Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജോഷിയുടെ വീട്ടിൽ നിന്ന് നഷ്ടപ്പെട്ടത് ഒരു കോടിയിലേറെ വിലയുള്ള സ്വർണ–വജ്രാഭരണങ്ങൾ:- മോഷ്ടാവിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ...


മോട്ടോർവാഹന നിയമലംഘനത്തിന് എ ഐ ക്യാമറ വഴി പിഴക്ക് നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ... സർക്കാ‍‍ർ പണം നൽകാത്തിനാലാണ് നോട്ടീസയക്കുന്നത് നിർത്തിയത്..തപാൽ നോട്ടീസിന് പകരം ഇ-ചെല്ലാൻ മാത്രമാണ് ഇപ്പോള്‍ അയക്കുന്നത്...


അദ്ദേഹത്തിനു ലഭിച്ച ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകാം': മോദി പറഞ്ഞ സ്വകാര്യം...തുറന്നു പറഞ്ഞ് സുരേഷ് ഗോപി...


മനോരമ ന്യൂസ് ചാനലിന്റെ തെരഞ്ഞെടുപ്പ് സര്‍വേയെ പരിഹസിച്ച് എംഎം. മണി...‘മനോരമയുടെ സര്‍വേ പ്രകാരം ഞാന്‍ വീട്ടിലിരിക്കുന്നു’ എന്ന കുറിപ്പോട് കൂടിയാണ് എം.എല്‍.എയുടെ പ്രതികരണം...


എൽ നിനോ പ്രതിഭാസം പിൻവാങ്ങിയതോടെ കേരളത്തിൽ ചൂട് കുറഞ്ഞ് തുടങ്ങുമെന്ന് വിദഗ്ധർ:- ലാ നിനയ്ക്കൊപ്പം, ഇത്തവണ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ....

1500 പേരുടെ ജീവന് പകരമായി എലിസബത്ത് രാജ്ഞിയെ കൊല്ലണം! ഇന്ത്യാക്കാരന് രാജ്യദ്രോഹക്കുറ്റം... ജാലിയന്‍വാലാ ബാഗിന്റെ കണക്ക് ചോദിക്കണം

04 FEBRUARY 2023 08:14 PM IST
മലയാളി വാര്‍ത്ത

More Stories...

ഇത് വെറും സാമ്പിൾ വെടിക്കെട്ട്; ഇറാനെ തകർക്കാൻ വെറും മൂന്നരമിനിറ്റ് മതി; പേടിച്ചു വിറച്ച് ഇറാൻ!!

ഇറാന്റെ ഈഗിൾ 44 ഉം, കൗണ്ട്ഡൗൺ ക്ലോക്കും; തീമഴപെയ്യിക്കാൻ ഇസ്രായേൽ; എന്തുകൊണ്ട് ഇസ്‌ഫഹാന്‍?

ഇസ്രായേലുമായി 1 ബില്യൺ ഡോളറിലധികം വരുന്ന പുതിയ ആയുധ ഇടപാടുമായി അമേരിക്ക: നൽകുന്നത് ടാങ്ക് വെടിമരുന്ന്, സൈനിക വാഹനങ്ങൾ, മോർട്ടാർ റൗണ്ടുകൾ എന്നിവ...

ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്കയ്ക്ക് പങ്കില്ലെന്ന് ആന്റണി ബ്ലിങ്കന്‍:- ഫലസ്തീന് സ്വതന്ത്ര രാഷ്ട്രപദവി നല്‍കേണ്ട സമയമായില്ല: ഹമാസിനെ പിന്തുണക്കുന്ന ഇറാന്‍ നിലപാട് മേഖലയ്ക്ക് ഭീഷണി...

ഇലോണ്‍ മസ്‌കിന്റെ ഇന്ത്യ സന്ദര്‍ശനം മാറ്റിവെച്ചു...

ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ട ചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ സംഭവമാണ്‌ ജാലിയൻ വാലാബാഗ് കൂട്ടക്കൊല. 1919 ഏപ്രിൽ മാസം 13ാം തിയതി ജാലിയൻ വാലാബാഗിൽ വെടിവയ്ക്കാൻ ജനറൽ ഡയർ ഉത്തരവിട്ടപ്പോൾ പിടഞ്ഞ് മരിച്ചത് നിരായുധരായ ജനക്കൂട്ടമായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേർ വെടിയേറ്റുവീണപ്പോഴും വെടിവയ്പ്പ് തുടർന്നു.

