Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'പറക്കും ഗ്യാസ് സ്റ്റേഷൻ'..യുഎസ് വ്യോമസേനയുടെ കെസി-135 സ്ട്രാറ്റോടാങ്കർ വിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് കാണാതായി..വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ..


15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

കൈകെട്ടാൻ നിർദ്ദേശം പിന്നീട് തുരുതുരാ വെടി! ഭ്രാന്തനെപ്പോലെ പുടിൻ ചെയ്ത് കൂട്ടിയത്..

05 APRIL 2022 10:01 PM IST
മലയാളി വാര്‍ത്ത

More Stories...

'പറക്കും ഗ്യാസ് സ്റ്റേഷൻ'..യുഎസ് വ്യോമസേനയുടെ കെസി-135 സ്ട്രാറ്റോടാങ്കർ വിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് കാണാതായി..വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ..

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ഒരു മാസത്തോളം നീണ്ട അധിനിവേശത്തിനും പിന്മാറ്റത്തിനുമിടയിലാണു റഷ്യ കൂട്ടക്കുരുതി നടത്തിയതെന്നു യുക്രെയ്ൻ ആരോപിക്കുന്നതിന് പിന്നാലെ വളരെ വേദനയുള്ള പല വാർത്തകളും പുറത്തുവരികയാണ്. ഹൃദയ ഭേദകമായ വീഡിയോകളാണ് യുക്രൈൻ പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്.

തലയ്ക്കു വെടിയേറ്റ് വഴിയരികിൽ ചിതറിക്കിടക്കുന്ന മൃതദേഹങ്ങൾ. മിക്ക മൃതദേഹങ്ങളുടെയും കൈകൾ പിന്നിലേക്ക് കൂട്ടിക്കെട്ടിയ നിലയിൽ. ക്ലോസ് റേഞ്ചിൽനിന്നാണ് വെടിയുതിർത്തതെന്ന് ഉറപ്പിക്കാവുന്ന തെളിവുകൾ വേറെയും. റഷ്യൻ സൈന്യം യുക്രെയ്ൻ പിടിക്കാനുള്ള ശ്രമത്തിൽ ചെയ്തുകൂട്ടിയ നീചമായ യുദ്ധക്കുറ്റങ്ങളുടെ ദൃശ്യങ്ങൾ യുക്രെയ്ൻ പുറത്തുവിട്ടതോടെ കടുത്ത പ്രതിഷേധവുമായി ലോക രാജ്യങ്ങൾ രംഗത്ത്.



യുക്രെയ്ൻ തലസ്ഥാനമായ കീവ് പിടിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ട് റഷ്യൻ സൈന്യം പിൻമാറിയതോടെയാണ് നഗരത്തിലും സമീപ പ്രദേശങ്ങളിലുംനിന്നുള്ള അതിക്രൂരമായ യുദ്ധദൃശ്യങ്ങൾ യുക്രെയ്ൻ പുറത്തുവിട്ടത്. ഇതിനു പുറമേ, പിൻമാറുന്ന സ്ഥലങ്ങളിൽ റഷ്യൻ സൈന്യം കുഴിബോംബുകൾ വിതറിയെന്ന വെളിപ്പെടുത്തലും കടുത്ത പ്രതിഷേധമാണ് ഉയർത്തുന്നത്.



യുദ്ധകാലത്തെ സ്വാഭാവിക ധാരണകളെല്ലാം കാറ്റിൽപറത്തി നിഷ്ഠൂരമായ ക്രൂരതകളാണ് റഷ്യൻ സൈന്യം യുക്രെയ്നി‌ലെ സാധാരണക്കാരോടു പോലും ചെയ്തതെന്നാണ് ആക്ഷേപം. കീവിൽ മാത്രം നൂറുകണക്കിന് സാധാരണക്കാരെ റഷ്യൻ സൈന്യം കൊലപ്പെടുത്തിയതായി യുക്രെയ്ൻ ആരോപിക്കുന്നു. കീവിനു സമീപമുളള ബുച്ച നഗരത്തിൽ കൈകാലുകള്‍ ബന്ധിച്ച് ക്ലോസ് റേഞ്ചില്‍ വെടിയേറ്റ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതിനു പിന്നാലെയാണ് റഷ്യ യുദ്ധക്കുറ്റം ചെയ്തെന്ന് യുക്രെയ്ന്‍ ആരോപിച്ചത്.



യുദ്ധമുഖത്തുള്ള മാധ്യമപ്രവർത്തകർ അവിടെ കണ്ട ഹൃദയഭേദകമായ കാഴ്ചകളെക്കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്. ഞായറാഴ്ച മാത്രം മൂന്ന് മൃതദേഹങ്ങൾ തെരുവിൽ കിടക്കുന്നത് കണ്ടതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്റെ ലേഖകർ വെളിപ്പെടുത്തി. അതിൽ ഒരു മൃതദേഹത്തിന്റെ കൈകൾ പിന്നിലേക്ക് കെട്ടിയ നിലയിലായിരുന്നു.

