Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'പറക്കും ഗ്യാസ് സ്റ്റേഷൻ'..യുഎസ് വ്യോമസേനയുടെ കെസി-135 സ്ട്രാറ്റോടാങ്കർ വിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് കാണാതായി..വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ..


15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

ഇടനെഞ്ച് കലങ്ങുമ്പോഴും... പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ ഇന്ന് തീരുമാനമാകും; ഇമ്രാന്‍ഖാന്റെ പടിയിറങ്ങലില്‍ ആര്‍ക്കും വേദനയില്ല; അവസാന നിമിഷം വരെ പോരാടാനുറച്ച് പഴയ ക്രിക്കറ്റ് ക്യാപ്റ്റന്‍

03 APRIL 2022 08:30 AM IST
മലയാളി വാര്‍ത്ത

More Stories...

'പറക്കും ഗ്യാസ് സ്റ്റേഷൻ'..യുഎസ് വ്യോമസേനയുടെ കെസി-135 സ്ട്രാറ്റോടാങ്കർ വിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് കാണാതായി..വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ..

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ഒരുകാലത്ത് പാകിസ്ഥാന്റെ എല്ലാമെല്ലാമായിരുന്നു ഇമ്രാന്‍ഖാന്‍. ഇന്ത്യയിലും നിരവധി ആരാധകരാണ് ഇമ്രാന്‍ഖാനുള്ളത്. പാകിസ്ഥാന്‍ പ്രധാനമന്ത്രി എന്ന നിലയില്‍ നിന്നും ഇമ്രാന്‍ഖാന് പോകാന്‍ ഇനി മണിക്കൂറുകള്‍ മാത്രം എന്നാലും അവസാന നിമിഷം വരെ പിടിച്ച് നില്‍ക്കാനുളള ശ്രമത്തിലാണ്. ഇമ്രാന്‍ ഖാനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ ഇന്നു പാക്കിസ്ഥാന്‍ പാര്‍ലമെന്റില്‍ വോട്ടെടുപ്പു നടത്തും.

ഇമ്രാന്‍ഖാനെ സംബന്ധിച്ച് ഇന്ന് ഏറെ നിര്‍ണായകമാണ്. ഭൂരിപക്ഷം നഷ്ടമായ നിലയിലാണെങ്കിലും അവിശ്വാസത്തെ നേരിടുമെന്ന നിലപാടാണ് ഇമ്രാന്‍ഖാന്‍ സ്വീകരിച്ചിട്ടുള്ളത്. അവസാന പന്തുവരെ കളിക്കും. 342 അംഗ ദേശീയ അസംബ്ലിയില്‍ ഖാന്റെ പാര്‍ട്ടിയായ പാക്കിസ്ഥാന്‍ തെഹ്‌രികെ ഇന്‍സാഫിന് 155 അംഗങ്ങളാണുള്ളത്. അവിശ്വാസം വിജയിക്കാന്‍ 172 പേരുടെ പിന്തുണ വേണം. 2 ഘടകകക്ഷികള്‍ സര്‍ക്കാര്‍ വിട്ടതോടെ പ്രതിപക്ഷസഖ്യം 175 പേരുടെ പിന്തുണ അവകാശപ്പെടുന്നു. പിടിഐയിലെ 24 വിമത എംപിമാരെ ഉള്‍പ്പെടുത്താതെയാണിത്.

ഇമ്രാന്‍ഖാന്റെ പതനം ആസന്നമായതോടെ പുതിയ പ്രധാനമന്ത്രിയെപ്പറ്റി ചര്‍ച്ചകളും തുടങ്ങിക്കഴിഞ്ഞു. അവിശ്വാസം പരാജയപ്പെട്ടാലും വിമതശല്യം മൂലം സര്‍ക്കാരിനു പ്രവര്‍ത്തിക്കാനാവില്ലെന്നും ഇടക്കാല തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുമെന്നുമാണ് ഇമ്രാന്‍ സൂചന നല്‍കിയിട്ടുള്ളത്. പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ്–നവാസ് (പിഎംഎല്‍–എന്‍) മേധാവി ഷഹബാസ് ഷരീഫിനെയാണ് പ്രതിപക്ഷസഖ്യം പ്രധാനമന്ത്രി സ്ഥാനത്തേക്കു തീരുമാനിച്ചിട്ടുള്ളത്. മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സഹോദരനും പഞ്ചാബ് പ്രവിശ്യ മുന്‍മുഖ്യമന്ത്രിയുമാണ്.

വലി ആരോപണ പ്രത്യാരോപണങ്ങളാണ് പാകിസ്ഥാനില്‍ നടക്കുന്നത്. പാക്കിസ്ഥാനെതിരെ അമേരിക്ക ഗൂഢാലോചന നടത്തിയെന്ന ഇമ്രാന്റെ ആരോപണം നിഷേധിച്ച് കരസേനാമേധാവി രംഗത്തെത്തിയതു സൈന്യവും സര്‍ക്കാരും തമ്മിലുള്ള ഭിന്നത പുറത്തുകൊണ്ടുവന്നു. യുഎസുമായി മികച്ച ബന്ധമാണുള്ളതെന്നും മറ്റ് ഉഭയകക്ഷി ബന്ധങ്ങളുടെ പേരില്‍ അമേരിക്കയെ തള്ളേണ്ട ആവശ്യമില്ലെന്നും ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ വ്യക്തമാക്കി.