ഒടുവിൽ തോക്കിലെ ഉണ്ട തീർന്നപ്പോൾ ആയിരുന്നു വെടിവയ്പ്പിന് ശമനമുണ്ടായത്. ബ്രിട്ടിഷ് സർക്കാരിന്‍റെ കണക്കുകൾ 379 പേർ കൂട്ടക്കൊലയിൽ മരണമടഞ്ഞെന്നും 1,100 പേർക്ക് ഗുരുതരമായി പരിക്ക് പറ്റിയെന്നുമായിരുന്നു. എന്നാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പറഞ്ഞത് ആയിരത്തിലധികം പേർ കൊല്ലപ്പെട്ടെന്നും 1,500ലധികം ആളുകൾക്ക് പരിക്ക് പറ്റിയെന്നുമാണ്.

എന്നാൽ ആ സംഭവം നാമിപ്പോൾ നെഞ്ചിലെ വേദനയായി മാത്രം ഓർക്കുകയാണ്. അതിനിടയിലാണ് ഈ വിഷയത്തെ പിന്നെയും ഓർമ്മിപ്പിക്കുന്ന ഒരു സംഭവം നടന്നിരിക്കുന്നത്. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് പ്രതികാരമായി 2021 ലെ ക്രിസ്മസ് ദിനത്തിൽ എലിസബത്ത് രാജ്ഞിയെ കൊല്ലാന്‍ പോയി അറസ്റ്റിലായ ഇന്ത്യന്‍ വംശജന്റെ വാർത്ത നമ്മളിൽ ചിലരെങ്കിലും കേട്ടിരിക്കും.

ആ യുവാവിന് മേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുകയാണ് ബ്രിട്ടൺ. 2021 ലെ ക്രിസ്മസ് ദിനത്തില്‍ തോക്കുമായി ബ്രിട്ടീഷ് രാജ്ഞിയുടെ താമസസ്ഥലത്തേക്ക് കയറിയ ജസ്വന്ത് സിംഗ് ചായില്‍ എന്ന സിഖുകാരന്‍ വിന്‍സര്‍ കാസില്‍ പരിസരത്ത് വെച്ച് സുരക്ഷാ സൈനികരുടെ പിടിയിലാകുകയായിരുന്നു. 1981 ന് ശേഷം ബ്രിട്ടനില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെടുന്ന ആദ്യയാളായിട്ടാണ് ജസ്വന്ത് മാറിയത്.

1842-ലെ രാജ്യദ്രോഹ നിയമപ്രകാരം, ബ്രിട്ടീഷ് പരമാധികാരിയെ ആക്രമിക്കുകയോ അവരെ മുറിവേൽപ്പിക്കുകയോ ഭയപ്പെടുത്തുകയോ സമാധാന ലംഘനം ഉണ്ടാക്കുകയോ ചെയ്യുക എന്ന ഉദ്ദേശത്തോടെ അവരുടെ സാന്നിധ്യത്തിൽ തോക്ക് അല്ലെങ്കിൽ ആക്രമണാത്മക ആയുധം കൈവശം വയ്ക്കുന്നത് കുറ്റകരമാണ്.

1842 മെയ് 29 ന് വിക്ടോറിയ രാജ്ഞി ലണ്ടനിലെ മാളിലൂടെ ഒരു വണ്ടിയിൽ കയറുമ്പോൾ ജോൺ ഫ്രാൻസിസ് എന്നയാൾ ഒരു പിസ്റ്റൾ ലക്ഷ്യമാക്കി വെടിവെച്ചില്ലെങ്കിലും ഒരു സംഭവത്തിൽ നിന്നാണ് ഈ കുറ്റകൃത്യം സൃഷ്ടിക്കപ്പെട്ടത്. അടുത്ത ദിവസം അദ്ദേഹം അത് വീണ്ടും ചെയ്തു, അറസ്റ്റുചെയ്യപ്പെടുകയും രാജ്യദ്രോഹക്കുറ്റത്തിന് ശിക്ഷിക്കുകയും ചെയ്തു, ആദ്യം വധശിക്ഷ ലഭിച്ചു, അത് ജീവപര്യന്തമായി ഭേദഗതി ചെയ്തു.

