Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'പറക്കും ഗ്യാസ് സ്റ്റേഷൻ'..യുഎസ് വ്യോമസേനയുടെ കെസി-135 സ്ട്രാറ്റോടാങ്കർ വിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് കാണാതായി..വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ..


15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

ഓസ്ട്രേലിയയെ വിറപ്പിച്ച ന്യൂക്ലിയർ ക്യാപ്സ്യൂൾ....! ഗവേഷകരെ ആകെ മുൾമുനയിൽ നിർത്താനുള്ള വികിരണ ശേഷി ഈ കുഞ്ഞൻ കാപ്സ്യൂളിൽ ഉണ്ട്, വൻ ദുരന്തം ഒഴിവായത് എങ്ങനെ?

03 FEBRUARY 2023 04:01 PM IST
മലയാളി വാര്‍ത്ത

More Stories...

'പറക്കും ഗ്യാസ് സ്റ്റേഷൻ'..യുഎസ് വ്യോമസേനയുടെ കെസി-135 സ്ട്രാറ്റോടാങ്കർ വിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് കാണാതായി..വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ..

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

റേഡിയോ ആക്റ്റീവ് പദാർത്ഥങ്ങൾ അടങ്ങിയ ഒരു കുഞ്ഞൻ ന്യുക്ലിയർ കാപ്സ്യൂൾ. ഇതാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി ഉറക്കം കെടുത്തിയത് .. ആറ് ദിവസം അരിച്ച് പെറുക്കിയതിന് പിന്നാലെ നഷ്ടമായ ആണവ ഉപകരണം കണ്ടെത്തിയിരിക്കുകയാണെന്നു ഓസ്ട്രേലിയ. യുഎസ്ബിയേക്കാള്‍ ചെറുതായ റേഡിയോ ആക്ടീവ് കാപ്സ്യൂൾ കണ്ടെത്താനുള്ള തെരച്ചിലിലായിരുന്നു ഓസ്ട്രേലിയയിലെ സേനയും പൊലീസുമെല്ലാം കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടത്തിക്കൊണ്ടിരുന്നത്.

സൈന്യം ഉൾപ്പെടെ പങ്കെടുത്ത വൻ തെരച്ചിലിനൊടുവിലാണ് ആണവ വികിരണ ശേഷിയുള്ള ക്യാപ്സ്യൂൾ കണ്ടെത്തിയത്. ഗവേഷകരെ ആകെ മുൾ മുനയിൽ നിർത്താൻ പോന്ന വികിരണ ശേഷി ഈ കുഞ്ഞൻ കാപ്സ്യൂളിൽ ഉണ്ട് .. ഒരു പക്ഷെ ഈ കാപ്സ്യൂൾ കണ്ടെത്താനായില്ലെങ്കിൽ എന്ത് സംഭവിക്കും ?കഴിഞ്ഞ വ്യാഴാഴ്ചയാണ് അയിരിൽ ഇരുമ്പിന്റെ സാന്ദ്രത കണ്ടെത്താനുള്ള ഉപകരണം നഷ്ടമായത്.

മനുഷ്യ ശരീരത്തിൽ അപകടകരമാം വിധം അണുവികിരണം ഏൽപ്പിക്കാൻ കഴിവുള്ളതായിരുന്നു നഷ്ടപ്പെട്ട കാപ്സ്യൂൾ ക്യാപ്സൂളിലെ സീരിയല്‍ നമ്പറുപയോഗിച്ചാണ്, ലഭിച്ചത് നഷ്ടമായ റേഡിയോ ആക്ടീവ് ക്യാപ്സൂള്‍ തന്നെയാണെന്ന് അധികൃതര്‍ ഉറപ്പാക്കിയത്.വെള്ളി നിറമുള്ള 6 മില്ലിമീറ്റര്‍ വ്യാസവും 8 മില്ലീമീറ്റര്‍ നീളവുമാണ് ഉള്ള റേഡിയോ ആക്ടീവ് ക്യാപ്സൂള്‍ ഖനി വ്യവസായ ഭീമന്മാരായ റിയോ ടിന്റൊ ലിമിറ്റഡ് വ്യാവസായിക ആവശ്യങ്ങൾക്കായി പെര്‍ത്തിലെ സംഭരണ ശാലയിലേക്ക് കൊണ്ടുപോവുന്നതിനിടയില്‍ ട്രെക്കില്‍ നിന്ന് വീണുപോവുകയായിരുന്നു.

ഓരോ മണിക്കൂറിലും പത്ത് എക്സ് റേകള്‍ക്ക് സമാനമായ കിരണം പുറത്ത് വിടാന്‍ കഴിയുന്ന ക്യാപ്സൂള്‍ ജനവാസ മേഖലയില്‍ നഷ്ടമായത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. ജനുവരി 12 നു ഗുഡായി ദാരി ഖനിയിൽ നിന്ന് കാപ്സ്യൂളുമായി കണ്ടൈനർ പുറപ്പെട്ടു എങ്കിലും അത് നഷ്ടമായതായി കരാറുകാരൻ ജനുവരി 25 വരെ മറച്ചു വെച്ചതും ആശങ്ക വർധിപ്പിച്ചു .

