ശ്രീലങ്കയിൽ മിന്നൽ നീക്കം... ചൈനയുടെ നെഞ്ചത്ത് ചവിട്ടി... ഇന്ത്യൻ കമാന്റോസ് പാഞ്ഞെത്തി....

അടിയന്തര ദൗത്യവുമായി ഇന്ത്യന്‍ സേന ശ്രീലങ്കയില്‍ ഇറങ്ങിയതായി സൂചന ലഭിച്ചിട്ടുണ്ട്. ഇന്ത്യയോ ശ്രീലങ്കയോ ഇക്കാര്യം ഇനിയും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രതിരോധ നിരീക്ഷകര്‍ വിശദാംശങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്. ശ്രീലങ്കന്‍ സര്‍ക്കാരിന്റെ അടിയന്തര അപേക്ഷ പരിഗണിച്ച് ഇന്ത്യ 5000 സൈനികരെയാണ് ആണ് അതീവരഹസ്യമായി വെള്ളിയാഴ്ച ശ്രീലങ്കന്‍ മണ്ണില്‍ ഇറക്കിയതെന്നാണ് ലഭ്യമാകുന്ന വിവരം.
1987 ല്‍ ഓപ്പറേഷന്‍ പവനിന്റെ ഭാഗമായാണ് ഇതിനു മുമ്പ് ശ്രീലങ്കന്‍ ഭരണകൂടത്തെ സഹായിക്കാന്‍ ഇന്ത്യ സേനയെ അയച്ചത്. ഇന്ത്യയുടെ വിമാനവാഹിനി കപ്പലായ ഐ. എന്‍. എസ്. വിക്രമാദിത്യ, ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന്റെ സി. 17 വിമാനങ്ങള്‍ എന്നിവ വഴിയാണ് ഇന്ത്യന്‍ സൈന്യം ലങ്കയില്‍ എത്തിയതെന്ന് പ്രതിരോധ നിരീക്ഷകര്‍ പറയുന്നു.
ഡല്‍ഹി ഇന്ത്യന്‍ എയര്‍ഫോഴ്സ് ബേസില്‍ നിന്ന് 180, തമിഴ്നാട്ടിലെ താംബരം ഇന്ത്യന്‍ ആര്‍മി ബേസില്‍ നിന്ന് പഞ്ചാബ് റെജിമെന്റില്‍ നിന്നുള്ള 215, മദ്രാസ് റെജിമെന്റില്‍ നിന്നുള്ള 200 എന്നിങ്ങനെ 595 കമാണ്ടോകളാണ് ആദ്യ സംഘം എന്ന നിലയില്‍ വെള്ളിയാഴ്ച രാത്രി വൈകി കൊളംബോ കടുനായകെ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയതെന്നാണ് വിവരം. തൊട്ടു പിന്നാലെയാണ് 4500 സൈനികരുമായി ഐ. എന്‍. എസ്. വിക്രമാദിത്യയും കൊളംബോയിലേക്കു നീങ്ങിയത്.
വ്യാഴാഴ്ച രാത്രി ശ്രീലങ്കന്‍ പ്രസിഡന്റിന്റെ വസതിക്കു പുറത്ത് വന്‍തോതില്‍ അക്രമ സംഭവങ്ങള്‍ നടന്നിരുന്നു. അക്രമം വലിയ തോതില്‍ നടക്കുന്ന സാഹചര്യത്തില്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ ഇന്ത്യയുടെ അടിയന്തര സഹായം തേടുകയായിരുന്നു. ശ്രീലങ്കയിലെ ആഭ്യന്തര കലാപത്തിനു പിന്നില്‍ ചൈനയാണെന്ന് അന്താരാഷ്ട്ര തലത്തില്‍ തന്നെ ആരോപണം ഉയര്‍ന്നിരുന്നു.
ശ്രീലങ്കയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് അടിയന്തര സൈനിക സഹായം നല്‍കിയതെന്നാണ് ഡല്‍ഹിയില്‍ നിന്നുള്ള അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. 5000 ഇന്ത്യന്‍ സൈനികര്‍ ഒറ്റ ദിവസം കൊണ്ട് വന്നത് ശ്രീലങ്കന്‍ പരമാധികാരത്തെ വലിച്ചിഴച്ചു എന്ന പ്രസ്താവനയുമായി ശ്രീലങ്കന്‍ പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്.
അതുകൂടാതെ ഇന്ത്യ ശ്രീലങ്കയിലേക്ക് സഹായം കൈമാറിയതായി റിപ്പോര്‍ട്ട്. ഇന്ത്യ വാഗ്ദാനം ചെയ്തിരുന്ന 40,000 ടണ്‍ ഡീസല്‍ ലങ്കയില്‍ എത്തി. ശ്രീലങ്കയിലുടനീളമുള്ള നൂറുകണക്കിന് പമ്പുകളില്‍ വൈകുന്നേരത്തോടെ ഇന്ധന വിതരണം പുനരാരാംഭിക്കുമെന്നും റിപ്പോര്‍ട്ട്. വിവിധ പ്രതിസന്ധികള്‍ നേരിടുന്ന രാജ്യത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ധന വിതരണം നിലച്ചിരുന്നു.
ശ്രീലങ്കയ്ക്ക് 40,000 ടണ്‍ അരിയും ഇന്ത്യ നല്‍കും. ഇതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവഴി ലങ്കയിലെ വിലവര്‍ധന താല്‍ക്കാലികമായി പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാരിന് സാധിക്കും. കഴിഞ്ഞ മാസം ഇരുരാജ്യങ്ങളും 1 ബില്യണ്‍ ഡോളറിന്റെ വായ്പാ കരാറില്‍ ഒപ്പുവെച്ചതിന് ശേഷമുള്ള ആദ്യ ഭക്ഷ്യസഹായമാണിത്.
അതേസമയം ജനങ്ങളുടെ പ്രതിഷേധങ്ങള്‍ അക്രമാസക്തമായതോടെ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ രോഷാകുലരായ ജനങ്ങള്‍ തന്റെ വീട് ആക്രമിക്കാന്‍ ശ്രമിച്ചതിന് തൊട്ടുപിന്നാലെയാണ് ശ്രീലങ്കന്‍ പ്രസിഡന്റ് സുരക്ഷാ സേനയ്ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിക്കൊണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
https://www.facebook.com/Malayalivartha






















