"എക്സ് ഇ കൊവിഡിന്റെ പുതിയ വകഭേദം ബ്രിട്ടനിൽ", ഇതുവരെ കണ്ടെത്തിയവയിൽ ഏറ്റവും വ്യാപന ശേഷി കൂടിയത്, ഒമിക്രോണിന്റെ പുതിയ വകഭേദമെന്നാണ് ലോകാരോഗ്യ സംഘടന

കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. XE എന്ന വകഭേദം ബ്രിട്ടനിലാണ് കണ്ടെത്തിയിരിക്കുന്നത്.ഇതുവരെയുള്ളതില്‍ ഏറ്റവും പകര്‍ച്ച ശേഷി കൂടിയതാണ് XE എന്ന വകഭേദം എന്നാണ് വിലയിരുത്തല്‍. ബ്രിട്ടനില്‍ 637 പേരില്‍ ആണ് പുതിയ വകഭേദം കണ്ടെത്തിയത്. വൈറസിനെ വിശദമായി പഠിച്ചുവരികയാണ്.ഇത് ഒമിക്രോണിന്റെ തന്നെ പുതിയൊരു വകഭേദമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.
തീവ്രതയും വ്യാപനശേഷിയും അടക്കം പുതിയ വകഭേദത്തിന് സ്വഭാവ സവിശേഷതകളിലെ കാര്യമായ വ്യത്യാസങ്ങൾ എക്സ്ഇ വകഭേദത്തിൽ രേഖപ്പെടുത്തുന്നത് വരെ ഇത് ഒമിക്രോൺ വകഭേദത്തിൽ തന്നെയാണ് ഉൾപ്പെടുത്തുകയെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഇപ്പോള്‍ ലോകമെങ്ങും പടര്‍ന്നുകഴിഞ്ഞ BA2 വകഭേദത്തേക്കാള്‍ 10% പകര്‍ച്ചശേഷി കൂടുതല്‍ ആണ് എക്‌സ് ഇ എന്ന വകഭേദം.നിലവിൽ, ബിഎ.2 ആണ് ഏറ്റവും വ്യാപകമായ കൊവിഡ് വകഭേദം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് ഈ വകഭേദം ഉണ്ട്.
ഒമിക്രോണിന്റെ രണ്ട് വകഭേദങ്ങളായ ബിഎ.1 ബിഎ.2 എന്നിവയുടെ മിശ്രജമായ വകഭേദമാണ് എക്സഇ.ഇപ്പോൾ ലോകമെമ്പാടുമുള്ള കേസുകളുടെ ഒരു ചെറിയ ഭാഗം മാത്രമാണ് ഇത് കണക്കാക്കുന്നത്. എക്സ്ഇ ആദ്യമായി കണ്ടെത്തിയത് യുകെയിലാണ്. ഈ വർഷം ജനുവരി മാസം 19 നായിരുന്നു ഇത് കണ്ടെത്തിയത്. 600 ഓളം കേസുകൾ വിദഗ്ദ്ധ പരിശോധനയ്ക്ക് വേണ്ടി അയക്കുകയും സ്ഥിരീകരിച്ചിരിക്കുന്നതെന്ന് കഴിഞ്ഞയാഴ്ച ലോകാരോഗ്യസംഘടന പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
നിലവിൽ ഒന്നിലധികം കൊവിഡ് വകഭേദങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. പ്രധാനമായും മൂന്ന് തരത്തിലുള്ള വകഭേദങ്ങൾ ആണ് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി നടത്തിയിരിക്കുന്ന പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.അതേസമയം, ഏറ്റവുമധികം പുതിയ കൊവിഡ് കേസുകൾ ഉള്ളത് യുഎസിലാണുള്ളത്.
https://www.facebook.com/Malayalivartha






















