റഷ്യ യുക്രൈന്‍ സംഘര്‍ഷം കൊടുംപിരികൊണ്ടിരിക്കെ ഇസ്രയേലിനെ ലക്ഷ്യം വെച്ച് ഐ.എസ് ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കടുത്ത നടപടികളിലേക്ക് രാജ്യം നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍

ഇസയ്രേല്‍ എന്ന ലോക സൈനീക ശക്തിയെക്കുറിച്ച് ആര്‍ക്കും ഒരു സംശയുമില്ല. ഇപ്പോഴിതാ അടുത്ത യുദ്ധകാഹളം മുഴക്കിയിരിക്കുകയാണ് ഇസ്രയേല്‍. റഷ്യ യുക്രൈന്‍ സംഘര്‍ഷം കൊടുംപിരികൊണ്ടിരിക്കുമ്പോള്‍ ഇതാ അടുത്ത യുദ്ധം. ഇസ്രയേലിനെ ലക്ഷ്യം വെച്ച് ഐ.എസ് ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കടുത്ത നടപടികളിലേക്ക് രാജ്യം നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍.
കത്തിയും തോക്കും ഉപയോഗിച്ചുള്ള ഒറ്റപ്പെട്ട ആക്രമണങ്ങളില്‍ നിരവധി ഇസ്രയേലികളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൊല്ലപ്പെട്ടു. ഇതോടെ ഇസ്രയേല്‍ സൈന്യം കൂടുതല്‍ ജാഗ്രതയിലാണ്. ഇസ്രയേലിനുള്ളിലുള്ള പലസ്തീനികളും ഐഎസ് അനുഭാവികളും നടത്തിയ ഒറ്റപ്പെട്ട ആക്രമണങ്ങളില്‍ ഒമ്പത് ഇസ്രയേലികള്‍ കൊല്ലപ്പെട്ടു.
ഈയടുത്ത കാലത്തൊന്നും ഇത്തരത്തിലുള്ള തുടരന്‍ ആക്രമണങ്ങള്‍ ഇസ്രയേില്‍ നടന്നിട്ടില്ല.ഇസ്ലാമിക് സ്റ്റേറ്റ് ഇസ്രയേലില്‍ കൂടുതല്‍ പലസ്തീനികളെ ഇസ്ലാം മൗലികവാദികളാക്കാനുള്ള ശ്രമത്തിലാണ് എന്ന് ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗം തിരിച്ചറിഞ്ഞിട്ടുണ്ട്. ഒറ്റപ്പെട്ട ആക്രമണങ്ങള്‍ നടത്താനാണ് ഇസ്ലാമിക് സ്റ്റേറ്റ് ആഹ്വാനം ചെയ്യുന്നത്.
ചെന്നായ് ആക്രമണങ്ങള്‍ എന്നാണ് ഈ രീതിയിലെ ആക്രമണങ്ങള്‍ അറിയപ്പെടുന്നത്. ഇസ്ലാമിക് സ്റ്റേറ്റിനെ ഒതുക്കാന്‍ ഇസ്രയേല്‍ സേന മുന്‍ കരുതല്‍ അറസ്റ്റുകള്‍ നടത്തുകയാണ്. ഇതിന്റെ ഭാഗമായി ഡസന്‍ കണക്കിന് പലസ്തീനികളെ തടവിലാക്കി. വടക്കേ വെസ്റ്റ് ബാങ്കിലെ ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ഇസ്രയേല്‍ സേന ശനിയാഴ്ച നടത്തിയ റെയ്ഡില്‍ മൂന്ന് പലസ്തീനികള്‍ കൊല്ലപ്പെട്ടു.
15 പലസ്തീന്‍കാര്‍ക്ക് പരിക്കേറ്റു.ഗാസയിലെ ഹമാസും ഇസ്ലാമിക് ജിഹാദും ഇസ്രയേല്‍ സൈന്യത്തിനെതിരെ ആക്രമണരംഗത്തുണ്ടെങ്കിലും അതിനേക്കാള്‍ ഭയപ്പെടുത്തുന്ന ആക്രമണങ്ങളാണ് ഇസ്ലാമിക് സ്റ്റേറ്റില്‍ നിന്നുണ്ടാകുന്നത്. വെസ്റ്റ് ബാങ്കിലെ ബെത്ലഹേം നഗരത്തില്‍ 30 കാരനായ ഒരു പലസ്തീന്‍ യുവാവ് ബസില്‍ യാത്ര ചെയ്യുന്ന ഒരാളെ കുത്തി വീഴ്ത്തുകയും മറ്റൊരു യാത്രക്കാരനെ വെടിവെച്ച് കൊല്ലുകയും ചെയ്തു. കുത്തേറ്റ 28കാരനായ ഇസ്രയേല്‍ യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.
