ജാമ്പവാന്റെ തോക്കും തവള ചത്ത വെള്ളവും യുക്രൈനില്‍ പൊട്ടി പാളീസായി പുടിന്റെ സൈന്യം; ഇത് വെറും തോല്‍വിയല്ല മരണ തോല്‍വിയായി റഷ്യന്‍ സൈന്യം

യുദ്ധമുഖത്ത് റഷ്യന്‍ സൈനീകരുടെ വെളിപ്പെടുത്തല്‍. ലോക രണ്ടാം നമ്പര്‍ എന്നുള്ളത് വെറും പുറം പൂച്ചാണെന്ന് തെളിയിക്കുന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. യൂറോപ്പില്‍ നിന്നും ആയുധം വാങ്ങി യുദ്ധം ചെയ്യുന്ന യുക്രൈന്‍ സൈനീകര്‍ക്കു മുന്നില്‍ റഷ്യന്‍ സൈനികര്‍ക്ക് പത്തൊന്‍പതാം നൂറ്റാണ്ടിലെ റൈഫിളുകളാണ് നല്‍കുന്നത്. മാത്രമല്ല കുടിക്കാന്‍ വെള്ളം പോലും നല്‍കാതെ. ചത്ത തവളകള്‍ നിറഞ്ഞ കുളങ്ങളില്‍ നിന്ന് വെള്ളം കുടിക്കാന്‍ പറയുകയും. ചെയ്യുന്നതായാണ് വെളിപ്പെടുത്തല്‍.
റഷ്യന്‍ പിന്തുണയുള്ള ഡോണ്‍ബാസ് മേഖലയിലെ സൈനികരാണ് ഇത്രയും യാതന അനുഭവിക്കുന്നത്, യുദ്ധത്തിനിടെ മോസ്‌കോയുടെ സൈന്യത്തിന് കനത്ത നഷ്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. യുദ്ധമുഖത്ത് ഇറങ്ങുന്ന പലരും പരിശീലനം പോലും ഇല്ലാതെയാണ് റഷ്യയില്‍ നിന്ന് എത്തിയത്. കൃത്യമായി വെടി ഉതിര്‍ക്കാന്‍ പോലും അറിയില്ല. ഭക്ഷണവും വെള്ളവും ഇല്ല, യുദ്ധത്തിന് ആവശ്യമായ ഉപകരണങ്ങള്‍ പോലും ഇല്ലാത്തതാണ് ഈ കുഞ്ഞു രാജ്യത്തിനെതിരെ പോലും പിടിച്ച് നില്‍ക്കാനാകാത്തത് എന്നാണ് സൈനീകര്‍ വിശ്വസിക്കുന്നത്.
ഒരു മാസത്തിലേറെയായി വ്‌ളാഡിമിര്‍ പുടിന്റെ സൈന്യം തുടരുന്ന ഈ യുദ്ധത്തില്‍. എത്രമാത്രം നഷ്ടമാണ് റഷ്യയ്ക്ക് ഉണ്ടായത് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായി ഈ വെളിപ്പെടുത്തല്‍ മാറുകയാണ്..അവരെ ഏറ്റവും കൂടുതല്‍ കുഴയ്ക്കുന്നത് വേണ്ടത്ര സജ്ജമല്ലാത്തതിരുന്ന സൈനികരും നിര്‍ബന്ധിത സൈനീകവൃത്തിയ്ക്കിറങ്ങിയ സൈനീകരും അനുഭവിക്കുന്ന യാതന തന്നെയാണ്.
തെക്കുപടിഞ്ഞാറന്‍ ഡോണ്‍ബാസില്‍ ഉക്രേനിയന്‍ സേനയുടെ ക്ലോസ്‌ക്വാര്‍ട്ടര്‍ ആക്രമണത്തെ ചെറുക്കാന്‍ തയ്യാറെടുക്കാന്‍ റഷ്യ അണിനിരത്തിയ ട്രൂപ്പിലെ ഒരു സൈനീകന്‍ ഫെബ്രുവരി അവസാനം നടത്തിയ വെളിപ്പെടുത്തലനുസരിച്ച് താന്‍ നിര്‍ബന്ധിത സൈനീക സേവകനാണെന്നും, തനിക്ക് 'ഒരു ഓട്ടോമാറ്റിക് ആയുധം എങ്ങനെ വെടിവയ്ക്കണമെന്ന് പോലും എനിക്കറിയില്ല എന്നുമായിരുന്നു.'
ആ യുദ്ധത്തില്‍ അദ്ദേഹത്തിന് പരിക്കേറ്റതായി അദ്ദേഹം പിന്നീട് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഒരു ഘട്ടത്തില്‍, സാധനങ്ങളുടെ അഭാവം കാരണം ചത്ത തവളകള്‍ നിറഞ്ഞ ഒരു കുളത്തില്‍ നിന്ന് വെള്ളം കുടിക്കാന്‍ പോലും നിര്‍ബന്ധിതനായി.
