ചൈനയ്ക്ക് വിനയായി ഒമിക്രോൺ വകഭേദത്തിന്റെ പുതിയ ഉപവിഭാഗം; കഴിഞ്ഞ ദിവസം 13000 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചതിൽ ഒന്ന് പുതിയ വിഭാഗം, ഇത് കണ്ടെത്തിയത് ഷാങ്‌ഹായിൽ നിന്നും 70 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന സ്ഥലത്തെ നിവാസിയിൽ, ഇനിമുതൽ കടുത്ത നിബന്ധനകളിലേക്ക്...
ചൈനയെ വീണ്ടും ആശങ്കയിലാഴ്ത്തി മറ്റൊരു വാർത്ത. കൊവിഡ് കേസുകൾ വർദ്ധിക്കുന്നതിനിടെ ചൈനയിൽ ഒമിക്രോൺ വകഭേദത്തിന്റെ പുതിയ ഉപവിഭാഗം കണ്ടെത്തിയാതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം 13000 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചതിൽ ഒന്ന് പുതിയ വിഭാഗമായിരുന്നുവെന്നാണ് അധികൃതർ കണ്ടെത്തിയിരിക്കുന്നത്. ഒമിക്രോൺ വകഭേദത്തിന്റെ ബി എ 1.1 ശാഖയിൽ നിന്നാണ് വൈറസിന്റെ പുതിയ വിഭാഗം രൂപപ്പെട്ടിരിക്കുന്നത് തന്നെ.
അതോടൊപ്പം തന്നെ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ അടച്ചുപൂട്ടിയ ഷാങ്‌ഹായിൽ നിന്നും 70 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന സ്ഥലത്തെ നിവാസിയിലാണ് പുതിയ വൈറസ് കണ്ടെത്തിയിരിക്കുന്നതെന്നാണ് കണ്ടെത്തൽ എന്നത്.
ഇതുകൂടാതെ ചൈനയിൽ കൊവിഡ് രോഗത്തിന് കാരണമാവുന്ന വൈറസുമായി ഇതിന് സാമ്യമില്ല. മാത്രമല്ല കൊവിഡ് വൈറസിന്റെ പരിവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി രൂപം നൽകിയ ആഗോളതലത്തിലെ ശാസ്ത്രജ്ഞരുടെ കൂട്ടായ്മയായ ജി ഐ എസ് എ ഐ ഡിയിൽ സൂക്ഷിച്ചിരിക്കുന്ന വൈറസുകളുമായും പുതിയ ഉപവിഭാഗത്തിന് സാമ്യം കണ്ടെത്താനായിട്ടുമില്ല.
കഴിഞ്ഞ ദിവസങ്ങളിൽ മാത്രം രാജ്യത്ത് സ്ഥിരീകരിച്ച 12,000 കേസുകളും പ്രകടമായ ലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. പ്രതിദിന രോഗ സ്ഥിരീകരണ നിരക്കും രാജ്യത്ത് വർദ്ധിച്ചിരിക്കുകയാണ്. ചൈനയിലെ ഏറ്റവും വലിയ നഗരമായ ഷാങ്‌ഹായിൽ ദശലക്ഷക്കണക്കിന് ജനങ്ങൾ ഇപ്പോഴും ലോക്ക് ഡൗണിൽ തുടർന്നുപോരുന്നു. ഇവിടെ രണ്ട് ഘട്ടങ്ങളിലായാണ് ലോക്ക് ഡൗൺ നടപ്പിലാക്കുന്നത്. പല പ്രദേശങ്ങളിലും ആളുകൾക്ക് വീടിന് പുറത്തിറങ്ങാൻ അനുമതി നൽകിയിട്ടില്ല. അവശ്യ വസ്തുക്കൾ വീടുകളിൽ എത്തിച്ചുനൽകുന്ന രീതിയാണ് പലയിടങ്ങളിലും ഇത് തുടർന്നുപോരുന്നത്.
അതേസമയം നാലാം കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ചൈന തങ്ങളുടെ നഗരങ്ങള്‍ അടച്ച് പൂട്ടിയിരിക്കുകയാണ്. മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി നഗരത്തില്‍ ഒന്നോ രണ്ടോ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ പോലും നഗരം മൊത്തം അടച്ച് പൂട്ടുന്ന നിലപാടിലാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടം കടന്നിറക്കിക്കുന്നത് എന്ന് കാണുവാൻ സാധിക്കും. എന്നാല്‍, സഹിഷ്ണുത തീരെയില്ലാത്ത ഏകാധിപത്യ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്‍റെ നടപടിക്കെതിരെ ജനങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഒത്തുകൂടിയിരിക്കുകയാണ്.
കൂടാതെ 26 ദശലക്ഷം ആളുകൾ അധിവസിക്കുന്ന ഷാങ്ഹായി നഗരം ഒറ്റയടിക്ക് അടച്ചിട്ടതാണ് ജനങ്ങളെ പ്രകോപിപ്പിച്ചിരിക്കുന്നത്. ചൈനയുടെ സര്‍ക്കാര്‍ നിയന്ത്രിത ക്വാറന്‍റീന്‍ കേന്ദ്രങ്ങളില്‍ ചികിത്സയ്ക്കും ഭക്ഷണം വാങ്ങുന്നതിനുമായി നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിലൂടെ സഹായാഭ്യര്‍ത്ഥന നടത്തിയിട്ടുള്ളത്. ഇതോടെ ചൈനയിലെ സര്‍ക്കാര്‍ നിയന്ത്രിത ക്വാറന്‍റീന്‍ കേന്ദ്രങ്ങളില്‍ മരുന്നും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ക്കും ക്ഷാമം രേഖപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















