ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെടാം; കുഞ്ഞിന്റെ മുതുകില്‍ മേല്‍ വിലാസവും ഫോണ്‍ നമ്പരും എഴുതി ഒരു അമ്മ; യുക്രൈനിലെ ഭീകര കാഴ്ച

ഒരു മാസത്തിലേറെയായി യുദ്ധം തുടരുന്ന യുക്രൈനിലെങ്ങും ഭീതിജനകമായ സാഹചര്യമാണ്. പെണ്‍കുട്ടികള്‍ റഷ്യന്‍ സൈന്യത്താല്‍ വീടുകളില്‍ ബലാത്സംഗം ചെയ്യപ്പെടുന്നു. നഗരങ്ങള്‍ കൊള്ളയടിക്കപ്പെടുന്നു. റഷ്യന്‍ മേഘലയിലേയ്ക്ക് ഉള്‍വലിയുന്ന പുടിന്റെ സൈന്യം കാട്ടിക്കൂട്ടുന്ന കൊടും ക്രൂരതകളാണിത്.
ഇത്തരത്തിലുള്ള റഷ്യന്‍ സൈന്യത്തിന്റെ കൊടും ക്രൂരതയില്‍ തങ്ങളുടെ ജീവന്‍ നഷ്ടമായാല്‍ സ്വന്തം കുഞ്ഞിനെ രക്ഷപ്പെടുത്താനും തിരിച്ചറിയാനുമായി അവരുടെ പുറത്ത് പേരും മേല്‍വിലാസവും എഴുതിവയ്ക്കുകയാണ് യുക്രൈനിലെ അമ്മമാര്‍. യുദ്ധത്തിന്റെ ഭീകരതയും ജനങ്ങളുടെ നിസ്സഹായാവസ്ഥയും വെളിപ്പെടുത്തുന്ന ചിത്രങ്ങളായി ഇത് മാറുകയാണ്.
യുദ്ധത്തിന്റെ യാഥാര്‍ഥ്യം ഇതാണെന്ന് ചൂണ്ടിക്കാട്ടി യുക്രൈനിലെ നിരവധി മാധ്യമപ്രവര്‍ത്തകരാണ് കരളലിയിക്കുന്ന ഈ ചിത്രങ്ങള്‍ പങ്കുവച്ചത്. ഇതിനോടകം ഇവ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. ഹൃദയഭേദകമായ കാഴ്ചയാണിതെന്നും പറയാന്‍ വാക്കുകളില്ലെന്നും ചിത്രം പങ്കുവച്ച് നിരവധി പേര്‍ കുറിച്ചു.
'തങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ മകളെ അതിജീവിതയായി സ്വീകരിക്കാന്‍ ആരെങ്കിലും തയ്യാറാകണം'', പുറത്ത് മേല്‍വിലാസം എഴുതിയ കുട്ടിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് യുക്രൈനിലെ ഒരു യുവതി ട്വീറ്റ് ചെയ്തു. കുട്ടിയുടെ ജനനതിയതി, കുടുംബാഗത്തിന്റെ മൊബൈല്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പ്രാദേശിക ഭാഷയില്‍ കുട്ടിയുടെ പുറത്ത് എഴുതിവെച്ചാണ് സാഷ മകോവി എന്ന യുവതി ചിത്രം പങ്കുവച്ചത്.
യുക്രൈനിലെ കുഞ്ഞുങ്ങളെ യുദ്ധമുഖത്ത് റഷ്യന്‍ സൈന്യം മനുഷ്യകവചമാക്കി മാറ്റുന്നുവെന്ന് നേരത്തെ 'ദി ഗാര്‍ഡിയന്‍' റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുക്രൈന്‍ സേനയുടെ പ്രത്യാക്രമണം തടയാന്‍ യുക്രൈനിലെ വിവിധ നഗരങ്ങളിലേക്ക് നീങ്ങുന്ന യുദ്ധ ടാങ്കിന് മുന്നില്‍ കുട്ടികളെ നിറച്ച ബസ് ഓടിച്ചാണ് റഷ്യന്‍ സേന നിങ്ങുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha






















