ഭാവി ഇന്നറിയാം..... പാകിസ്താനില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരേയുള്ള അവിശ്വാസപ്രമേയം ഇന്ന്... ദേശത്തോടുള്ള താത്പര്യത്തിനും ഭാവിക്കുമായി ജനങ്ങളോട് തെരുവിലിറങ്ങാന്‍ ആഹ്വാനം ചെയ്ത് ഇമ്രാന്‍ ഖാന്‍... അവിശ്വാസ പ്രമേയത്തെ നേരിടാന്‍ തനിക്കൊരു പദ്ധതി ഉണ്ടെന്നും അതേക്കുറിച്ച് ആശങ്ക വേണ്ടെന്നും താന്‍ അവിശ്വാസ പ്രമേയം മറികടക്കുമെന്നും ഇമ്രാന്‍ ഖാന്‍

ഭാവി ഇന്നറിയാം..... പാകിസ്താനില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരേയുള്ള അവിശ്വാസപ്രമേയം ഇന്ന്... അഴിമതി, സാമ്പത്തിക രംഗം കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയും മോശം വിദേശ നയവും ചൂണ്ടിക്കാട്ടിയാണ് മാര്‍ച്ച് എട്ടിന് ഇമ്രാനെതിരേ പ്രതിപക്ഷപാര്‍ട്ടികള്‍ അവിശ്വാസപ്രമേയം കൊണ്ടുവന്നത്.
342 അംഗ സഭയില്‍ ഇമ്രാന്‍ ഖാന്റെ തെഹരിക് ഇ ഇന്‍സാഫ് പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടിരിക്കുകയാണ്. ഭരണപക്ഷത്തിനൊപ്പമുണ്ടായിരുന്ന പ്രതിപക്ഷത്തേക്ക് കൂറുമാറിയതോടെയാണ് സര്‍ക്കാരിന്റെ നിലനില്‍പ് അപകടത്തിലായത്. 342 അംഗങ്ങളുള്ള ദേശീയസഭയില്‍ 172 വോട്ടുകളാണ് പ്രമേയത്തെ പരാജയപ്പെടുത്താനായി ഇമ്രാനുവേണ്ടത്.
ഇമ്രാന്റെ പാകിസ്താന്‍ തെഹിരീഇഇന്‍സാഫ് (പി.ടി.ഐ.) പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന് ഇപ്പോള്‍ 165 പേരുടെ പിന്തുണയേ ഉള്ളൂ. എന്നാല്‍ പ്രതിപക്ഷത്തിന് 177 പേരുടെ പിന്തുണയുണ്ട്.
മാത്രവുമല്ല 155 അംഗങ്ങളുള്ള പി.ടി.ഐ.യില്‍ത്തന്നെ ഇമ്രാനോട് എതിര്‍പ്പുള്ളവരുണ്ട്. ഇതില്‍ ചിലര്‍ കൂറുമാറുമോ എന്നും കണ്ടറിയാം. ഏഴംഗങ്ങളുള്ള മുത്താഹിദ ക്വാമി മൂവ്‌മെന്റ് പാകിസ്താന്‍ (എം.ക്യു.എം.പി.), നാല് അംഗങ്ങളുള്ള ബലൂചിസ്താന്‍ അവാമി പാര്‍ട്ടി, ഓരോ അംഗം വീതമുള്ള പി.എം.എല്‍.ക്യു. ജമൂരി വതന്‍ പാര്‍ട്ടി എന്നിവര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് ഇമ്രാന്റെ ഭൂരിപക്ഷം നഷ്ടമാകാന്‍ കാരണമായത്.
അതേസമയം പാക്കിസ്ഥാന്റെ ചരിത്രത്തില്‍ കാലാവധു പൂര്‍ത്തിയാക്കിയ ഒരു പ്രധാനമന്ത്രിയുമില്ല. 2018ല്‍ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ഇമ്രാന്‍ഖാന്‍ ഇപ്പോള്‍ നേരിടുന്നതാകട്ടെ വലിയ പ്രതിസന്ധിയും. മനസ്സുറപ്പോടെ ആ പ്രതിസന്ധി ഘട്ടത്തെ എങ്ങനെ നേരിടണമെന്ന് തനിക്ക് വ്യക്തമായ ധാരണയുണ്ടെന്നും അത് ഇന്നത്തെ വോട്ടെടുപ്പോടെ കാണാന്‍ കഴിയുമെന്നും അദ്ദേഹം സന്ദേഹമില്ലാതെ പറയുന്നു.
ഇതിനിടയ്ക്ക് ജനങ്ങളോടായി അദ്ദേഹം തെരുവിലേക്കിറങ്ങണമെന്ന് ആഹ്വാനം ചെയ്തു. തന്നെ അധികാരത്തില്‍നിന്ന് താഴെയിറക്കാന്‍ വിദേശശക്തികള്‍ വന്‍ ഗൂഢാലോചന നടത്തുന്നതായി അദ്ദേഹം പറയുന്നു. ജനങ്ങളോട് തെരുവിലിറങ്ങി പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്തത് ദേശത്തോടുള്ള താത്പര്യത്തിനും ഭാവിക്കുമായാണ് .
തന്റെ മുന്നിലുള്ള മൂന്നുവഴികളാണ് രാജി, അവിശ്വാസപ്രമേയത്തെ പരാജയപ്പെടുത്തുക, തിരഞ്ഞെടുപ്പ് എന്നിവ. അവിശ്വാസം ജയിച്ചാലും പരാജയപ്പെട്ടാലും തിരഞ്ഞെടുപ്പിനെ നേരിടുകയെന്നതാണ് ഏറ്റവും നല്ല വഴി.
അതേസമയം ഉറച്ച വിശ്വാസത്തോടെ ഇമ്രാന്‍ പറയുന്നത് അവിശ്വാസ പ്രമേയത്തെ നേരിടാന്‍ തനിക്കൊരു പദ്ധതി ഉണ്ടെന്നും അതേക്കുറിച്ച് ആശങ്ക വേണ്ടെന്നും താന്‍ അവിശ്വാസ പ്രമേയം മറികടക്കുമെന്നുമാണ്.
https://www.facebook.com/Malayalivartha























