ഇമ്രാന്റെ കസേര തെറിപ്പിക്കുന്നത്; ഇന്ത്യയുടെ മാസ്റ്റര്‍ പ്ലാനോ; മോദിയെ ഫോണില്‍ വിളിച്ച് മുന്‍ പാക്ക് പ്രസിഡന്റുമാര്‍; അമേരിക്കയുടെ നീക്കമെന്ന് ഇമ്രാന്

പ്രധാനമന്ത്രി സ്ഥാനം എന്തുവന്നാലും രാജി വയ്ക്കില്ലെന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ക്രിക്കറ്റിലേത് പോലെ അവസാന പന്ത് വരെ പൊരുതുമെന്നും. പ്രതിപക്ഷം വിദേശരാജ്യവുമായി ചേര്‍ന്ന് പാക്കിസ്താനെ ചതിച്ചിരിക്കുകയാണെന്നുമായിരുന്നു കഴിഞ്ഞദിവസം രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചപ്പോള്‍ ഇമ്രാന്‍ പറഞ്ഞത്.
ഇതോടെ ഏതാണ് ആ വിദേശ രാജ്യം എന്ന ചര്‍ച്ചകള്‍ മുറുകി. ഇവിടെ പലരും സംശയത്തോടെ ഉയര്‍ത്തിയത് ഇന്ത്യയുടെയും അമേരിക്കയുടെയും പേരുകളായിരുന്നു.. ഇമ്രാന്‍ തന്നെ ചില സംശയങ്ങള്‍ ഇവിടെ ഉയര്‍ത്തി. പാക്കിസ്താന്‍ മുന്‍ പ്രധാനമന്ത്രിമാരായ നവാസ് ഷെരീഫും പര്‍വേസ് മുഷറഫും ഇന്ത്യയുമായി രഹസ്യ ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നായിരുന്നു ഇമ്രാന്‍ ഖാന്‍ ആരോപിച്ചത്. നവാസ് ഷെരീഫ് നേപ്പാളില്‍ വച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നു പ്രധാനമന്ത്രി സ്ഥാനം എന്തുവന്നാലും രാജി വയ്ക്കില്ലെന്നും പ്രഖ്യാപിച്ചു. പ്രതിപക്ഷത്തിലെ നേതാക്കള്‍ക്ക് പാക്ക് ജനത മാപ്പ് നല്‍കില്ലെന്നുമായിരുന്നു ഇമ്രാന്റെ ആരോപണം.
രാജ്യത്തെ വിറ്റവരുടെ മുഖം ജനങ്ങള്‍ തിരിച്ചറിയണം. തന്റെ ഇത്രയും നാള്‍ നിന്നതിന് ശേഷമാണ് ഇപ്പോള്‍ ചിലര്‍ പ്രതിപക്ഷത്തിന് പിന്തുണ നല്‍കുന്നത്. ഈ നാടകമെല്ലാം ഈ രാജ്യത്തെ ജനങ്ങളുടെ മുന്നിലാണ് നടക്കുന്നതെന്ന് മറക്കരുത്. ചില രാജ്യങ്ങളില്‍ നിന്ന് സന്ദേശം വന്നതായി അറിയാന്‍ കഴിഞ്ഞു. അവര്‍ക്ക് പാക്കിസ്താനോട് ദേഷ്യമുണ്ട്, പക്ഷേ ഇമ്രാനെ ഒഴിവാക്കിയാല്‍ പാക്കിസ്താനോട് ക്ഷണിക്കാമെന്നാണ് അവര്‍ പറയുന്നത്. അമേരിക്കയാണ് ഈ ഭീഷണിയുടെ പിന്നിലെന്നും. പ്രതിപക്ഷത്തിന് യുഎസിനെ ഭയമാണെന്നും. പാക്കിസ്താന്‍ അംബാസിഡറിനാണ് അമേരിക്കയുടെ ഔദ്യോഗിക കത്ത് ലഭിച്ചതെന്നും ഇമ്രാന്‍ ആരോപിച്ചു.
എന്നാല്‍ അമേരിക്ക ആ കാര്യം നിഷേധിച്ചു ഇമ്രാന്റെ ആരോപണം യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റാണ് തള്ളിക്കളഞ്ഞത്. അത്തരത്തില്‍ ഔദ്യോഗികമായോ അനൗദ്യോഗികമായോ യാതൊരു വിധ സന്ദേശങ്ങളും പാക്കിസ്താന് കൈമാറിയിട്ടില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. ' പാക്കിസ്താന് കത്ത് കൈമാറിയിട്ടുണ്ടെന്ന വാദം തെറ്റാണ്. അഴിമതി നിറഞ്ഞ ഭരണം കാരണമാണ് ഇമ്രാന് അവിശ്വാസ പ്രമേയത്തെ നേരിടേണ്ടി വന്നതെന്നും' അമേരിക്ക വ്യക്തമാക്കിയതോടെ ഇമ്രാന്റെ സംശയങ്ങള്‍ ഇന്ത്യയ്ക്കു മേലായി..
ഈ സാഹചര്യത്തിലാണ് പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിമാരായ നവാസ് ഷെരീഫും പര്‍വേസ് മുഷറഫും ഇന്ത്യയ്‌ക്കൊപ്പം ചേര്‍ന്ന് തന്നെ താഴെയിറക്കുകയാണന്നും ഇമ്രാന്‍ ആരോപിച്ചത്. ഇരുവരും ഇന്ത്യയുമായി രഹസ്യ ചര്‍ച്ചകള്‍ നടത്തി. നവാസ് ഷെരീഫ് നേപ്പാളില്‍ വച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നും ഇമ്രാന്‍ ആരോപിച്ചു.
അതേസമയം ഇമ്രാനെതിരായ അവിശ്വാസപ്രമേയം പാക്കിസ്ഥാന്‍ ദേശീയ അസംബ്ലി ഇന്നു ചര്‍ച്ച ചെയ്തിരുന്നില്ല. പ്രമേയത്തില്‍ വോട്ടെടുപ്പ് വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതിനു പിന്നാലെ ചര്‍ച്ച മാറ്റുകയായിരുന്നു. ഇന്നത്തേയ്ക്കു പിരിഞ്ഞ സഭ, ഞായറാഴ്ച വീണ്ടും ചേരുമെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ഖാസിം സുരി അറിയിച്ചു.
https://www.facebook.com/Malayalivartha























