നേപ്പാളിൽ ഇന്ത്യൻ കൈയ്യൊപ്പ്... ചൈനയെ പുറം കാലിന് തൊഴിക്കും... ഇനി നേരിട്ട് ട്രെയിനിൽ പോകാം... കരാറുകള്‍ ഒപ്പുവച്ച് മോദിയും ദ്യൂബയും..

നേപ്പാളിലെ ചൈനീസ് ഇടപെടലുകൾക്ക് തുരങ്കം വച്ച് പരമ്പരാഗത സൗഹൃദം ശക്തമാക്കാൻ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദ്യൂബയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ധാരണയായി. ഇന്ത്യ- നേപ്പാള്‍ ട്രെയിന്‍ സര്‍വീസിന്റെയും നേപ്പാളിലെ റുപെ പണമിടപാട് സംവിധാനത്തിന്റെയും ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദുര്‍ ദ്യൂബയും ചേര്‍ന്നു നിര്‍വഹിച്ചു. രാജ്ഘട്ടില്‍ എത്തി ഗാന്ധിജിക്ക് ആദരാഞ്ജലി അര്‍പ്പിച്ച ശേഷമാണ് ദ്യൂബ ഹൈദരാബാദ് ഹൗസിലെത്തിയത്.
പ്രധാനമന്ത്രി മോദിയുടെ ക്ഷണപ്രകാരം ത്രിദിന സന്ദര്‍ശനത്തിനായാണ് നേപ്പാള്‍ പ്രധാനമന്ത്രി ഇന്ത്യയിലെത്തിയത്. ന്യൂഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ ഇരുനേതാക്കളും നടത്തിയ കൂടിക്കാഴ്ചയില്‍ നിരവധി ധാരണാ പത്രങ്ങളിലും ഒപ്പിട്ടു എന്നാണ് ലഭിക്കുന്ന വിവരം. വിവിധ വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തിയെന്ന് വിദേശകാര്യ വകുപ്പ് വക്താവ് അരിന്ദം ബാഗ്ചി പിന്നാലെ തന്നെ വ്യക്തമാക്കി.
റെയില്‍വേ, ഊര്‍ജം എന്നീ മേഖലകളില്‍ ഇരുരാജ്യങ്ങളും നിർണായകമായ കരാറുകള്‍ ഒപ്പുവച്ചു എന്ന വിവരമാണ് ഇപ്പോൾ ലഭിക്കുന്നത്. ഇന്ത്യയുമായുളള നേപ്പാളിന്റെ ബന്ധം ഏറെ പ്രാധാന്യമുളളതാണെന്ന് ദ്യൂബ പറഞ്ഞു. ഇന്ത്യയുടെ മേല്‍നോട്ടത്തില്‍ നേപ്പാളില്‍ നിര്‍മിച്ച വൈദ്യൂത ലൈനിന്റെയും സബ്‌സ്‌റ്റേഷന്റെയും ഉദ്ഘാടനം ഇരുവരും നിര്‍വഹിച്ചു.
ഇന്ത്യന്‍ റെയില്‍വേയാണ് പാതയുടെ നിര്‍മാണം നടത്തുന്നത്. ട്രെയിന്‍ സര്‍വീസ് നടത്താന്‍ കൊങ്കണ്‍ റെയില്‍വേ 10 മെമു കോച്ചുകള്‍ നേപ്പാളിനു കൈമാറി. ബ്രിട്ടീഷ് ഭരണകാലത്ത് 1935 ല്‍ ബിഹാറിലെ ജയനഗറില്‍ നിന്നു ബിജാല്‍പുരയിലേക്ക് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചിരുന്നു. 2011 ലെ പ്രളയത്തില്‍ ഈ പാത പൂര്‍ണമായും തകര്‍ന്നതോടെയാണു ഗതാഗതം നിലച്ചത്.
ഇന്ത്യൻ കമ്പനികളുടെ സഹായത്തോടെ നേപ്പാളിൽ ജലവൈദ്യുതി പദ്ധതികൾ തുടങ്ങും. അധികവൈദ്യുതി ഇന്ത്യയ്‌ക്ക്. ഇന്ത്യൻ സഹായത്തോടെ മറ്റ് പദ്ധതികൾ:നേപ്പാൾ പൊലീസ് അക്കാഡമി, നേപ്പാൾഗഞ്ചിൽ സംയുക്ത ചെക്ക് പോസ്റ്റ്, ഇന്ത്യയിലെ രാമായണ സർക്യൂട്ട് നേപ്പാളിലേക്ക്, മഹാകാളി നദിയിലെ പഞ്ചേശ്വർ വിവിധോദ്ദേശ്യ പദ്ധതി വേഗത്തിൽ പൂർത്തിയാക്കൽ.
https://www.facebook.com/Malayalivartha






