അതേസമയം പാക് ജനറല്‍ അസംബ്‌ളിയില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് ഇന്നു തന്നെ നടന്നേക്കുമെന്ന സൂചനയ്ക്കിടെ ഇമ്രാനെ പൂര്‍ണമായും കൈവിട്ട സൈന്യം അമേരിക്കയുമായും മറ്റ് പാശ്ചാത്യ ശക്തികളുമായും അടുപ്പം പ്രഖ്യാപിച്ചു. ഇതിന്റെ വ്യക്തമായ സൂചനയാണ് ഇന്നലെ ഇസ്ലാമബാദ് സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ നടത്തിയ പ്രസംഗം.

അമേരിക്കയെയും ബ്രിട്ടനെയും യൂറോപ്യന്‍ യൂണിയനെയും ചൊടിപ്പിച്ച ഇമ്രാന്‍ ഖാന്റെ വിദേശനയം തിരുത്തുമെന്നാണ് ബജ്‌വ സൂചിപ്പിച്ചത്. അമേരിക്കയെ തണുപ്പിക്കാന്‍ യുക്രെയിനിലെ റഷ്യന്‍ ആക്രമണത്തെ ബജ്‌വ വിമര്‍ശിച്ചു. അതേസമയം, ദേശീയ അസംബ്ലിയില്‍ ഭൂരിപക്ഷം ഉറപ്പാക്കിയ പ്രതിപക്ഷം, ഇമ്രാനെ പുറത്താക്കാമെന്ന ആത്മവിശ്വാസത്തിലാണ്. അവിശ്വാസ വോട്ടെടുപ്പില്‍ ഇമ്രാന്‍ പരാജയപ്പെടുന്നതോടെ പാകിസ്ഥാന്റെ രാഷ്ട്രീയ ചരിത്രത്തില്‍ പുതിയൊരു തുടക്കമാവും. ഇന്ന് പാര്‍ലമെന്റിന് മുന്നില്‍ ഒരു ലക്ഷം അനുയായികളുടെ പ്രകടനത്തിന് ആഹ്വാനം നല്‍കിയിരിക്കയാണ് ഇമ്രാന്‍.

 



പ്രതിപക്ഷം വിദേശ ശക്തികള്‍ക്കായി തന്നെ ബലിയാടാക്കിയെന്ന് വരുത്താനാണ് ശ്രമം. അവിശ്വാസ വോട്ടെടുപ്പില്‍ പുറത്തായാലും ഭരണഘടനയുടെ 94ാം വകുപ്പ് പ്രകാരം, പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കും വരെ തുടരാന്‍ പ്രസിഡന്റിന് ആവശ്യപ്പെടാം. പുതിയ നേതാവിനെ എത്ര നാളുകള്‍ക്കുള്ളില്‍ തിരഞ്ഞെടുക്കണമെന്ന് ഭരണഘടനയില്‍ പറയുന്നില്ല. ഈ കാലയളവില്‍ ഇമ്രാന് പ്രധാനമന്ത്രിയായി തുടരാമെന്ന് പാക് ആഭ്യന്തര മന്ത്രി ഷെയ്ക്ക് റഷീദ് പറയുന്നു. റഷ്യ യുക്രെയിനെ ആക്രമിച്ച ദിവസം ഇമ്രാന്‍ മോസ്‌കോയില്‍ പ്രസിഡന്റ് പുട്ടിനുമായി ചര്‍ച്ച നടത്തിയത് പാശ്ചാത്യ ശക്തികളെ പ്രകോപിപ്പിച്ചിരുന്നു.

 

റഷ്യാവിരുദ്ധ പ്രസ്താവന ഇറക്കണമെന്നാവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍ അംബാസഡര്‍മാര്‍ അയച്ച കത്തിനെയും ഇമ്രാന്‍ പരസ്യമായി വിമര്‍ശിച്ചു. തന്നെ പുറത്താക്കാനുള്ള ഗൂഢാലോചനയില്‍ അമേരിക്കയ്ക്ക് പങ്കുണ്ടെന്ന ഇമ്രാന്റെ പരസ്യമായ ആരോപണവും അമേരിക്കയെ അരിശം കൊള്ളിച്ചു. ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റശേഷം രാഷ്ട്ര നേതാക്കളെ വിളിച്ച കൂട്ടത്തില്‍ ഇമ്രാനെ വിളിച്ചിരുന്നില്ല. ഇതെല്ലാം ഇമ്രാന്റെ പതനമായി കാണുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

U S കാണാതായത് പശ്ചിമേഷ്യയിൽ  (16 minutes ago)

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (38 minutes ago)

ഇനി ദളപതി യുഗം  (46 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (59 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (1 hour ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (2 hours ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (2 hours ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (3 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (3 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (4 hours ago)

Malayali Vartha Recommends