ഖനന ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന റേഡിയോ അഃക്റ്റീവ് ഐസോട്ടോപ്പുകളായ സീഷ്യം 137 അടങ്ങിയിരിക്കുന്നതിനാൽ ഭയം കാട്ട് തീ പോലെ പടർന്നു . വർഷങ്ങൾക്ക് മുൻപ് ചെർണോബിൽ ആണവ ദുരന്തത്തിലും പുറത്തു വന്നത് സീഷ്യം 137 ആയിരുന്നു എന്ന് പറയുമ്പോൾ അതിന്റെ ഭീകരത മനസ്സിലായല്ലോ ... കാപ്സ്യൂൾ യാത്രയ്ക്കിടെ ട്രക്കിൽ നിന്നു തെറിച്ചുപോയതാണെന്നാണ് കരുതുന്നത്

ഏകദേശം 17 എക്സ്റേ രശ്മികൾ ശരീരത്തു പതിച്ചാലുണ്ടാകുന്നത്തിന് സമാനമായ വികിരണങ്ങൾ കാപ്സ്യൂളിന്റെ ഒരു മീറ്റർ അകലെ നിൽക്കുന്ന വസ്തുവിൽ ഏൽപ്പിക്കാനുള്ള പ്രഹരണ ശേഷി ഉണ്ട് ഇതിന് .ആറു മില്ലി മീറ്റർ വീതിയും എട്ടു മില്ലി മീറ്റർ ഉയരവുമുള്ള വെള്ളി നാണയത്തിനു സമാനമായ കാപ്സ്യൂൾ കൊണ്ട് ആയുധങ്ങളോ മറ്റോ നിർമിക്കാൻ ആവില്ല .ആണവായുധം പോലെ അപകടകരമല്ലെങ്കിലും കയ്യിലെടുക്കുകയും ഏറെ നേരം സമീപത്ത് കഴിയേണ്ടി വരികയോ ചെയ്യുന്നവര്‍ക്ക് ത്വക് രോഗവും ദഹന, പ്രതിരോധ വ്യവസ്ഥകള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവാനുമുള്ള സാധ്യതകള്‍, വികിരണം മൂലമുണ്ടാകുന്ന മാരകമായ പൊള്ളൽ , കാൻസർ എന്നിവയ്ക്കുള്ള സാധ്യത ഏറെയെന്നായിരുന്നു വിദഗ്ധര്‍ വിശദമാക്കിയിരുന്നത്.

രാജ്യത്തെ ആണവ സുരക്ഷാ ഏജന്‍സ് അടക്കമുള്ളവര്‍ തെരച്ചിലിന് ഇറങ്ങിയെന്ന് വ്യക്തമാക്കുമ്പോള്‍ കാണാതായ ചെറു ക്യാപ്സൂളിന്‍റെ പ്രാധാന്യം വ്യക്തമാണ്.. ആണവ ഉപകരണം കാണാതായതോടെ വലിയ മുന്നൊരുക്കമാണ് മെല്‍ബണില്‍ സ്വീകരിച്ചിരുന്നത്

ന്യൂമാനിലെ റയോ ടിന്‍റോ ഗുഡായ് ദാരി ഇരുമ്പ് ഖനിയില്‍ നിന്ന് കൊണ്ടു പോവുന്നതിനിടെയാണ് ഉപകരണം കാണാതായത്.കൃത്യമായി നഷ്ടമായ സ്ഥലം കണ്ടെത്താനാവാത്തതാണ് തെരച്ചിലിനെ ദുഷ്കരമാക്കിയിരുന്നു. ബ്രിട്ടന്‍റെ വിസ്തൃതിയുള്ള പ്രദേശമാണ് ആറ് ദിവസം കൊണ്ട് പ്രതിരോധ വകുപ്പും, പൊലീസും, ഓസ്ട്രേലിയന്‍ റേഡിയേഷന്‍ പ്രൊട്ടക്ഷന്‍ ആന്‍ഡ് ന്യൂക്ലിയര്‍ സേഫ്റ്റി ഏജന്‍സിയും ഓസ്ട്രേലിയന്‍ ന്യൂക്ലിയാര്‍ ആന്‍ഡ് സയന്‍സ് ടെക്നോളജി ഓര്‍ഗനൈസേഷനും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

U S കാണാതായത് പശ്ചിമേഷ്യയിൽ  (4 minutes ago)

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (26 minutes ago)

ഇനി ദളപതി യുഗം  (34 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (47 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (1 hour ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (2 hours ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (3 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (3 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (3 hours ago)

Malayali Vartha Recommends