പാകിസ്ഥാന്‍ അസംബ്ലിയില്‍ നാടകീയ നീക്കങ്ങൾ, അവിശ്വാസപ്രമേയത്തില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെ...സഭയില്‍ എത്താതെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, പ്രതിപക്ഷ അവിശ്വാസ പ്രമേയത്തിന് അനുമതി നിഷേധിച്ച് സ്പീക്കര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

പാകിസ്ഥാന്‍ അസംബ്ലിയില്‍ നാടകീയ നീക്കങ്ങളാണ് നടക്കുന്നത്. പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസപ്രമേയത്തില്‍ വോട്ടെടുപ്പ് നടക്കാനിരുന്നെങ്കിലും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സഭയില്‍ എത്തിയിരുന്നില്ല. മാത്രമല്ല ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് അനുമതി നിഷേധിക്കുകയും സ്പീക്കര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.
പ്രമേയം ഭരണഘടനയ്ക്ക് എതിരാണ് എന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല സഭ അനിശ്ചിതകാലത്തേക്ക് പിരിയുകയും ചെയ്തു. അതേസമയം പ്രതിപക്ഷം അസംബ്ലിയില്‍ പ്രതിഷേധം നടത്തി.പാകിസ്ഥാനിലെ ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന്റെ ഭാവി തീരുമാനിക്കുന്ന യോഗം അശാന്തിയിലാണ് കലാശിച്ചത് എങ്കിലും ഇമ്രാന്‍ ഖാന് അല്‍പം ആശ്വാസമായിരിക്കുകയാണ്.
പ്രമേയത്തിന് അനുമതി നിരസിച്ച സ്പീക്കര്‍ക്ക് ഖാന്‍ നന്ദി അറിയിച്ചു. കൂടാതെ വിദേശ അജണ്ടകള്‍ പാകിസ്ഥാനില്‍ നടത്താന്‍ കഴിയില്ലെന്നും ഖാന്‍ ചൂണ്ടിക്കാട്ടി.342 അംഗ ദേശീയ അസംബ്ലിയില്‍ 176 അംഗങ്ങളുടെ പിന്തുണ തങ്ങള്‍ക്ക് ഉണ്ടെന്ന് പറഞ്ഞാണ് പ്രതിപക്ഷം പ്രമേയം അവതരിപ്പിക്കാനൊരുങ്ങിയത്.
അവിശ്വാസ പ്രമേയത്തെ അതിജീവിക്കാന്‍ സര്‍ക്കാറിനാകട്ടെ 172 അംഗങ്ങളുടെ പിന്തുണയും വേണമായിരുന്നു. ഇമ്രാന്റെ പാര്‍ട്ടിക്ക് 155 അംഗങ്ങള്‍ മാത്രമാണുള്ളത്. ഏഴ് അംഗങ്ങളുള്ള മുത്താഹിദ ക്വാമി മൂവ്‌മെന്റ്പാകിസ്താനും (എം.ക്യു.എംപി), നാല് അംഗങ്ങളുള്ള ബാലൂചിസ്ഥാന്‍ അവാമി പാര്‍ട്ടിയും, പി.എം.എല്‍ക്യൂവും സര്‍ക്കാരിന് നല്‍കിയ പിന്തുണ പിന്‍വലിച്ചതോടെയാണ് ഇമ്രാന് എട്ടിന്റെ പണി കിട്ടിയത്. എന്തായാലും തലതാഴ്ത്തി സഭയില്‍ നിന്ന് ഇറങ്ങേണ്ടി വരുമെന്ന ഘട്ടം വന്നപ്പോഴാണ് ഇമ്രാന്‍ സഭയിലേക്ക് വരുന്നില്ല എന്ന തീരുമാനത്തിലെത്തിയത്.
അതേസമയം എന്തുതന്നെ വന്നാലും താന്‍ രാജിവെക്കില്ലെന്നും അവിശ്വാസ പ്രമേയ വോട്ടെട്ടുപ്പ് നടക്കുമ്പോള്‍ ജനങ്ങളോട് തെരുവിലിറങ്ങി പ്രതിഷേധിക്കാനും ഇമ്രാന്‍ ഖാന്‍ ഇന്നലെ ആഹ്വാനം ചെയ്തിരുന്നു. ഭരണം അട്ടിമറിക്കാനുള്ള വിദേശ ഗൂഢാലോചനയാണ് ഇതെന്ന് ആരോപിച്ചായിരുന്നു ഇമ്രാന്റെ ആഹ്വാനം. നിലവില്‍ തലസ്ഥാന നഗരമായ ഇസ്ലാമാബാദില്‍ 144 പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇമ്രാന്‍ ഖാന്‍ രാജിവെച്ചാല്‍ തനിക്ക് ആസ്ഥാനം ലഭിക്കുമെന്ന് പ്രതിപക്ഷ നേതാവും പാകിസ്ഥാന്‍ മുസ്ലിം ലീഗ്‌നവാസ് നേതാവുമായ ഷഹബാസ് ഷരീഫ് സ്വപ്‌നം കണ്ടിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹങ്ങള്‍ക്കും ഇപ്പോള്‍ മങ്ങലേറ്റിരിക്കുകയാണ്.
https://www.facebook.com/Malayalivartha























