റഷ്യയില്‍ താണ്ഡവമാറി ഉക്രൈന്‍ ഹെലികോപ്റ്റര്‍; പാഞ്ഞെത്തി എണ്ണപ്പാടം കത്തിച്ച് തിരിക പറന്നു; യുക്രൈന്‍ അടിയില്‍ തരിപ്പണമായി റഷ്യ; ആക്രമണം സ്ഥിരീകരിക്കാതെ യുക്രൈന്‍

റഷ്യയുടെ എണ്ണപ്പാടം കത്തിച്ച് യുക്രൈന്‍ ഹെലികോപ്റ്റര്‍. യുദ്ധം തുടങ്ങി 35 ദിവസം പിന്നിട്ടിട്ടും ഇതാദ്യമായാണ് ഉക്രൈന്റെ ഭാഗത്ത് നിന്നും റഷ്യയുടെ മണ്ണില്‍ അതിശക്തമായ ആക്രമണം നടന്നത്. റഷ്യയില്‍ ഉക്രൈന്‍ ഹെലികോപ്റ്റര്‍ നടത്തിയ ആക്രമണത്തിലെ മരണക്കണക്കുകളൊന്നും പുറത്തുവന്നിട്ടില്ല
റഷ്യയുടെ പടിഞ്ഞാറന്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന പട്ടണമാണു ബെല്‍ഗോറോദ്. യുക്രെയ്ന്‍ അതിര്‍ത്തിയില്‍ നിന്ന് 40 കിലോമീറ്റര്‍ മാറിയാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. റഷ്യയിലെ എണ്ണക്കമ്പനിയായ റോസ്‌നെഫ്റ്റിന്റെ ഇന്ധന സംഭരണകേന്ദ്രമാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്. രണ്ട് യുക്രെയ്ന്‍ ഹെലിക്കോപ്റ്ററുകള്‍ താഴ്ന്ന് പറന്ന് ഇങ്ങോട്ടേക്കു കയറിയെന്നും സംഭരണകേന്ദ്രത്തിലെ പെട്രോള്‍ സംഭരണടാങ്കില്‍ വ്യോമാക്രമണം നടത്തിയെന്നും ബെല്‍ഗൊറോദ് ഗവര്‍ണര്‍ വ്യാചേസ്‌ലാവ് ഗ്ലാഡ്‌കോവ് ആരോപിച്ചു.
550 മീറ്റര്‍ ഉയരത്തില്‍ നിന്നാണ് രണ്ട് ഹെലിക്കോപ്റ്ററുകള്‍ ഇന്ധന സംഭരണിയെ ആക്രമിച്ചതെന്ന് സ്വതന്ത്ര നിരീക്ഷകര്‍ പറയുന്നു. എന്നാല്‍ ഈ ഹെലിക്കോപ്റ്ററുകള്‍ യുക്രെയ്ന്‍ സേനയുടേതാണോയെന്ന് ഉറപ്പിക്കാന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല. 35.2 ലക്ഷം ഗാലണ്‍ ഇന്ധനം കത്തിനശിച്ചെന്നാണു കണക്ക്. യുക്രെയ്‌നിലേക്കുള്ള റഷ്യന്‍ അധിനിവേശത്തില്‍, യുദ്ധത്തിന്റെ ഇന്ധനാവശ്യങ്ങള്‍ നിറവേറ്റിയ പട്ടണമെന്ന നിലയില്‍ ബെല്‍ഗൊറോദിന് നിര്‍ണായകമായ ഒരു പങ്കുണ്ടായിരുന്നു.
ഈ ആക്രമണത്തിന്റെ വീഡിയോ ദൃശ്യം പ്രചരിക്കുകയാണ്. രണ്ട് ഉക്രൈന്‍ ഹെലികോപ്റ്റര്‍ റഷ്യയുടെ ബെല്‍ഗൊറോഡ് മേഖലയിലേക്ക് താഴ്ന്ന് പറന്നെത്തിയെന്ന് ബെല്‍ഗൊറോഡ് ഗവര്‍ണര്‍ പറഞ്ഞു. റഷ്യയുടെ എണ്ണ സംഭരണശാലയില്‍ കൃത്യമായി ഇതില്‍ ഒരു ഹെലികോപ്റ്റര്‍ ആക്രമണം നടത്തി. ദശലക്ഷക്കണക്ക് ഗാലന്‍ എണ്ണയാണ് കത്തിനശിച്ചത്.
സംഭരണ കേന്ദ്രത്തിലെ രണ്ട് ജീവനക്കാര്‍ക്ക് പരുക്ക് പറ്റിയെന്നും ആരോപണമുണ്ട്. 170 പേരടങ്ങിയ അഗ്‌നിശമന സേന മണിക്കൂറുകളോളം സര്‍വ സന്നാഹങ്ങളുമായി കഷ്ടപ്പെട്ടിട്ടാണു തീയണയ്ക്കാന്‍ കഴിഞ്ഞതെന്നും റഷ്യന്‍ വൃത്തങ്ങള്‍ പറയുന്നു. സംഭരണിയില്‍ നിന്നു തീയും പുകയുമുയരുന്നതിന്റെ ചിത്രങ്ങളും പ്രചരിച്ചിരുന്നു.
എന്നാല്‍ ആക്രമണം സംബന്ധിച്ച ആരോപണങ്ങളില്‍ പ്രതികരിക്കാന്‍ ആദ്യം യുക്രെയ്ന്‍ വിസമ്മതിച്ചു. പിന്നീട് യുക്രെയ്ന്‍ പ്രതിരോധ വത്കാവ് ഒലെക്‌സാണ്ടര്‍ മോടുസാങ്, ഇങ്ങനെയൊരു ആക്രമണം യുക്രെയ്‌ന്റെ ഭാഗത്തു നിന്നു നടന്നിട്ടില്ലെന്ന് അറിയിച്ചു. യുക്രെയ്‌ന്റെ മണ്ണില്‍ റഷ്യയ്‌ക്കെതിരായി പ്രതിരോധ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് യുക്രെയ്‌ന്റെ സൈനികര്‍. റഷ്യയില്‍ എന്തെങ്കിലും സംഭവിക്കുന്നതിന് അവര്‍ ഉത്തരവാദികളല്ലെന്നും മോടുസാങ് പറഞ്ഞു.
https://www.facebook.com/Malayalivartha