റഷ്യന്‍ സൈനികര്‍ യുക്രൈനില്‍ നടത്തിയ കുറ്റകൃത്യങ്ങളുടെ വിവരം പുറത്തുവരുന്നതിനിടയിലാണ്. ഇത്തരത്തിലുള്ള വെളിപ്പെടുത്തലുകള്‍ വരുന്നതും. ഇത്തരത്തിലുള്ള യാദനകള്‍ നിര്‍ബന്ധിത സൈനീക സേവനത്തിനിറങ്ങിത്തിരിച്ച ഓരോരുത്തരും അനുഭവിക്കുന്നതായി അവരുടെ സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നുമുള്ള വെളിപ്പെടുത്തലുകളും വരുന്നുണ്ട്, ഉക്രെയ്‌നില്‍ റഷ്യയുടെ മരണസംഖ്യ 20,000ന് അടുത്താണ് എന്നാണ് കൈവ് അവകാശപ്പെടുന്നത്.
കൈവ് ഒബ്ലാസ്റ്റിലെ യാത്രാ നഗരമായ ബുച്ചയില്‍ നിന്ന് കണ്ടെത്തിയ 50 മൃതദേഹങ്ങള്‍ റഷ്യന്‍ സൈനികരുടെ ജുഡീഷ്യല്‍ കൊലപാതകങ്ങള്‍എന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. ചിലര്‍ കൈകള്‍ പിന്നില്‍ കെട്ടി നിലത്ത് തലയില്‍ വെടിയേറ്റ് കിടക്കുന്ന ചിത്രങ്ങള്‍ വരെ പുറത്തു വന്നിരുന്നു. ഇത് കൊടും യുദ്ധക്കുറ്റമായിട്ടാണ് കണക്കാക്കിയിട്ടുള്ളത്.
ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ രോഷത്തിനും രൂക്ഷ വിമര്‍ശനങ്ങള്‍ക്കും കാരണമായിട്ടുണ്ട്, അതേസമയം, വിഘടനവാദികള്‍ അവകാശപ്പെടുന്ന കിഴക്കന്‍ ഡൊണെസ്‌ക്, ലുഹാന്‍സ്‌ക് പ്രവിശ്യകളില്‍ മോസ്‌കോയുടെ ആക്രമണം ശക്തിപ്പെടുത്താന്‍ 60,000 റഷ്യന്‍ റിസര്‍വിസ്റ്റുകളെ കൂടി റഷ്യ കൊണ്ടു വരുന്നുണ്ട്. എന്നാല്‍ പുടിന്റെ സൈന്യം പടിഞ്ഞാറന്‍ മേഖലയിലെ പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം ഇപ്പോള്‍ പിന്‍വാങ്ങുകയുമാണ്.
അതുപോലെതന്നെ പത്തൊന്‍പതാം നൂറ്റാണ്ടിലെ റൈഫിളുകള്‍ തങ്ങള്‍ക്ക് കൈമാറിയതിനെ കുറിച്ചും, ചത്ത തവളകള്‍ നിറഞ്ഞ കുളങ്ങളില്‍ നിന്ന് വെള്ളം കുടിക്കാന്‍ ഉത്തരവിട്ടതിനെ കുറിച്ചുമുള്ള വെളിപ്പെടുത്തലുകള്‍ വരുന്നതിനോടൊപ്പം തന്നെ. സിവിലിയന്മാര്‍ക്കുനേരെ വെടിയുതിര്‍ക്കാന്‍ റഷ്യന്‍ സൈന്യം ഉത്തരവിട്ടതിനെ കുറിച്ചും നിര്‍ബന്ധിത സൈനീക സേവനത്തിനെത്തിയവര്‍ വെളിപ്പെടുത്തുന്നുണ്ട്.
റഷ്യന്‍ സൈനീകര്‍ക്ക് യുദ്ധം ചെയ്യാന്‍ മോസിന്‍ എന്ന റൈഫിളാണ് നല്‍കുന്നത്, ഇത് 19ആം നൂറ്റാണ്ടിന്റെ അവസാനത്തില്‍ വികസിപ്പിക്കുകയും അതുപോലെ തന്നെ ദശാബ്ദങ്ങള്‍ക്ക് മുമ്പ് ഉല്‍പ്പാദനം അവസാനിപ്പിച്ചതുമായ ഒരു തോക്കാണത്. എത്രമാത്രം ആയുധ ക്ഷാമം റഷ്യ അനുഭവിക്കുന്നുണ്ട് എന്നതിനൊരു ഉദാഹരണമാണത്...
ചില ഡോണ്‍ബാസ് നിര്‍ബന്ധിത സൈനികര്‍ക്ക് സിവിലിയന്മാര്‍ക്കു നേരെ വെടിയുതിര്‍ക്കുക എന്ന അത്യധികം അപകടകരമായ ദൗത്യം നല്‍കിയിട്ടുണ്ട്, പരിചയക്കുറവുള്ള ഇത്തരക്കാര്‍ ലക്ഷ്യം തെറ്റി ആക്രമണം നടത്തുന്നതിലൂടെ യുക്രൈന്‍ സൈന്യത്തിന് അവരുടെ സ്ഥലങ്ങള്‍ സ്‌പോര്‍ട്ട് ചെയ്യാനും അവിടേയ്ക്ക് ബോംബെറിയാനും കഴിയും, ഇത്തരത്തിലുള്ള നിരവധി സഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha






















