തെരുവില്‍ നഗ്ന മൃതദേഹങ്ങള്‍ യുക്രൈനില്‍ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് വീടുകള്‍ കൊള്ളയടിച്ച് റഷ്യന്‍ സൈന്യം

റഷ്യന്‍ സൈന്യം യുക്രൈനില്‍ നിന്ന് സാവധാനം പിന്മാറുകയാണ്.. അവര്‍ ആയുധങ്ങള്‍ ഉപയോഗിച്ച് സാധാരണക്കാരെ കൊന്നൊടുക്കുകയും യുക്രൈന്റെ നിര്‍മിതികള്‍ തകര്‍ക്കുകയും മാത്രമല്ല ചെയ്തിരിക്കുന്നത്. അവര്‍ നിലയുറപ്പിച്ചിരുന്ന പ്രദേശങ്ങളിലെ സ്ത്രീകളെ മുഴുവന്‍ ബലാത്സംഗം ചെയ്തായിട്ടുമുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ലോകം മുഴുവന്‍ ഇപ്പോള്‍ റഷ്യയുടെ ഈ ക്രൂരതയ്‌ക്കെതിരെ രംഗത്തു വരുന്നുണ്ട്.. യുക്രൈനില്‍ നിരവധി സ്ത്രീകളെയും പെണ്‍കുട്ടികളെയും റഷ്യന്‍ സൈന്യം ക്രൂര ബലാത്സംഗത്തിന് ഇരയാക്കി. അവരില്‍ നിന്ന് അനുഭവിക്കേണ്ടി വന്ന അതിക്രമങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞുകൊണ്ട് നിരവധി സ്ത്രീകളും പെണ്‍കുട്ടികളും ഇതിനോടകം രംഗത്തെത്തിക്കഴിഞ്ഞു.
പത്തുവയസ്സ് പോലും പിന്നിടാത്ത പെണ്‍കുട്ടികളും സ്ത്രീകളും ബലാത്സംഗം ചെയ്യപ്പെടുകയും കൊല്ലപ്പെടുകയുമാണെന്ന് വാസിലെങ്ക് ട്വീറ്റ് ചെയ്തു. നഗരങ്ങള്‍ കൊള്ളയടിക്കപ്പെടുകയാണ്. സ്ത്രീകളുടെ ശരീരത്തില്‍ സ്വസ്തിക ചിഹ്നം മുദ്രകുത്തുകയും ചെയ്തു. റഷ്യന്‍ പട്ടാളക്കാരാണ് ഇത് ചെയ്തത്. അവരെ വളര്‍ത്തിയത് റഷ്യന്‍ അമ്മമാരാണ്. അധാര്‍മിക കുറ്റവാളികളുടെ രാഷ്ട്രമാണ് റഷ്യ എന്നും വാസിലെങ്ക് കുറിച്ചു.
ഈ ക്രൂരതകള്‍ വെളിപ്പെടുത്തുന്ന ദൃശ്യങ്ങളും അവര്‍ പങ്കുവെച്ചു. കൈകള്‍ പുറകില്‍ നിന്ന് കെട്ടിയ നിലയില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട ശേഷം കൊലപ്പെടുത്തിയ യുക്രൈന്‍ പൗരന്മാരുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം കീവിന് സമീപത്തെ ബുച്ചയില്‍ നിന്ന് പുറത്ത് വന്നതിന് പിന്നാലെയാണ് ഈ ആരോപണവും ഉയര്‍ന്നിരിക്കുന്നത്.
ദേഷ്യവും വെറുപ്പും ഭയവും കൊണ്ട് തന്റെ മനസ്സ് തളര്‍ന്നിരിക്കുകയാണെന്ന് പീഡനത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ലെസിയ വാസിലെങ്ക് ട്വീറ്റ് ചെയ്തു. നേരത്തെ യുക്രൈന്‍ ഭരണകൂടവും റഷ്യ സാധാരണ പൗരന്‍മാരെ കൂട്ടക്കൊല ചെയ്യുന്നതായി ആരോപിച്ചിരുന്നു. ബുച്ചയില്‍ നിന്ന് മാത്രം 410 യുക്രൈന്‍ പൗരന്‍മാരുടെ മൃതദേഹം കണ്ടെത്തിയതായ വാര്‍ത്തകളും പുറത്തുവന്നു. എന്നാല്‍ ആരോപണങ്ങള്‍ റഷ്യ നിഷേധിച്ചു.
സംഭവം വന്‍ വിവാദമായതോടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ലൈംഗികാതിക്രമങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് യുക്രൈനിലെ പ്രോസിക്യൂട്ടര്‍ ജനറലും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയും ഉറപ്പുനല്‍കി. എന്നാല്‍ അധിനിവേശം അവസാനിക്കാത്ത സ്ഥിതിക്ക് വിഷയത്തില്‍ നീതി എപ്പോള്‍ ലഭിക്കുമെന്ന കാര്യം ഇപ്പോഴും ആശങ്കാജനകമാണ്. യുക്രൈന്‍ തലസ്ഥാനമായ കീവില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ഹൈവേയില്‍ ഫോട്ടോഗ്രാഫര്‍ മിഖായേല്‍ പാലിന്‍ചക് പകര്‍ത്തിയ ഒരു ചിത്രമാണ് യുദ്ധത്തിന്റെ ഈ ഭീകര മുഖത്തെക്കുറിച്ച് ലോകത്തെ വെളിപ്പെടുത്തിയത്. ഒരു പുരുഷന്റെയും മൂന്ന് സ്ത്രീകളുടെയും മൃതദേഹങ്ങള്‍ പുതപ്പിനടിയില്‍ കൂട്ടിയിട്ട നിലയിലുള്ള ചിത്രമായിരുന്നു അത്. പൂര്‍ണമായും നഗ്‌നരായിരുന്ന ആ സ്ത്രീകളുടെ ശരീരം ഭാഗികമായി പൊള്ളലേറ്റ സ്ഥിതിയിലുമായിരുന്നു.
