നാണം കെട്ട് ഇമ്രാന്‍... പാകിസ്ഥാനില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥ... ഇസ്ലാമാബാദിലെ നാഷണല്‍ അസംബ്‌ളി മന്ദിരം വളഞ്ഞ് സൈന്യം, വനിതാ നിയമസഭാംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍, വൈറല്‍ വീഡിയോ പുറത്ത്

പാകിസ്ഥാനില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥയാണ്.ഇസ്ലാമാബാദിലെ നാഷണല്‍ അസംബ്‌ളി മന്ദിരം സൈന്യം വളഞ്ഞിരിക്കുകയാണ്.എന്നാല്‍ റംസാന്‍ മാസാരംഭത്തില്‍ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ നിയമസഭയില്‍ നിന്നുള്ള വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണ്.
ഇവിടെ വനിതാ നിയമസഭാംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി,പരസ്പ്പരം അടികൂടുന്ന വനിതാ എം.എല്‍.എ മാരുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുകയും ചെയ്തു. പാകിസ്ഥാന്‍ പാര്‍ലമെന്റ് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ശുപാര്‍ശ അംഗീകരിച്ചുകൊണ്ട് പ്രസിഡന്റ് ആരിഫ് അലവി പിരിച്ചുവിട്ടിരിക്കുകയാണ്.
ഈ നടപടി ഭരണഘടനാ വിരുദ്ധമാണ് എന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.പ്രതിപക്ഷം അവിശ്വാസം ചര്‍ച്ചയ്‌ക്കെടുക്കാന്‍ അനുവദിക്കാതെ പാര്‍ലമെന്റ് പിരിച്ചുവിട്ട നടപടിക്കെതിരെ കടുത്ത പ്രതിഷേധത്തിലാണ്.
ഇങ്ങനെ രാജ്യത്തിന്റെ പല ഭാഗത്തും പ്രതിപക്ഷ പാര്‍ട്ടികളുടെ വലിയ പ്രതിഷേധം അരങ്ങേറുന്നതിനിടയിലാണ് പഞ്ചാബ് പ്രവിശ്യയില്‍ നിയമസഭയില്‍ കയ്യാങ്കളി അരങ്ങേറിയത്.കഴിഞ്ഞ വെള്ളിയാഴ്ച പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പഞ്ചാബ് പ്രവിശ്യ ഗവര്‍ണറെ നീക്കിയിരുന്നു.
ഗവര്‍ണ്ണര്‍ ചൗധരി മുഹമ്മദ് സര്‍വറെ മാറ്റിയ ഇമ്രാന്‍ ഖാന്റെ നടപടിക്കെതിരെ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്.പഞ്ചാബ് പ്രവിശ്യയില്‍ ഏറെ ജനപിന്തുണയുള്ള ഷെഹ്ബാസ് ഷെരീഫിനെയാണ് പ്രതിപക്ഷം ഇമ്രാന്‍ ഖാന്‍ രാജിവെച്ചാല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തികാട്ടിയത്,മാത്രമല്ല പഞ്ചാബ് പ്രവിശ്യയുടെ ഗവര്‍ണറായിരുന്ന ചൗധരി മുഹമ്മദ് സര്‍വര്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് നേതൃത്വം നല്‍കുന്ന പാകിസ്ഥാന്‍ മുസ്ലിം ലീഗുമായി ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.ഗവര്‍ണറെ നീക്കിയ ഇമ്രാന്‍ ഖാന്റെ നടപടിക്കെതിരെയും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
നിയമസഭയില്‍ ഇമ്രാന്‍ അനുകൂലികളും ഇമ്രാന്‍ വിരോധികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ തമ്മിലടിയില്‍ എത്തുകയായിരുന്നു. എന്തായാലും ഇപ്പോള്‍ വനിതകളുടെ തമ്മിലടി സമൂഹ മാധ്യമങ്ങള്‍ കീഴടക്കുമ്പോള്‍ പാകിസ്താനിലെ രാഷ്ട്രീയ രംഗം തന്നെയാണ് പ്രതിരോധത്തിലായിരിക്കുന്നത്.
രാഷ്ട്രീയ അസ്ഥിരതയിലേക്ക് വീണ്ടും പാകിസ്ഥാന്‍ നീങ്ങുകയാണോ എന്ന് സംശയിക്കുന്നവരെ കുറ്റം പറയാനും കഴിയില്ല.കാരണം പാകിസ്ഥാന്‍ ഭരണകൂടത്തെ നിയന്ത്രിക്കുന്ന സൈന്യവും ചാര സംഘടനയായ ഐ.എസ്.ഐ യും ഇമ്രാന്‍ ഖാനുമായി അത്ര നല്ല ബന്ധത്തിലല്ല,അതുകൊണ്ട് തന്നെ എന്താകും പാകിസ്താന്റെ ഭാവി എന്നതില്‍ ഇതുവരെ വ്യക്തതത വന്നിട്ടില്ല,
എന്നാല്‍ പഞ്ചാബിലെ ഈ വനിതകളുടെ തമ്മില്‍ തല്ല് പാകിസ്ഥാന്‍ രാഷ്ട്രീയത്തിന്റെ വീറും വാശിയും ഒക്കെ പ്രകടമാക്കുന്നതാണ് എന്ന് ചിലര്‍ പരിഹസിക്കുന്നുമുണ്ട്.
https://www.facebook.com/Malayalivartha






















