അമേരിക്കയില്‍ ചൈനീസ് പുതുവത്സരാഘോഷത്തിൽ വെടിവെപ്പ്! 10 പേര്‍ മരിച്ചു... നിരവധി പേർക്ക് ഗുരുതരം

അമേരിക്കയിൽ യുവാവായ അക്രമി നടത്തിയ വെടിവയ്പ്പിൽ പത്തുപേർ കൊല്ലപ്പെട്ടു. ലോസ് ആഞ്ജലിസില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെ കാലിഫോര്‍ണിയയിലെ മോണ്‍ട്രേ പാര്‍ക്കില്‍ ശനിയാഴ്ച രാത്രി പ്രാദേശിക സമയം 10 മണിയോടെയായിരുന്നു സംഭവം. പതിനാറു പേർക്ക് പരിക്കേറ്റു. ഇതിൽ പലരുടെയും നില ഗുരുതരമാണ്.
മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. എന്നാല്‍ മരിച്ചവരുടെ എണ്ണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. പതിനായിരക്കണക്കിന് പേര്‍ ആഘോഷത്തില്‍ പങ്കെടുത്തിരുന്നതായാണ് വിവരം. ചൈനീസ് പുതുവത്സര ആഘോഷത്തിനിടെ രാത്രി പത്തുമണിയോടെയായിരുന്നു വെടിവയ്പ്പ്.
രണ്ടുദിവസമായാണ് ഇവിടെ ചൈനീസ് പുതുവത്സരാഘോഷം സംഘടിപ്പിക്കാറുള്ളത്. പ്രദേശത്തെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണിത്. ഇവിടത്തെ ഒരു ഡാൻസ് ക്ലബിൽ ഉണ്ടായിരുന്നവർക്ക് നേരെയായിരുന്നു അക്രമി വെടിയുതിർത്തതെന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. സ്ഥലത്തുനിന്ന് രക്ഷപ്പെട്ട അക്രമിക്കു വേണ്ടിയുളള തിരച്ചിൽ ആരംഭിച്ചു.
അതേസമയം, അമേരിക്കയിലെ സാധാരണ പൗരന്‍മാര്‍ക്ക് അഭയാര്‍ത്ഥികളെ സ്പോണ്‍സര്‍ ചെയ്യുന്നതിന് അവസരം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി ജനുവരി 19 ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
അമേരിക്കയിലേക്ക് കൊണ്ടുവരുന്ന അഭയാര്‍ത്ഥികളുടെ സാമ്പത്തികവും താമസവും ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും സ്പോണ്‍സര്‍മാര്‍ ഏറ്റെടുക്കണമെന്ന് പുതിയ പോളിസിയില്‍ നിര്‍ദേശിക്കുന്നു. പുതിയ പദ്ധതികള്‍ക്ക് 'വെല്‍കം കോര്‍പ്സ്' എന്നാണ് പേരിട്ടിരിക്കുന്നത്. നാലോ അഞ്ചോ അമേരിക്കന്‍ പൗരന്മാര്‍ക്ക് അഭയാര്‍ത്ഥികളെ ഒരുമിച്ചു സ്പോണ്‍സര്‍ ചെയ്യുന്നതിനും അവസരം ലഭിക്കും.
നാലു ദശാബ്ദങ്ങള്‍ക്കുള്ളില്‍ അഭയാര്‍ത്ഥി വിഷയത്തില്‍ ഇത്രയും ധീരമായ നടപടികള്‍ സ്വീകരിക്കുന്നത് ആദ്യമായാണെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ അറിയിപ്പില്‍ പറയുന്നു.
https://www.facebook.com/Malayalivartha