പെൺകുട്ടി വരുന്നത് കണ്ടപ്പോൾ ബൈക്ക് തിരിച്ച് കുട്ടിയുടെ അടുക്കലേക്ക് പോയി... സ്കൂളിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

കൊല്ലം കരുനാഗപ്പള്ളിയിലായിരുന്നു സംഭവം. സൈക്കിളിൽ സ്കൂളിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. തഴവ സ്വദേശി സുബ്രമണ്യനാണ് പിടിയിലായത്. യുവാവിന്റെ പെരുമാറ്റത്തിൽ പേടിച്ച പെണ്‍കുട്ടി തിരികെ വീട്ടിൽ കാര്യം അവതരിപ്പിക്കുകായായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ തൊട്ടടുത്തുള്ള സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നതിനാൽ പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പ്രതിയെ പോലീസ് പിടികൂടി.
സിസിടിവി ദൃശ്യങ്ങളുപയോഗിച്ചാണ് ഇയാളെ തിരിച്ചറിഞ്ഞത്.പെൺകുട്ടി വരുന്നത് കണ്ടപ്പോൾ ബൈക്ക് തിരിച്ച് കുട്ടിയുടെ അടുക്കലേക്ക് പോയി സൈക്കിളില്‍ സ്‌കൂളിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ യുവാവ് കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























