പ്രായപൂർത്തിയാകാത്ത 13 വിദ്യാർഥിനികളെ പീഡിപ്പിച്ചു; ഒമ്പതു കുട്ടികൾ ഗർഭിണിയായി; മുപ്പത്താറുകാരനായ അധ്യാപകന്റെ കാമകേളികൾ പുറത്തായതോടെ സംഭവിച്ചത് മറ്റൊന്ന്

പ്രായപൂർത്തിയാകാത്ത 13 വിദ്യാർഥിനികളെ പീഡിപ്പിച്ചു... അതിൽ ഒമ്പതു കുട്ടികൾ ഗർഭിണിയായി...മുപ്പത്താറുകാരനായ അധ്യാപകന്റെ കാമകേളികൾ പുറത്തായതോടെ സംഭവിച്ചത് മറ്റൊന്ന്... ഒടുവിൽ കൊല്ലുകയെന്ന തീരുമാനത്തിലെത്തി കോടതി....സംഭവം നടന്നിരിക്കുന്നത് ഇന്തൊനീഷ്യയിലാണ്.
പ്രായപൂർത്തിയാകാത്ത 13 വിദ്യാർഥിനികളെയാണ് അദ്ധ്യാപകൻ പീഡിപ്പിച്ചത്. കേസിൽ ഇന്തൊനീഷ്യയിലെ സ്കൂൾ പ്രിൻസിപ്പലിന് വധശിക്ഷ വിധിച്ചിരിക്കുകയാണ് കോടതി. ഹെറി വിരാവൻ എന്ന മുപ്പത്താറുകാരനായ അധ്യാപകനാണ് ലീലാവിലാസങ്ങൾ ചെയ്തുകൂട്ടിയത്. കീഴ്ക്കോടതി വിധിച്ച ജീവപര്യന്തം തടവിനെതിരെ പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി അംഗീകരിച്ചായിരുന്നു മേൽക്കോടതി വധശിക്ഷ വിധിച്ചത്.
ഇയാളെ രാസഷണ്ഡീകരണത്തിന് വിധേയനാക്കുകയും വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്യണമെന്നായിരുന്നു പ്രോസിക്യൂഷൻ മേൽക്കോടതിയിൽ അറിയിച്ചത്. കഴിഞ്ഞ വർഷമാണ് സംഭവങ്ങൾ നടന്നത് . അധ്യാപകൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയുമായി വിദ്യാർഥിനിയുടെ കുടുംബം പൊലീസിനെ സമീപിച്ചു. അപ്പോഴാണ് സംഭവങ്ങൾ പുറത്ത് വന്നത് .
2016 മുതൽ 2021 വരെയുള്ള കാലയളവിലായിരുന്നു ഇയാൾ എല്ലാം ചെയ്തുക്കൂട്ടിയത്. തന്റെ സ്കൂളിൽ പഠിച്ചിരുന്ന 13 വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു ഇയാൾക്കെതിരെ വന്ന കേസ്. ഇയാളുടെ പീഡനത്തിന് ഇരയായത് പന്ത്രണ്ടിനും പതിനാറിനും ഇടയിൽ പ്രായമുള്ള 13 പെൺകുട്ടികളാണ്. ഇതിൽ എട്ടോളം പെൺകുട്ടികൾ ഗർഭിണികളായി. പെൺകുട്ടികളിൽ ചിലർക്ക് പീഡനത്തിനിടെ പരുക്കുകൾ പറ്റി . കീഴ്ക്കോടതി ജഡ്‍ജി ഫെബ്രുവരിയി ലാണ് ഈ കാര്യങ്ങൾ പറഞ്ഞത്.
വിദ്യാർഥിനികളിൽ തനിക്കു ഉണ്ടായ കുട്ടികളെ വളർത്താനും സംരക്ഷിക്കാനും പിതാവെന്ന നിലയിൽ തന്റെ സാന്നിധ്യം ആവശ്യമാണ്. അതുകൊണ്ട് കടുത്ത ശിക്ഷയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്നും ഹെറി വിരാവൻ കീഴ്ക്കോടതിയിൽ പറഞ്ഞു. പക്ഷേ വിദ്യാർഥിനികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ അധ്യാപകനുള്ള ശിക്ഷ ജീവപര്യന്തത്തിൽ മാത്രമാക്കിയത് ഇന്തൊനീഷ്യയിൽ കടുത്ത പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കി.
ലൈംഗിക പീഡനത്തിനെതിരെ ദീർഘകാലമായി ഇന്തൊനീഷ്യൻ പാർലമെന്റിന്റെ പരിഗണനയിലായിരുന്ന ബിൽ പാസാക്കാൻ കടുത്ത സമ്മർദ്ദവും ശക്തമായിരുന്നു . ഇന്തൊനീഷ്യയിലെ ശിശുക്ഷേമ വകുപ്പ് മന്ത്രിയുൾപ്പെടെയുള്ളവർ പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പരസ്യമായി ആവശ്യപ്പെടുകയുമുണ്ടായി . മനുഷ്യാവകാശ കമ്മിഷൻ വധശിക്ഷയ്‌ക്കെതിരെ നിലപാടെടുക്കുകയായിരുന്നു.
ഇന്തൊനീഷ്യയിൽ ദരിദ്രമായ സാഹചര്യത്തിൽ നിന്നാണ് കുട്ടികൾ പഠിക്കാൻ വരുന്നത്. അവർക്ക് വിദ്യാഭ്യാസം നേടാനുള്ള ഏക മാർഗമായ ബോർഡിങ് സ്കൂളിലെ അധ്യാപകൻ തന്നെ വിദ്യാർഥിനികളെ പീഡിപ്പിച്ച സംഭവം അറിഞ്ഞതോടെ കഴിഞ്ഞ വർഷം മാത്രം 14 സമാനമായ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇത്തരം സ്ഥാപനങ്ങളിലും വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യം ശക്തമായിരുന്നു.
https://www.facebook.com/Malayalivartha






