പിടിയിലാകുമ്പോള്‍ കറുത്ത വസ്ത്രവും മാസ്‌ക്കുമണിഞ്ഞ് തോക്കും കൈവശം വച്ചായിരുന്നു ഇയാൾ എത്തിയത്. ചോദ്യം ചെയ്തപ്പോള്‍ താന്‍ ബ്രിട്ടിഷ് റാണിയെ കൊല്ലാന്‍ വന്നെന്ന് ഇയാൾ പറയുകയും ചെയ്തു. കാസിലിന്റെ പരിസരത്തേക്ക് കയറും മുമ്പായി ഒരു വീഡിയോ ഇയാള്‍ റെക്കോഡ് ചെയ്തിരുന്നു.

''ചെയ്തുകൊണ്ടിരിക്കുന്ന കാര്യത്തിനും ചെയ്യാന്‍ പോകുന്ന കാര്യത്തിനും ക്ഷമ ചോദിക്കുന്നതായി ഇയാള്‍ വീഡിയോയില്‍ പറഞ്ഞു. താന്‍ എലിസബത്ത് രാജ്ഞിയെ കൊല്ലാന്‍ ശ്രമിക്കാന്‍ പോകുകയാണെന്നും ഇത് 1919 ല്‍ കൂട്ടക്കുരുതിയ്ക്ക് ഇരയായവര്‍ക്ക് വേണ്ടിയുള്ള പ്രതികാരമാണെന്നും ഇയാൾ പറഞ്ഞു.

ചായില്‍ ആക്രമിക്കാന്‍ ഒരുങ്ങുന്ന സമയത്ത് എലിസബത്ത് റാണിയും മകന്‍ ചാള്‍സും മറ്റു കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു എന്നതാണ് മറ്റൊരു വിഷയം. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചായിലിനെ തോക്കുമായി പിടികൂടുകയായിരുന്നു. 'സൂപ്പര്‍സോണിക് എക്‌സ് ബോ' തോക്ക് ഇയാളില്‍ നിന്നും കണ്ടെത്തുകയും ചെയ്തു.

യുകെയില്‍ 1981ന് ശേഷം രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെടുന്ന ആദ്യത്തെയാളാണ് ചായില്‍ എന്നും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ലണ്ടനിലെ ഓൾഡ് ബെയ്‌ലി കോടതിയിൽ യുണൈറ്റഡ് കിംഗ്ഡത്തിന്റെ രാജ്യദ്രോഹ നിയമപ്രകാരമുള്ള കുറ്റം ചെയിൽ സമ്മതിച്ചു. ലണ്ടനിലെ ഓള്‍ഡ് ബെയ്‌ലി കോടതിയില്‍ ഇയാളെ ഹാജരാക്കി. മാര്‍ച്ച് 31 വരെ ഇയാളെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ സെപ്തംബറില്‍ 90ാം വയസ്സില്‍ രാജ്ഞിയാകട്ടെ മരണമടഞ്ഞിരുന്നു.

1842-ലെ രാജ്യദ്രോഹ നിയമത്തിലെ സെക്ഷൻ 2 പ്രകാരമുള്ള കുറ്റമാണ് 21-കാരൻ സമ്മതിച്ചത്. വ്യക്തിക്കെതിരായ കുറ്റകൃത്യങ്ങൾ 1861-ലെ സെക്ഷൻ 16-ന് വിരുദ്ധമായി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന കുറ്റം; 1953-ലെ കുറ്റകൃത്യം തടയൽ നിയമത്തിന്റെ 1-ാം വകുപ്പിന് വിരുദ്ധമായി ആക്രമണാത്മക ആയുധം കൈവശം വെച്ച കുറ്റവും.

“അന്തരിച്ച രാജ്ഞിയെ ദ്രോഹിക്കാനുള്ള ആഗ്രഹം പ്രസ്താവിക്കുന്ന ഒരു വീഡിയോ അദ്ദേഹം തന്നെ നിർമ്മിച്ചിരുന്നു, അത് അറസ്റ്റ് ചെയ്യപ്പെടുന്നതിന് തൊട്ടുമുമ്പ് ഒരു കൂട്ടം കോൺടാക്റ്റുകൾക്ക് അയച്ചു,” മെറ്റ് പോലീസ് പ്രസ്താവനയിൽ പറഞ്ഞു.

