Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'പറക്കും ഗ്യാസ് സ്റ്റേഷൻ'..യുഎസ് വ്യോമസേനയുടെ കെസി-135 സ്ട്രാറ്റോടാങ്കർ വിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് കാണാതായി..വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ..


15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

പ്രധാനമന്ത്രി കസേര തെറിപ്പിച്ചു... സൈന്യം ഇമ്രാന്റെ തലയെടുക്കും! അവസാന വാക്ക് ഇന്ത്യയുടേത്... ഭയന്ന് വിറച്ച് ഇന്ത്യയുടെ കാല് പിടിച്ചു!

04 APRIL 2022 03:57 PM IST
മലയാളി വാര്‍ത്ത

More Stories...

'പറക്കും ഗ്യാസ് സ്റ്റേഷൻ'..യുഎസ് വ്യോമസേനയുടെ കെസി-135 സ്ട്രാറ്റോടാങ്കർ വിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് കാണാതായി..വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ..

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

പന്തിപ്പോൾ ഇന്ത്യയുടെ കോർട്ടിലേക്ക് എത്തിയിരിക്കുകയാണ്. എല്ലായിടത്തും അട്ടിമറികളാണ്... അയൽ രാജ്യങ്ങളിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവ വികാസങ്ങളാണ് ഇപ്പോൾ നടക്കുന്നത്. സൈനിക അട്ടിമറിയുടെ കൊള്ളയും പ്രാരാബ്ദവുമായി സർക്കാരിനെ മുട്ടുകുത്തിക്കുന്ന കാഴ്ചയാണ് നമുക്ക് കാണുവാൻ കഴിയുന്നത്. ശ്രീലങ്കയിലും പാകിസ്താനിലും അത് തന്നെയാണ് സംഭവിക്കുന്നത്.

ഇമ്രാന്‍ ഖാന്‍ ഇനി പാകിസ്ഥാന്‍ പ്രധാനമന്ത്രിയല്ലെന്ന് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറങ്ങിയ വാർത്ത വളരെ ഞെട്ടലോടെയാണ് ഇമ്രാനും ശ്രവിച്ചത്. പക്ഷേ അത് അവിടുത്തെ ജനങ്ങളുടെ ആവശ്യമാണ്. സര്‍ക്കാരിനായി പാക് ക്യാബിനറ്റ് സെക്രട്ടേറിയേറ്റിലെ അഡീഷണന്‍ സെക്രട്ടറിയാണ് വിജ്ഞാപനം ഇറക്കി പുറത്താക്കിയത്.

ദേശീയ അസംബ്ലി പിരിച്ചുവിട്ടതിന്റെ പശ്ചാത്തലത്തില്‍ പാര്‍ലിമെന്ററി കാര്യമന്ത്രാലയമാണ് തീരുമാനമെടുത്തതെന്നും ഈ അറിയിപ്പില്‍ പറയുന്നു. പക്ഷേ ഇക്കാര്യത്തിൽ ഇമ്രാൻ പ്രതികരണം നടത്തിയില്ല. പാകിസ്താനിലെ മാധ്യമപ്രവര്‍ത്തകനായ ഹമീദ് മിര്‍ ആണ് ഇക്കാര്യം പുറത്തു വിട്ടത്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയില്‍ നിന്നും ഇമ്രാന്‍ ഖാനെ ഒഴിവാക്കിയതായും വിജ്ഞാപനത്തില്‍ പറയുന്നുണ്ട്.

അതിനിടെയിലാണ് പാക്കിസ്താൻ സൈനിക മേധാവി ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാറെന്നും ഇനി സമാധാനം പുലരാൻ ആഗ്രഹിക്കുന്നു എന്നും പ്രസ്താവന ഇറക്കിയിരുന്നു. അതിലും കടുത്ത അമർഷം തന്നെയാണ് ഇമ്രാനുള്ളത്. പുതിയ സംഭവവികാസങ്ങളോടെ ഭരണഘടനാ പ്രതിസന്ധിയിലായ പാകിസ്ഥാനിൽ അടുത്ത നീക്കം ആരുടേതെന്ന് ഉറ്റുനോക്കുകയാണ് ലോകം.

മുന്‍പ് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ശുപാര്‍ശ ചെയ്തതിനേത്തുടര്‍ന്ന് പാക് പ്രസിഡന്റ് ആരിഫ് അല്‍വി പാര്‍ലമെന്റും മന്ത്രിസഭയും പിരിച്ചു വിട്ടിരുന്നു. പാക് ദേശീയ അസംബ്ലിയില്‍ ഇമ്രാനെതിരായ അവിശ്വാസ വോട്ടെടുപ്പ് തള്ളിയതിനെ തുടര്‍ന്നാണ് ഈ നടപടി. വോട്ടെടുപ്പ് നടത്താന്‍ ഡെപ്യൂട്ടി സ്പീക്കര്‍ അനുവദിച്ചിരുന്നില്ല.

