തകര്‍ന്ന് തരിപ്പണമായി പാക്കിസ്ഥാന്‍...ഇന്‍ഡ്യയോടു പോലും ഒത്തു തീര്‍പ്പിനു തയ്യാറായിരിക്കുകയാണ്

ഭക്ഷ്യ ക്ഷാമവും, ദാരിദ്ര്യവും, നാണയത്തിന്റെ മൂല്യത്തിലുള്ള കനത്ത ഇടിവും അടക്കം തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ് പാകിസ്ഥാന്‍. അമേരിക്കയോടടക്കം സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് രാജ്യം. വര്ഷങ്ങളായി ഇന്‍ഡ്യയോട് യുദ്ധം ചെയ്തും, അതിര്‍ത്തിയില്‍ കടന്നു കയറ്റം നടത്തിയും ഇന്‍ഡ്യയോട് അങ്ങേയറ്റം ശത്രുതാ മനോഭാവത്തോടെ തുടരുന്ന പാകിസ്ഥാന്‍ ഇന്‍ഡ്യയോടു പോലും ഒത്തു തീര്‍പ്പിനു തയ്യാറായി എത്തിയിരിക്കുകയാണ്.
ഒരു യുഎഇ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇന്ഡ്യയോട് ഇത് സംബന്ധിച്ച് ചര്‍ച്ചയാവാം എന്നാണ് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് വ്യക്തമാക്കിയത്. രാജ്യത്ത് അക്രമങ്ങളും കൊല്ലും കൊലയും ദിനംപ്രതി വര്‍ദ്ധിച്ചിരിക്കുകയാണ്. ജനം അതീവ നിരാശയിലാണെന്നാണ് വിദേശ മാധ്യമങ്ങള്‍ പലതും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കഴിഞ്ഞ ദിവസം പെഷവാറിലുണ്ടായ ആക്രമണത്തില്‍ നൂറുകണക്കിന് പേരാണ് കൊല്ലപ്പെട്ടത്.
ടഒഛഠട ഇഡഠ ഈ സ്‌ഫോടനത്തിനുപിന്നാലെ പോലീസുകാര്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞതാണ് അവിടെ നിന്നുള്ള ഏറ്റവും പുതിയ വിവരം. ആക്രമണങ്ങലില്‍ കൊല്ലപ്പെട്ട 27 പേര്‍ പോലീസുകാരായിരുന്നു. സര്‍ക്കാരിനെതിരെ വന്‍ പ്രക്ഷോഭം സംഘടിപ്പിച്ചിരിക്കുകയാണ് പോലീസിപ്പോള്‍. ചാവേര്‍ പള്ളിക്കുള്ളില്‍ കടന്നത് പൊലീസ് വേഷത്തിലാണെന്നത് കടുത്ത വിമര്‍ശനത്തിനിടയാക്കുന്നു. ഇവിടെയുണ്ടായത് കനത്ത സുരക്ഷാ വീഴ്ചയാണെന്നും വിലയിരുത്തപ്പെടുന്നു.
തീവ്രവാദത്തിനെതിരായ പോരാട്ടങ്ങളുടെ പേരില്‍ തങ്ങളെ ഭീകരജീവികള്‍ക്ക് മുന്നിലേക്ക് എറിഞ്ഞുകൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നാണ് പാകിസ്ഥാനില്‍ പൊലീസുകാരുടെ ആരോപണം. ഞങ്ങള്‍ ഇപ്പോഴും ഞെട്ടലിലാണെന്നും, ഓരോ ദിവസവും ഞങ്ങളുടെ സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയാണെന്നും ഇനിയുമെത്ര കാലം ഇത് സഹിക്കണം. സംരക്ഷിക്കേണ്ടവര്‍ക്കു സംരക്ഷണം ലഭിക്കുന്നില്ലെങ്കില്‍ പിന്നെയാരാണ് ഇവിടെ സുരക്ഷിതരായിട്ടുള്ളത്. ഒരു പൊലീസുദ്യോഗസ്ഥന്‍ പറഞ്ഞതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. പൊലീസുകാരോടുള്ള തീവ്രവാദികളുടെ പ്രതികാരമാണ് പെഷവാര്‍ സ്‌ഫോടമെന്നാണ് പൊലീസ് മേധാവി കഴിഞ്ഞ ദിവസം പറഞ്ഞത്.
അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അടിച്ചമര്‍ത്താന്‍ പൊലീസ് നടത്തുന്ന ശ്രമങ്ങളാണ് ഇതിനു കാരണം. ഈ പോരാട്ടത്തിന്റെ മുന്‍നിരയിലുള്ളത് പോലീസുകാരാണ് . സ്‌കൂളുകളും ഓഫീസുകളും പൊതു ഇടങ്ങളുംപോലീസ് സംരക്ഷണയിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ പോലീസും ഉപേക്ഷിക്കപ്പെട്ട അവസ്ഥയാണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടെയാണ് പാകിസ്ഥാന്‍ ഭീകരാക്രമണത്തെയും നേരിടേണ്ടി വന്നിരിക്കുന്നത്.
ശക്തമായ നേതൃത്വത്തിന്റെ അഭാവമാണ് രാജ്യം ഇത്തരമൊരു സ്ഥിതി നേരിടേണ്ടി വന്നതിന് കാരണമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. പെഷവാറില്‍ പള്ളിയിലെ പ്രാര്‍ത്ഥനാ ഹാളിന്റെ മതില്‍ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം ഉണ്ടായത്. മസ്ജിദിനുള്ളില്‍ ഉണ്ടായിരുന്നവര്‍ കൊല്ലപ്പെട്ടത് സുരക്ഷാ വീഴ്ചയാണ്. അക്രമി പൊലീസ് വേഷത്തിലായതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശോധിക്കാന്‍ കഴിഞ്ഞില്ലെന്നത് പൊലീസിന്റെ വീഴ്ചയായി കണക്കാക്കുന്നെന്നും പൊലീസ് മേധാവി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
സ്‌ഫോടനം നടന്ന സ്ഥലത്തുനിന്നും കണ്ടെടുത്ത ശരീരം ഛേദിക്കപ്പെട്ട തല സ്‌ഫോടനം നടത്തിയയാളുടേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാള്‍ മാസ്‌കും ഹെല്‍മറ്റും ധരിച്ചിരുന്നു. രാജ്യത്തെ ബാധിച്ച രാഷ്ട്രീയ അരക്ഷിതാവസ്ഥയില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ സാധിക്കാതെ കുഴങ്ങുകയാണ്. കയറ്റുമതിയെ അപേക്ഷിച്ച് ഇറക്കുമതി കുത്തനെ കൂടിയതോടെ പാകിസ്താന്റെ വിദേശനാണ്യത്തില്‍ വലിയ കുറവ് സംഭവിച്ചു. തിരിച്ചു കയറാനാവാത്ത വിധം കൂപ്പുകുത്തിയ പാകിസ്ഥാന്‍ എങ്ഹനെ അതിജീവിക്കുമെന്ന് രാജ്യം ഉറ്റുനോക്കുന്നതിനിടെയാണ് ഭീകരാക്രമങ്ങളും തുടര്‍ന്നുള്ള കടുത്ത ആഭ്യന്തര പ്രശ്‌നങ്ങളും.
https://www.facebook.com/Malayalivartha