ഈ ഒടുവിലത്തെ ആക്രമണം രണ്ട് ദിവസം മു്ന്‍പ് ജെനിന്‍ നഗരത്തിലെ യബാദ് ഗ്രാമത്തില്‍ നിന്നുള്ള ഒരു പലസ്തീന്‍ യുവാവ് ടെല്‍ അവീവില്‍ തോക്ക് കൊണ്ട് നടത്തിയ ക്രൂരമായ ആക്രമണത്തിന്റെ നടുക്കം മാറുന്നതിന് മുന്‍പാണ് കത്തിയും തോക്കും ഉപയോഗിച്ചുള്ള ഈ ആക്രമണം. ജെനിന്‍ നഗരത്തിലെ യബാദ് ഗ്രാമത്തില്‍ നിന്നുള്ള ഒരു പലസ്തീന്‍ യുവാവ് ടെല്‍ അവീവില്‍ ആള്‍ക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്തതില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു.
പിന്നീട് ഇസ്രയേല്‍ പൊലീസ് ഇയാളെ വെടിവെച്ച് കൊന്നു. ഇസ്രയേല്‍ നാല് അറബ് രാജ്യങ്ങളില്‍ നിന്നുള്ള വിദേശകാര്യമന്ത്രിമാരും യുഎസ് ആഭ്യന്തരസെക്രട്ടറി ആന്റണി ബ്ലിങ്കനുമായും കൂടിക്കാഴ്ച നടത്തുന്നതിനിടയിലും ആക്രമണം നടന്നിരുന്നു .ഇറാനെതിരെ അറബ് രാജ്യങ്ങളെ ഉപയോഗിച്ച് ഒരു മുന്നണി രൂപപ്പെടുത്താനുള്ള നീക്കത്തിലാണ് അമേരിക്കയും ഇസ്രയേലും.
അതേസമയം ഇത്തരം ഒറ്റപ്പെട്ട ആക്രമണങ്ങള്‍ തടയാന്‍ ഇസ്രയേല്‍ സര്‍ക്കാര്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്റെ അധ്യക്ഷതയില്‍ അടിയന്തര യോഗം ചേര്‍ന്നു. വെസ്റ്റ് ബാങ്കിലും വെസ്റ്റ് ബാങ്കിനെയും ഇസ്രയേലിനെയും വേര്‍തിരിക്കുന്ന പ്രദേശത്തും കൂടുതല്‍ സുരക്ഷസൈന്യത്തെ വിന്യസിക്കാന്‍ തീരുമാനിച്ചു.
ഐഎസ് പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ 43 പേരെ അറസ്റ്റ് ചെയ്തതായി ഇസ്രയേല്‍ അറിയിച്ചു.സൈന്യത്തോട് ഏതു അടിയന്തിര സാഹചര്യവും നേരിടുന്നതിന് തയ്യറെടുക്കാന്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഏതായാലും ഇന്ത്യയടക്കമുളള ലോകരാജ്യങ്ങളും ഭീകരവാദത്തിനെതിരെ പോരാടുന്ന സമയമാണ്. ഇസ്രയേലിന് എല്ലാ പിന്തുണയുമായി ലോക രാജ്യങ്ങളും രംഗത്ത് വന്നിട്ടുണ്ട്.
ഇസ്രായേലിലെ ആക്രമണങ്ങളെ അപലപിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. എന്നാല്‍ നിരപരാധികള്‍ക്കുനേരെയുള്ള ആക്രമണത്തെ അപലപിക്കുന്നതായി പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് പറഞ്ഞു. അറബ് ഭീകരതയുടെ തരംഗത്തെയാണ് ഇസ്രായേല്‍ ഇപ്പോള്‍ നേരിടുന്നതെന്നും ഭീകരതയ്ക്ക് മേല്‍ രാജ്യം വിജയം നേടുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നെറ്റ് പറഞ്ഞു.
ഇസ്രായേല്‍ അടിയന്തിര ഉന്നതതല സുരക്ഷായോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി. ഇസ്രയേലിനുള്ളില്‍ പലസ്തീന്‍കാര്‍ കഴിയുന്ന മേഖലകളില്‍ കടുത്ത പരിശോധനകള്‍ നടക്കുകയാണ്. ഇന്ത്യയും അമേരിക്കയും ബ്രിട്ടനും ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ ഇന്ത്യ പങ്കുചേരുന്നതായി വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു.
"
https://www.facebook.com/Malayalivartha






