യുദ്ധം ആരംഭിച്ച സമയം കിയവ് വിടുന്നതിന് മുമ്പ് സ്വയം പരിരക്ഷക്കായി കോണ്ടവും കത്രികയുമാണ് താന്‍ കൈയില്‍ കരുതിയതെന്ന് 31 കാരിയായ അന്റോണിന മെഡ്വെഡ്ചുക്ക് പറഞ്ഞു. എല്ലാ യുദ്ധങ്ങളിലും കൂടുതല്‍ ഇരയാക്കപ്പെടുന്നതും ചൂഷണം ചെയ്യപ്പെടുന്നതും സ്ത്രീകളാണെന്നും അവര്‍ പറഞ്ഞു. യുക്രൈനിലെ വിവിധ ഫെമിനിസ്റ്റ് സംഘടനകള്‍ ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീകള്‍ക്ക് മാനസിക, ആരോഗ്യ, നിയമ പിന്തുണ നല്‍കുന്നതിനായി മുന്നോട്ട് വന്നിട്ടുണ്ട്. യുദ്ധത്തില്‍ ഉപയോഗിക്കപ്പെടുന്ന ബോംബിനെക്കാള്‍ വലിയ ആഘാതമാണ് ബലാത്സംഗം ചെയ്യപ്പെട്ട ഓരോ സ്ത്രീകളും അനുഭവിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കിയത്.
അതുപോലെ തന്നെ യുക്രെയിന്റെ തലസ്ഥാനമായ കീവിന്റെ വടക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ബുച പട്ടണത്തിലും റഷ്യ സിവിലിയന്‍മാരെ കൂട്ടക്കൊല ചെയ്തിരുന്നു. സംഭവം യുക്രൈന്‍ ലോകത്തിന് മുന്നില്‍ തുറന്നു കാട്ടിയതോടെ യുക്രെയിന്റെ ആരോപണം തള്ളിക്കൊണ്ടാണ് റഷ്യ രംഗത്തു വന്നത്. ശനിയാഴ്ചയാണ് റഷ്യന്‍ സേന ബുചയില്‍ നിന്ന് പൂര്‍ണമായി പിന്മാറിയത്. ഇതിന് പിന്നാലെ ഇവിടെ 300 പേരെ അടക്കിയ കൂട്ട കുഴിമാടം കണ്ടെത്തിയെന്ന് യുക്രെയിന്‍ അറിയിത്. കൊല്ലപ്പെട്ടവരില്‍ കുട്ടികളുണ്ടെന്നും സ്ത്രീകളെ റഷ്യന്‍ സേന പീഡനങ്ങള്‍ക്കിരയാക്കിയെന്നും യുക്രെയിന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്‌കിയുടെ ഉപദേഷ്ടാവ് ഒലെക്‌സി അരെസ്റ്റോവിച് ആരോപിച്ചു. പലരെയും കൈകള്‍ ബന്ധിച്ച് തലയ്ക്ക് വെടിവച്ച് ക്രൂരമായി കൊലപ്പെടുത്തിയെന്നും ഒലെക്‌സി ആരോപിച്ചു. യുക്രെയിനില്‍ റഷ്യ വംശഹത്യ നടക്കുന്നതായും മൃഗങ്ങളോട് പെരുമാറുന്നതിലും ക്രൂരമായാണ് മനുഷ്യരോട് പെരുമാറുന്നതെന്നും സെലെന്‍സ്‌കി ആരോപിച്ചു.
ബുചയില്‍ റഷ്യന്‍ സായുധസേനയെ കുറിച്ച് യുക്രെയിന്‍ ' മനഃപൂര്‍വം തെറ്റായ വിവരങ്ങള്‍' പ്രചരിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിക്കാന്‍ തീരുമാനിച്ചതായി റഷ്യന്‍ ഇന്‍വെസ്റ്റിഗേറ്റീവ് കമ്മിറ്റി തലവന്‍ അലക്‌സാണ്ടര്‍ ബാസ്‌ട്രൈകിന്‍ പറഞ്ഞു. അതേ സമയം, ബുചയില്‍ സിവിലിയന്‍മാര്‍ തെരുവില്‍ മരിച്ചുകിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാജമാണെന്നും റഷ്യയെ കുറ്റപ്പെടുത്തുന്നതിന് യു.എസാണ് ഇതിന്റെ പിന്നിലെന്നാണ് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം ആരോപിച്ചത്.
https://www.facebook.com/Malayalivartha






