"ചെയിലിനെക്കുറിച്ചുള്ള കൂടുതൽ അന്വേഷണങ്ങളിൽ അദ്ദേഹത്തിന്റെ ആസൂത്രണത്തിന്റെയും ഉദ്ദേശ്യങ്ങളുടെയും തെളിവുകൾ കണ്ടെത്തി. ഉദ്യോഗസ്ഥർ കണ്ടെടുത്ത തെളിവുകൾ, ഇന്ത്യൻ ജനതയോട് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ മുൻകാല പെരുമാറ്റത്തിൽ അദ്ദേഹത്തിന് മോശമായ വികാരം ഉണ്ടായിരുന്നുവെന്ന് കാണിക്കുന്നു,” അതിൽ പറയുന്നു.

അതേസമയം, ചായില്‍ മാനസിക രോഗിയാണെന്നാണ് കുടുംബം പറയുന്നത്. ''എന്റെ വസ്ത്രങ്ങള്‍, ഷൂസ്, ഗ്‌ളൗസ്, മാസ്‌ക്ക് എന്നിവ മാറ്റരുത് പോസ്റ്റുമാര്‍ട്ടം ചെയ്യരുത്. മൃതദേഹത്തില്‍ സുഗന്ധ ദ്രവ്യം പൂശരുത് എന്നെല്ലാം എഴുതിയ കത്തും കണ്ടെത്തിയിരുന്നു. 1919ല്‍ അമൃത്സറിലെ ജാലിയന്‍ വാലാ ബാഗില്‍ നിരായുധരായി ഒരു സമ്മേളനത്തിന് വന്നു ചേര്‍ന്ന ഇന്ത്യാക്കാര്‍ക്ക് നേരെ ബ്രിട്ടീഷ് സൈനികര്‍ നിറയൊഴിച്ച സംഭവത്തില്‍ ആയിരത്തോളം പേരാണ് മരണമടഞ്ഞത്.

1919 മാർച്ചിൽ ബ്രിട്ടീഷ് ഗവണ്മെന്റ് റൗലറ്റ് ആക്റ്റ് എന്ന കരിനിയമം പാസ്സാക്കി. വാറന്റ് കൂടാതെ ആരെയും അറസ്റ്റ് ചെയ്യാനും വിചാരണ കൂടാതെ തുറുങ്കിലടയ്ക്കാനും ഈ നിയമം ഗവണ്മെന്റിന് അധികാരം നൽകി. ഇതിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങൾ അരങ്ങേറി. 1857ലെ സമരത്തെതുടർന്ന് തന്നെ ഇന്ത്യക്കാരെ സംശയത്തോടെയാണ് ബ്രിട്ടീഷുകാർ വീക്ഷിച്ചത്.

ലാഹോർ ഗൂഢാലോചനാകേസിന്റെ വിചാരണാ സമയത്തുണ്ടായ മുന്നേറ്റ ശ്രമത്തെ ബ്രിട്ടീഷുകാർ ഭീതിരായാണ് നോക്കികണ്ടത്. കൂടാതെ റഷ്യൻ ആശയങ്ങളോടുള്ള ഇന്ത്യയിലെ യുവതലമുറയുടെ ആവേശം എന്നിവ ബ്രിട്ടീഷ് ഭരണാധികാരികളിൽ അസ്വസ്ഥതയുളവാക്കി. 13 ഏപ്രിൽ 1919 ന് ഒരു കലാപത്തെക്കുറിച്ച് സൂചനകിട്ടിയ ജനറൽ ഡയർ എല്ലാത്തരത്തിലുള്ള മീറ്റിങ്ങുകളും നിരോധിച്ചു.

ഈ സമയത്ത് ഏതാണ്ട് ഇരുപതിനായിരത്തിനടുത്തു വരുന്ന ആളുകൾ ജാലിയൻവാലാബാഗ് എന്ന സ്ഥലത്ത് ഒരു യോഗം ചേരുന്നതായി വിവരം ലഭിച്ച ഡയർ തന്റെ ഗൂർഖാ റെജിമെന്റുമായി അങ്ങോട്ടേക്കു നീങ്ങി. യാതൊരു പ്രകോപനവുമില്ലാതെ ജനക്കൂട്ടത്തിനുനേരെ വെടിവെയ്ക്കാൻ ഡയർ തന്റെ പട്ടാളക്കാരോട് ഉത്തരവിടുകയായിരുന്നു.