 

സാധാരണ വേഷം ധരിച്ച പുരുഷൻമാരുടേതായിരുന്നു മൃതദേഹങ്ങൾ. ശിരസ്സിൽ വെടിയേറ്റാണ് മൂവരും കൊല്ലപ്പെട്ടതെന്ന് വ്യക്തം. ശരീരത്തിൽ മറ്റു മുറിവുകൾ കാണാനില്ല. മൃതദേഹങ്ങൾ പരിശോധിച്ചപ്പോൾ ക്ലോസ് റേഞ്ചിൽനിന്നാണ് ഇവർക്കു വെടിയേറ്റതെന്ന് വ്യക്തമായെന്നും റോയിട്ടേഴ്സ് ലേഖകൻ സാക്ഷ്യപ്പെടുത്തുന്നു.



മൃതദേഹത്തിന്റെ കൈകൾ വെളുത്ത തുണികൊണ്ടാണ് കൂട്ടിക്കെട്ടിയിരിക്കുന്നത്. റഷ്യൻ സൈന്യം ബുച്ചയിലുണ്ടായിരുന്ന സമയത്ത് പ്രദേശവാസികളെ തിരിച്ചറിയാൻ അവരോട് കയ്യിൽ വെള്ളത്തുണി കെട്ടാൻ നിർദ്ദേശിച്ചിരുന്നു. ബുച്ചയിൽ വെള്ളത്തുണി കെട്ടി നടക്കുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ കണ്ടതായും ലേഖകൻ വെളിപ്പെടുത്തി.കൊല്ലപ്പെട്ട ഒൻപതു പേരുടെ മൃതശരീരങ്ങൾ അസോഷ്യേറ്റഡ് പ്രസ്  മാധ്യമസംഘം കണ്ടെത്തി.

 

കൈകൾ കെട്ടിവച്ച നിലയിലാണ് ബുച്ച കൂട്ടക്കൊലയ്ക്ക് ഇരയായവരുടെ ശരീരങ്ങൾ കിടന്നതെന്നും ഇവരിൽ പലരും പീഡനങ്ങൾക്ക് ഇരയായിരുന്നുവെന്നും കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നെന്നും വെളിപ്പെടുത്തലുകളുണ്ട്.



റഷ്യൻ സൈന്യം ബുച്ചയിലെത്തിയ സമയത്ത് പുരുഷൻമാരെ താമസസ്ഥലങ്ങളിൽനിന്ന് കൂട്ടത്തോടെ പിടിച്ചുകൊണ്ടുപോയതായി പ്രദേശ വാസികൾ ആരോപിച്ചു. ഇവിടെ ഒട്ടേറെ സ്ത്രീകൾക്ക് ഭർത്താക്കൻമാരെ നഷ്ടമായി. റഷ്യൻ സൈന്യം ബന്ദിയാക്കി കൊണ്ടുപോയ ഭർത്താക്കൻമാരെ പിന്നീട് വഴിയരികിൽ മരിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തിയതായി ഒട്ടേറെ സ്ത്രീകളാണ് റോയിട്ടേഴ്സ് സംഘത്തോടു വെളിപ്പെടുത്തിയത്.

 

ഭർത്താവിന്റെ മൃതദേഹം കണ്ടെത്തുമ്പോൾ ഇടംകണ്ണു തുളച്ചാണ് വെടിയേറ്റതെന്ന് ഒരു സ്ത്രീ പറഞ്ഞു.ഭർത്താവിനൊപ്പം റഷ്യൻ സൈന്യം ബന്ദിയാക്കി കൊണ്ടുപോയ തന്നെ നാലു ദിവസം തടങ്കലിൽവച്ച ശേഷമാണ് മോചിപ്പിച്ചതെന്ന് ടെത്യാന എന്ന യുവതി വെളിപ്പെടുത്തി. അവിടെവച്ച് കാണാതായ ഭർത്താവിനെ പിന്നീട് താമസസ്ഥലത്ത് മരിച്ച നിലയിലാണ് കണ്ടെത്തിയത്.



ബുചയിൽ റഷ്യൻ സായുധസേനയെ കുറിച്ച് യുക്രെയിൻ ' മനഃപൂർവം തെറ്റായ വിവരങ്ങൾ" പ്രചരിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിക്കാൻ തീരുമാനിച്ചതായി റഷ്യൻ ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റി തലവൻ അലക്സാണ്ടർ ബാസ്ട്രൈകിൻ പറഞ്ഞു.

 

അതേ സമയം, ബുചയിൽ സിവിലിയൻമാർ തെരുവിൽ മരിച്ചുകിടക്കുന്നതിന്റെ ദൃശ്യങ്ങൾ വ്യാജമാണെന്നും റഷ്യയെ കുറ്റപ്പെടുത്തുന്നതിന് യു.എസാണ് ഇതിന്റെ പിന്നിലെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.ബുചയിലെ ജനങ്ങളോട് കാട്ടിയ കൊടുംക്രൂരതയ്ക്ക് റഷ്യയ്ക്കെതിരെ യുദ്ധക്കുറ്റത്തിന് വിചാരണ നടത്തണമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ആവശ്യപ്പെട്ടു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ ബൈഡൻ വീണ്ടും ' യുദ്ധക്കുറ്റവാളി" എന്ന് വിശേഷിപ്പിച്ചു.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

U S കാണാതായത് പശ്ചിമേഷ്യയിൽ  (23 minutes ago)

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (45 minutes ago)

ഇനി ദളപതി യുഗം  (53 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (1 hour ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (1 hour ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (2 hours ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (2 hours ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (3 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (3 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (4 hours ago)

Malayali Vartha Recommends