തുര്‍ക്കി-സിറിയ ഭൂകമ്പത്തില്‍ മരണസംഖ്യ 20,000 കടന്നേക്കുമെന്ന് ലോകാരോഗ്യസംഘടന... സഹായഹസ്തം നീട്ടിയ ഇന്ത്യയ്ക്കു നന്ദിയറിയിച്ചു തുര്‍ക്കി

തുര്‍ക്കി-സിറിയ ഭൂകമ്പത്തില്‍ മരണസംഖ്യ 20,000 കടന്നേക്കുമെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കി. ഇതിനോടകം 5000 പേര്‍ മരിച്ചതായാണ് വിവരം. ഇന്ന് രാവിലെയും 5.6 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനമുണ്ടായി. തുര്‍ക്കി അടിയന്തര സേവന വിഭാഗത്തിലെ 13,000ത്തോളം വരുന്ന സംഘമാണ് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കുന്നത്.
വിദേശസൈനികരും സന്നദ്ധപ്രവര്‍ത്തകരും ദുരന്തമുഖത്തുണ്ട്. ഏഴായിരത്തിലധികെ പേരെ രക്ഷപെടുത്തിയെന്ന് തുര്‍ക്കി സര്‍ക്കാര്‍ വ്യക്തമാക്കി. 1500 പേര്‍ കൊല്ലപ്പെടുകയയും നാലായിരത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ രക്ഷാദൗത്യം ദുഷ്‌ക്കരമാണെന്ന് യുഎന്‍ വ്യക്തമാക്കി. വിമതനിയന്ത്രണത്തിലുള്ള മേഖലയിലേക്കുള്ള റോഡുകള്‍ തകര്‍ന്നു കിടക്കുന്നതാണ് പ്രധാനവെല്ലുവിളി. കൊടുംശൈത്യവും ദൗത്യത്തെ തടസപ്പെടുത്തുന്നു.
വന്‍ ഭൂകമ്പത്തില്‍ കനത്ത നാശനഷ്ടം നേരിടുമ്പോള്‍ സഹായഹസ്തം നീട്ടിയ ഇന്ത്യയ്ക്കു നന്ദിയറിയിച്ചു തുര്‍ക്കി രംഗത്തെത്തി. ഇന്ത്യയെ 'ദോസ്ത്' എന്നു വിശേഷിപ്പിച്ച തുര്‍ക്കി സ്ഥാനപതി ഫിറത്ത് സുനല്‍, ആവശ്യങ്ങളില്‍ സഹായിക്കുന്നവരാണു യഥാര്‍ഥ സുഹൃത്ത്' എന്ന പഴമൊഴി പങ്കുവച്ചാണ് ഇന്ത്യയെ നന്ദിയറിയിച്ചത്. തുര്‍ക്കിയുടെ തെക്കുകിഴക്കന്‍ മേഖലയിലും സിറിയയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയിലുമുണ്ടായ വന്‍ ഭൂകമ്പത്തില്‍ ഇതുവരെ 5000ല്‍ അധികം പേര്‍ കൊല്ലപ്പെട്ടതായാണു കണക്ക്.
ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പിലാണ് ഇന്ത്യ ചെയ്ത സഹായങ്ങള്‍ക്കു തുര്‍ക്കി സ്ഥാനപതി നന്ദിയറിയിച്ചത്. ''ടര്‍ക്കിഷിലും ഹിന്ദിയിലും ഒരുപോലെ ഉപയോഗിക്കുന്ന വാക്കാണ് 'ദോസ്ത്'. ടര്‍ക്കിഷ് ഭാഷയില്‍ ഒരു പഴമൊഴിയുണ്ട്: ആവശ്യത്തില്‍ സഹായിക്കുന്നവരാണ് യഥാര്‍ഥ സുഹൃത്ത്. വളരെ നന്ദി ഇന്ത്യ' ഫിറത്ത് സുനല്‍ കുറിച്ചു.
https://www.facebook.com/Malayalivartha