ഏതാണ്ട് പത്തുമിനിട്ടോളം ഈ വെടിവെപ്പു തുടർന്നു. വെടിക്കോപ്പ് തീരുന്നതുവരെ ഏതാണ്ട് 1,650 റൗണ്ട് പട്ടാളക്കാർ വെടിവെച്ചെന്നു കണക്കാക്കപ്പെടുന്നു. തിരയുടെ ഒഴിഞ്ഞ പൊതികളുടെ കണക്കെടുത്താണ് ഇങ്ങനെയൊരു കണക്കെടുപ്പു നടത്തിയത്. ബ്രിട്ടീഷുകാരുടെ ഔദ്യോഗിക കണക്കുകളനുസരിച്ച് 379 പേർ മരണമടഞ്ഞു, ആയിരത്തിലധികം ആളുകൾക്ക് പരുക്കേറ്റു.

യഥാർത്ഥത്തിൽ ആയിരത്തിലധികം ആളുകൾ മരണപ്പെട്ടിട്ടുണ്ടെന്നു പറയപ്പെടുന്നു. വെടിവെപ്പിൽ മാത്രമല്ല ആളുകൾ മരിച്ചു വീണത്. പരിഭ്രാന്തരായി സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപെടാൻ ശ്രമിച്ചപ്പോൾ വീണ് മരിച്ചവരും നിരവധിയാണ്. 120-ൽപ്പരം മൃതദേഹങ്ങളാണ് ജാലിയൻവാലാബാഗിലെ കിണറിൽ നിന്ന് കണ്ടെത്തിയത്. അനങ്ങാൻ പറ്റാത്ത വിധം പരിക്ക് പറ്റിയ നിരവധി പേർ അന്ന് രാത്രി മരണത്തിന് കീഴടങ്ങി.

ഡയർ ഉദ്യോഗത്തിൽ നിന്നും പുറത്താക്കപ്പെട്ടു. പൊതുയോഗങ്ങൾ സംഘടിപ്പിക്കരുത് എന്ന തന്റെ ഉത്തരവ് ലംഘിച്ചതിന് നൽകിയ ശിക്ഷയാണ് ഈ കൂട്ടക്കൊലയെന്നാണ് ജനറൽ ഡയർ ഈ സംഭവത്തിന് ന്യായവാദം നൽകിയത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച ഹണ്ടർ കമ്മീഷൻ ഡയറിന് യാതൊരുവിധ ശിക്ഷയും ശുപാർശ ചെയ്തിരുന്നില്ല. ബ്രിട്ടീഷ് അനുകൂലികളായിരുന്ന ബ്രിട്ടനിലെ ആളുകൾക്കു മുമ്പിൽ ഡയർ ഒരു നായകനായി മാറി.

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ അന്ത്യം കുറിക്കപ്പെട്ട ചില സംഭവങ്ങളിലൊന്നായി ജാലിയൻവാലാബാഗ് കൂട്ടക്കൊല കണക്കാക്കപ്പെടുന്നു. വിചാരണ കൂടാതെ തടവിലിടാൻ അനുമതി നൽകിയ കരി നിയമമായ റൗളറ്റ് ആക്റ്റ് പിന്നീട് 1922-ലാണ് ബ്രിട്ടീഷ് ഭരണകൂടം പിൻവലിച്ചത്. ജാലിയൻവാലാബാഗിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് 2019-ൽ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മെയ് പാർലമെന്റിൽ ഈ കൂട്ടക്കൊലയുടെ പേരിൽ ഖേദം പ്രകടിപ്പിച്ചിരുന്നു. പ്രതിപക്ഷത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങിയായിരുന്നു ഖേദപ്രകടനം.

ജാലിയൻ വാലാബാഗിൽ പിടഞ്ഞുമരിച്ച ധീരരക്തസാക്ഷികളുടെയും പരിക്കേറ്റവരുടെയും ഓർമ്മക്കായി 1963 ൽ ഇവിടെ ഒരു സ്മാരകം നിർമ്മിക്കപ്പെട്ടു. 1920 ൽ ജാലിയൻവാലാബാഗിലെ രക്തസാക്ഷികൾക്കായി ഒരു സ്മാരകം പണിയുവാനും അതിനുവേണ്ടി ഒരു ട്രസ്റ്റ് രൂപീകരിക്കുവാനും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് തീരുമാനിച്ചു. 1923 ൽ ഈ ട്രസ്റ്റ് ജാലിയൻവാലാബാഗ് സ്വന്തമാക്കുകുയം ഒരു സ്മാരകം പണിയുകയും ചെയ്തു.