അവിശ്വാസ പ്രമേയം ഭരണഘടനയ്ക്ക് എതിരാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം ഖാന്‍ ഖസൂരി പറഞ്ഞു. ഏപ്രില്‍ 25 വരെ വോട്ടെടുപ്പ് അനുവദിക്കാനാകില്ല. ദേശീയ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പ്രസ്താവിച്ചു. ദേശീയ അസംബ്ലി പിരിച്ചുവിട്ട സംഭവത്തില്‍ പാക് സുപ്രീം കോടതി സ്വമേധയാ കേസെടുത്തെന്ന് പാക് മാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ അസംബ്ളി പിരിച്ചു വിട്ടതിൽ സൈന്യം ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ, പാകിസ്ഥാൻ ഇടക്കാല തിരഞ്ഞെടുപ്പിലേക്കു നീങ്ങുന്നുവെന്നു വേണം കരുതാൻ. അങ്ങനെയെങ്കിൽ അത1രു ചരിത്രമാകും. അതുവരെ ഇമ്രാൻ ഖാന്റെ കാവൽ മന്ത്രിസഭയാണ് അധികാരത്തിൽ ഉള്ളതായി പറയപ്പെടുന്നത്.

അതുകൂടി ഇപ്പോൾ കൈവിട്ട സ്ഥിതിയാണ്. എന്നാൽ ഇതിൽ ഇന്ത്യാ നയത്തിൽ എന്തെങ്കിലും മാറ്റം വരുത്തുമോ എന്നതാണ് കണ്ടറിയേണ്ടത്. ഇതുവരെയുള്ള സൂചനകളുടെ അടിസ്ഥാനത്തിൽ ഇന്ത്യ വളരെ ജാ​ഗ്രതയോടെയാണ് കാര്യങ്ങളെ സമീപിക്കുന്നത്. കാരണം ഇന്ത്യാ വിരുദ്ധ തീരുമാനങ്ങൾ പാകിസ്ഥാനിൽ അധികാരമേറ്റ എല്ലാ സർക്കാരുകളുടെയും അടിസ്ഥാന തത്വമായിരുന്നു. അതിലൂന്നി തന്നെയാണ് അവർ ഭരണം മുന്നോട്ട് കൊണ്ട് പോകുന്നത്.

കാശ്മീർ നയത്തിൽ മാറ്റം വരുത്താൻ പാകിസ്ഥാനിലെ ഒരു സർക്കാരിനും ആവില്ല. അല്ലെങ്കിൽ അതിനു മുതിർന്നാൽ രാഷ്ട്രീയ കക്ഷികൾക്ക് പിടിച്ച് നിൽക്കാനാവില്ല. കാശ്മീർ തീവ്രവാദികൾക്ക് അവർ പിന്തുണ നൽകിയാണ്, ഭീകരവാദത്തിന് എല്ലാ സഹായങ്ങളും ചെയ്ത് നൽകും. അത് പാക് സൈന്യത്തിന്റെ ഔദ്യോഗിക നയമാണ്. ഇനി തിരഞ്ഞെടുപ്പു കാലമായതിനാൽ ബി.ജെ.പി നേതൃത്വം നൽകുന്ന ഇന്ത്യൻ സർക്കാരിനെ ഒരു രീതിയിലും പിന്തുണയ്ക്കാൻ പാകിസ്ഥാനു കഴിയില്ല. മറിച്ച് ഹിന്ദുത്വത്തിൽ ഊന്നിയുള്ള വിമർശനങ്ങൾ ശക്തിപ്പെടാനാണ് സാദ്ധ്യത.

ഇമ്രാന്റെ ഭരണം ആരംഭിച്ചതു മുതൽ ഇന്ത്യയോട് തീർത്തും ശത്രുതാ മനോഭാവമാണ് പുലർത്തിയത്. കിട്ടിയ അവസരങ്ങളിലെല്ലാം ഇമ്രാൻ ഇന്ത്യയെ അതിശക്തമായി വിമർശിച്ചു കൊണ്ടിരുന്നു. അത്തരം സമീപനത്തിന്റെയും വിമർശനത്തിന്റെയും അടിസ്ഥാന കാരണം ഇന്ത്യ പാകിസ്ഥാൻ ബന്ധത്തെ സ്വാധീനിക്കുന്ന അടിസ്ഥാന ഘടകങ്ങളായ കാശ്മീർ തർക്കം, ഇന്ത്യയെ ലക്ഷ്യം വച്ചുള്ള തീവ്രവാദ പ്രവർത്തനം എന്നിവയാണ്. പാക് ഭരണ കൂടത്തിന്റെ ഇന്ത്യാവിരുദ്ധ മനോഭാവം കൂടുതൽ ശക്തമായിത്തന്നെ തുടരും.

ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാൻ ചൈന അച്ചുതണ്ട് ശക്തിപ്പെടാനാണ് സാദ്ധ്യത പല നയതന്ത്ര വിദ​ഗ്ധരും ചൂണ്ടിക്കാണിക്കുന്നത്. ഇസ്ലാമിക രാഷ്ട്രങ്ങളുടെ ഉച്ചകോടിയിൽ പങ്കെടുത്ത് ഈയിടെ ചൈനീസ് വിദേശകാര്യമന്ത്രി കാശ്മീർ വിഷയം ഉന്നയിച്ചത് പാകിസ്ഥാനെ പ്രീതിപ്പെടുത്താനാണ്.

പാക് അധിനിവേശ കാശ്മീരിലൂടെ കടന്നുപോകുന്ന ചൈന പാക് സാമ്പത്തിക ഇടനാഴിയും ഇവരുടെ ബന്ധം ശക്തിപ്പെടുത്തും. അഫ്ഗാനിസ്ഥാനിലെ സാഹചര്യവും ഇന്ത്യ പാകിസ്ഥാൻ ബന്ധം വഷളാക്കുവാനേ ഉതകൂ. ഇമ്രാൻഖാന്റെ പൊടുന്നനെയുള്ള റഷ്യൻ സന്ദർശനവും ഇന്ത്യയെ സമ്മർദ്ദത്തിലാക്കാനുള്ള തന്ത്രമായി കാണാവുന്നതാണ്. 

പാകിസ്ഥാനിൽ ഇന്നേ വരെ ജനാധിപത്യപരമായി അധികാരത്തിൽ എത്തിയ ഒരു പ്രധാനമന്ത്രിയും തന്റെ കാലാവധി പൂർത്തിയാക്കിയിട്ടില്ല. രണ്ട് തവണ പട്ടാള ഭരണത്തിലൂടെ ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച രാജ്യത്തിന്, രാജ്യഭരണ തലവനെ വകവരുത്തിയ ചരിത്രം കൂടിയുണ്ട്. ഇമ്രാൻ ഖാന് ഇനി അധികാരം നഷ്ടമാകുമ്പോൾ അത് പാകിസ്ഥാൻ ചരിത്രത്തിലെ ഒരു നാഴികകല്ലായി മാറും. കാരണം കാലാവധി പൂർത്തിയാക്കുന്നില്ലെങ്കിൽ കൂടി ജനാധിപത്യപരമായ ഒരു തിരഞ്ഞെടുപ്പിൽ കൂടിയാണ് ഇമ്രാൻ ഖാന് തന്റെ അധികാരം നഷ്ടപ്പെടുന്നത്, പാകിസ്ഥാനിൽ കേട്ടുകേൾവി പോലുമില്ലാത്ത ഒരു സംഭവമാണിത്. 

താൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് കീഴിലുള്ള ഒരു ഉദ്യോഗസ്ഥൻ മാത്രമാണെന്നും പാക് പട്ടാളം ഒരു കാരണവശാലും ഭരണകാര്യങ്ങളിൽ ഇടപെടില്ലെന്നും നിലവിലെ സൈനിക തലവൻ ഖമർ ജാവേദ് ബജ്‌വ നിരന്തരം വ്യക്തമാക്കിയിരുന്ന കാര്യമാണ്. മുൻ പാകിസ്ഥാൻ പ്രധാനമന്ത്രിമാർ പട്ടാളത്തിനുണ്ടായ അതൃപ്തി മൂലമാണ് അധികാരം നഷ്ടപ്പെടുത്തിയത്. 

ഇപ്പോൾ പിന്നെയും അത് മാത്രമല്ല സംഭവിക്കാനിരിക്കുന്നത്. രാജ്യത്ത് കുതിച്ചുയരുന്ന അവശ്യ സാധനങ്ങളുടെ വിലകയറ്റവും സാമ്പത്തിക പ്രതിസന്ധിയും തുടങ്ങിവച്ച് പ്രക്ഷോഭങ്ങൾ പാകിസ്ഥാൻ ദേശീയ കൗൺസിലിൽ ഇമ്രാന്റെ ഭൂരിപക്ഷം കുറയാൻ കാരണമായി തീരുകയായിരുന്നു. എന്തായാലും ഇനി പാകിസ്ഥാന്റെ ഭാവി തുലാസിൽ ആയിരിക്കുകയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

U S കാണാതായത് പശ്ചിമേഷ്യയിൽ  (23 minutes ago)

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (45 minutes ago)

ഇനി ദളപതി യുഗം  (53 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (1 hour ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (1 hour ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (2 hours ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (2 hours ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (3 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (3 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (4 hours ago)

Malayali Vartha Recommends