സാമ്പത്തിക പ്രതിസന്ധി രൂക്ഷം... ശ്രീലങ്കയില്‍ പുതിയ മന്ത്രിസഭ രൂപീകരിക്കാന്‍ സാധ്യത; ജനരോഷം ശക്തമായ സാഹചര്യത്തില്‍ മുഴുവന്‍ കാബിനറ്റ് മന്ത്രിമാരും രാജിവച്ചു; സമൂഹമാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയെങ്കിലും 15 മണിക്കൂറിന് ശേഷം പിന്‍വലിച്ചു; സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതില്‍ കടുത്ത പ്രതിഷേധം തുടരുകയാണ്

ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതില്‍ കടുത്ത പ്രതിഷേധം തുടരുകയാണ്.ജനരോഷം രൂക്ഷമായ സാഹചര്യത്തില്‍ മുഴുവന്‍ കാബിനറ്റ് മന്ത്രിമാരും രാജിവച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. രാജി സന്നദ്ധത അറിയിച്ചുകൊണ്ടുള്ള പൊതുകത്ത് മന്ത്രിമാര്‍ ലങ്കന്‍ പ്രധാനമന്ത്രിക്ക് കൈമാറി.
മന്ത്രിമാര്‍ വകുപ്പുകള്‍ എല്ലാം ഒഴിഞ്ഞു. അതേസമയം, മഹിന്ദ രാജപക്‌സെയും സഹോദരനും ലങ്കന്‍ പ്രസിഡന്റുമായ ഗോത്തഭയ രജപക്‌സെയും സ്ഥാനമൊഴിയാനുള്ള സന്നദ്ധത അറിയിച്ചിട്ടില്ല. പ്രധാനമന്ത്രി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തും എന്നാണ് റിപ്പോര്‍ട്ട്.
ഇതോടെ രാജ്യത്ത് പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതിന് വഴിയൊരുങ്ങുകയാണ്. മഹിന്ദ രാജപക്‌സെ തുടരുമെന്നും മന്ത്രിസഭയിലെ മറ്റെല്ലാ അംഗങ്ങളും രാജിക്കത്ത് നല്‍കിയതായും എംപി ദിനേഷ് ഗുണവര്‍ധന സ്ഥിരീകരിച്ചു.
അതേസമയം, സാന്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതില്‍ കടുത്ത പ്രതിഷേധം തുടരുകയാണ്. ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശ്രീലങ്കയില്‍ 600 പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തിരുന്നു. കൊളംബോയിലെ സ്വാതന്ത്ര്യ ചത്വരത്തിലേക്കു പ്രതിപക്ഷനേതാവ് സജിത് പ്രേമദാസയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ എംപിമാര്‍ മാര്‍ച്ച് നടത്തി.
ശ്രീലങ്കയില്‍ അവശ്യസാധനങ്ങളുടെ ക്ഷാമം നേരിടുകയാണ്. ഇതിനെതിരേ സമൂഹമാധ്യമങ്ങളിലൂടെയും സര്‍ക്കാര്‍വിരുദ്ധ പ്രതിഷേധത്തിന് ആഹ്വാനം ഉയരുന്നുണ്ട്. ഇതു തടയാനാണു ഭരണകൂടം 36 മണിക്കൂര്‍ കര്‍ഫ്യു പ്രഖ്യാപിച്ചത്. സമൂഹമാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയെങ്കിലും 15 മണിക്കൂറിന് ശേഷം പിന്‍വലിച്ചു.
വാട്‌സ്ആപ്, ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ്, സ്പാചാറ്റ്, ടെലിഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ക്കാണ് ഏര്‍പ്പെടുത്തിയ നിരോധനമാണു പിന്‍ വലിച്ചത്.സോഷ്യല്‍ മീഡിയ തടയുന്നതിനെ താന്‍ ഒരിക്കലും ക്ഷമിക്കില്ല' എന്ന് പ്രസിഡന്റിന്റെ അനന്തരവന്‍ യുവ കായിക മന്ത്രി നമല്‍ രാജപക്‌സെ ഒരു ട്വീറ്റില്‍ പറഞ്ഞു.
അതേസമയം പ്രസിഡന്റ് ഗോതബയയുടെ വീടിന് പുറത്ത് പവര്‍കട്ടിനെതിരെ പ്രതിഷേധിച്ചയാള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചതായി പൊലീസ് പറയുന്നു. നിലവിലെ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് രാജ്യത്ത് നീണ്ടുനില്‍ക്കുന്ന പവര്‍കട്ടിനെതിരെയാണ് ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രാജപക്‌സെയുടെ സ്വകാര്യ വസതിക്ക് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധിച്ച 53 കാരന്‍ വൈദ്യുത തൂണില്‍ കയറിയതിനെ തുടര്‍ന്നാണ് വൈദ്യുതാഘാതമേറ്റ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. മദ്യലഹരിയിലായിരുന്ന ഇയാള്‍ വൈദ്യുതി മുടക്കത്തില്‍ പ്രതിഷേധിച്ച് തൂണില്‍ കയറുകയും വൈദ്യുതാഘാതമേറ്റ് മരിക്കുകയുമായിരുന്നു.
'പ്രതിഷേധിക്കാന്‍ അദ്ദേഹം വൈദ്യുതി തൂണില്‍ കയറുകയായിരുന്നു, അതിനിടെയാണ് വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റത്' ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക ഇപ്പോള്‍ നേരിടുന്നത്. ഇന്ധനം, പാചക വാതകം, അവശ്യസാധനങ്ങള്‍ എന്നിവയുടെ ക്ഷാമവും വിലക്കയറ്റവും മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നതും മൂലം പൊതുജനങ്ങള്‍ ആഴ്ചകളായി ബുദ്ധിമുട്ടുകയാണ്. പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
മധ്യ ശ്രീലങ്കയില്‍ പ്രതിഷേധിച്ച നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസ് ഞായറാഴ്ച കണ്ണീര്‍ വാതകം പ്രയോഗിച്ചു, സാമ്പത്തിക പ്രതിസന്ധി മൂലമുണ്ടായ ജനരോഷം തടയാന്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ നടപ്പാക്കാന്‍ സൈനികര്‍ തലസ്ഥാനത്ത് ചെക്ക്‌പോസ്റ്റുകള്‍ ഒരുക്കുന്നതിനിടെയാണ് വിദ്യാര്‍ഥികള്‍ക്കുനേരെ നടപടി ഉണ്ടായത്. പെരഡെനിയ സര്‍വകലാശാലയ്ക്ക് സമീപം സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പിന്തിരിപ്പിക്കാനാണ് പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചത്.
https://www.facebook.com/Malayalivartha






