അമേരിക്കൻ വാസ്തു ശിൽ‌പ്പിയായ ബഞ്ചമിൻ പോൾക്ക് രൂപകല്പന ചെയ്ത ഈ സ്മാരകം അന്നത്തെ പ്രസിഡന്റായിരുന്ന ഡോ: രാജേന്ദ്രപ്രസാദ് ഉദ്‌ഘാടനം ചെയ്തു. ജവഹർലാൽ നെഹ്രു ഉൾപ്പെടെ പല പ്രമുഖരും പങ്കെടുത്ത് സദസ്സിലാണ് ഈ സ്മാരകം ഉദ്ഘാടനം ചെയ്തത്. പട്ടാളക്കാരുടെ വെടിയേറ്റ സ്ഥലങ്ങളുള്ള ഭാഗം പ്രത്യേകം സംരക്ഷിച്ചു സൂക്ഷിച്ചിരിക്കുന്നു. വെടിവെപ്പിൽ നിന്നും രക്ഷപ്പെടാൻ ജനങ്ങൾ എടുത്തു ചാടിയ കിണർ രക്തസാക്ഷികളുടെ കിണർ എന്ന പേരു നൽകി സംരക്ഷിച്ചിട്ടുണ്ട്.

എലിസബത്ത് രാജ്ഞിയുടെ ഇന്ത്യാ സന്ദർശനവേളയിൽ അവർ ജാലിയൻവാലാബാഗ് സ്മാരകം സന്ദർശിക്കുകയും രക്തസാക്ഷി സ്മാരകത്തിനു മുന്നിൽ നിശ്ശബ്ദമായി ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. ചരിത്രത്തിൽ നടക്കാൻ പാടില്ലാത്തതു പലതും സംഭവിച്ചിട്ടുണ്ട്, നമുക്ക് ചരിത്രത്തെ തിരുത്തിയെഴുതാൻ സാധിക്കില്ല. ചരിത്രത്തിൽ നിന്നും നല്ലൊരു നാളെ പടുത്തുയർത്താൻ ശ്രമിക്കാം എന്നാണ് എലിസബത്ത് രാജ്ഞി ജാലിയൻവാലാബാഗ് സന്ദർശനത്തിനു മുമ്പായി പറഞ്ഞത്.

2013 ഫെബ്രുവരിയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ഡേവിഡ് കാമറൂൺ തന്റെ ഇന്ത്യാ സന്ദർശനവേളയിൽ ജാലിയൻവാലാബാഗ് സ്മാരകം സന്ദർശിക്കുകയുണ്ടായി. ബ്രിട്ടീഷ് ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും ലജ്ജാകരമായ സംഭവമായിരുന്നു ജാലിയൻവാലാബാഗ് കൂട്ടക്കൊല എന്ന് അദ്ദേഹം ഖേദപ്രകടനം നടത്തി.

എന്നാൽ ഖേദപ്രകടനമല്ല നിരുപാധികം മാപ്പപേക്ഷിക്കുകയാണ് വേണ്ടതെന്നാണ് ഇന്ത്യയുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് ഇന്ത്യൻ പാർലമെന്റ് നേരത്തെ പ്രമേയം പാസാക്കിയിരുന്നു. നിരവധി വർഷങ്ങളും സമരങ്ങളുമെല്ലാം കടന്നുപോയിട്ടും ജാലിയൻ വാലാബാഗ് ഇന്നും ഒരു കറുത്ത ഓർമയായി ഇന്ത്യക്കാരുടെ മനസിൽ അവശേഷിക്കുന്നു.

എന്തായാലും ബ്രിട്ടൻ ഇനിയും മാപ്പ് പറയാൻ തയ്യാറായിട്ടില്ല. ബ്രിട്ടൻ നിരുപാധികം മാപ്പ് പറഞ്ഞാലും ചരിത്രത്തിൽ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ രക്തകറ അവരുടെ കൈകളിൽ നിന്ന് മാഞ്ഞുപോകില്ലെന്ന സത്യം ബാക്കിയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തനിക്കെതിരെ എത്ര നുണ പ്രചരിപ്പിച്ചാലും ജനം അതൊന്നും വിശ്വസിക്കില്ല... സൈബര്‍ ആക്രമണം തനിക്ക് ക്ഷീണം ഉണ്ടാക്കിയെന്ന് ആരും കരുതേണ്ടെന്ന് കെ കെ ശൈലജ  (54 minutes ago)

കുട്ടികള്‍ക്ക് ചോക്ലേറ്റ് വാങ്ങികൊടുക്കുമ്പോള്‍ ശ്രദ്ധിക്കാം... ഒന്നരവയസ്സുകാരിയെ കാലാവധി കഴിഞ്ഞ ചോക്ലേറ്റ് കഴിച്ചതിനെ തുടര്‍ന്ന് രക്തം ഛര്‍ദ്ദിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (1 hour ago)

ഇടുക്കിയില്‍ ജപ്തി നടപടിക്കിടെ ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു  (1 hour ago)

ഇത് വെറും സാമ്പിൾ വെടിക്കെട്ട്; ഇറാനെ തകർക്കാൻ വെറും മൂന്നരമിനിറ്റ് മതി; പേടിച്ചു വിറച്ച് ഇറാൻ!!  (3 hours ago)

ഇറാന്റെ ഈഗിൾ 44 ഉം, കൗണ്ട്ഡൗൺ ക്ലോക്കും; തീമഴപെയ്യിക്കാൻ ഇസ്രായേൽ; എന്തുകൊണ്ട് ഇസ്‌ഫഹാന്‍?  (3 hours ago)

ബിജെപിയോട് കീഴടങ്ങുന്ന മനോഭാവമാണ് എല്ലായിപ്പോഴും രാഹുൽഗാന്ധി പുലർത്തി വരുന്നത്; കേരള മുഖ്യമന്ത്രിയെ ജയിലിലടക്കണമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയവും അപക്വവും; തുറന്നടിച്ച് മന്ത്രി വി  (3 hours ago)

മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ സി.പി.എമ്മും അവരുടെ മുഖ്യശത്രുവായി രാഹുല്‍ ഗാന്ധിയെ പ്രഖ്യാപിക്കുകയും ബി.ജെ.പി ചെയ്യുന്നതിനേക്കാള്‍ മോശമായ രീതിയില്‍ അധിക്ഷേപിക്കുകയും ചെയ്യുന്നു; ആരോപണവുമായി പ  (3 hours ago)

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം; സ്റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്‍ ഇപ്പോള്‍ ലോവര്‍ ഡിവിഷണല്‍ ക്ലാര്‍ക്ക് , ജൂനിയര്‍ സെക്രട്ടറ  (3 hours ago)

ജോഷിയുടെ വീട്ടിൽ നിന്ന് നഷ്ടപ്പെട്ടത് ഒരു കോടിയിലേറെ വിലയുള്ള സ്വർണ–വജ്രാഭരണങ്ങൾ:- മോഷ്ടാവിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ...  (4 hours ago)

നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ  (4 hours ago)

ഏപ്രിൽ 20 മുതൽ 22 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വ  (4 hours ago)

വിജയം ഉറപ്പിച്ച് സുരേഷ് ഗോപി  (4 hours ago)

എന്തൊരു നാണക്കേട്...  (4 hours ago)

എൽ നിനോ പ്രതിഭാസം പിൻവാങ്ങിയതോടെ കേരളത്തിൽ ചൂട് കുറഞ്ഞ് തുടങ്ങുമെന്ന് വിദഗ്ധർ:- ലാ നിനയ്ക്കൊപ്പം, ഇത്തവണ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ....  (4 hours ago)

ഇസ്രായേലുമായി 1 ബില്യൺ ഡോളറിലധികം വരുന്ന പുതിയ ആയുധ ഇടപാടുമായി അമേരിക്ക: നൽകുന്നത് ടാങ്ക് വെടിമരുന്ന്, സൈനിക വാഹനങ്ങൾ, മോർട്ടാർ റൗണ്ടുകൾ എന്നിവ...  (4 hours ago)

Malayali Vartha Recommends