Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

ഏതറ്റം വരെ അധപ്പതിച്ച മനുഷ്യരാ; നീലപ്പുതപ്പിനകത്ത് എത്ര നേരമാണ് കൂകാനുള്ള ഉള്‍പ്രേരണ കുറുക്കന് ഒളിപ്പിച്ചു വെക്കാനാവുക-തോമസ് ഐസക്ക്

15 JANUARY 2020 05:05 PM IST
മലയാളി വാര്‍ത്ത

More Stories...

'ഓപ്പറേഷൻ തൂഫാൻ'.. പരിശോധനകളിൽ ഇതുവരെ 12,716 പേർ അറസ്റ്റിലായി...കഴിഞ്ഞ ദിവസം 33 കേസുകളിലായി 43 പേർ കൂടി അറസ്റ്റിലായി ..

നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...

സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?

തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..

സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

കുറ്റ്യാടിയില്‍ ബിജെപി പ്രകടനത്തിനിടെ വിദ്വേഷം വിതക്കുന്ന മുദ്രാവാക്യം മുഴക്കിയവര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി ധനമന്ത്രി ടി എം തോമസ് ഐസക്ക് രംഗത്ത്. കുറ്റ്യാടിയിലെ ബിജെപിക്കാര്‍ വിളിച്ച ബോധവത്കരണ മുദ്രാവാക്യങ്ങളില്‍ നരേന്ദ്രമോദി മുതല്‍ സാദാ അനുഭാവി വരെയുള്ളവരുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന മുസ്ലിംവിരുദ്ധതയുണ്ടെന്നും വാരിച്ചുറ്റിയ നീലപ്പുതപ്പിനകത്ത് എത്ര നേരമെന്നു വെച്ചാണ് കുറുക്കന്‍ കൂകാനുള്ള ഉള്‍പ്രേരണ ഒളിപ്പിച്ചു വയ്ക്കാനാവുക എന്നും തോമസ് ഐസക് ചോദിക്കുന്നു. ഫേസ്ബുക് കുറിപ്പിലൂടെയാണ് തോമസ് ഐസക്കിന്റെ പ്രതികരണം.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെപൂര്‍ണ്ണ രൂപം ഇങ്ങനെ;

കുറ്റ്യാടിയിലെ ബിജെപിക്കാര്‍ വിളിച്ച ബോധവത്കരണ മുദ്രാവാക്യങ്ങളില്‍ നരേന്ദ്രമോദി മുതല്‍ സാദാ അനുഭാവി വരെയുള്ളവരുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന മുസ്ലിംവിരുദ്ധത കത്തിക്കാളുന്നതില്‍ അത്ഭുതമില്ല. വാരിച്ചുറ്റിയ നീലപ്പുതപ്പിനകത്ത് എത്ര നേരമെന്നു വെച്ചാണ് കുറുക്കന്‍ കൂകാനുള്ള ഉള്‍പ്രേരണ ഒളിപ്പിച്ചു വയ്ക്കുക? ഒരുവശത്ത് മുസ്ലിംങ്ങളെ ആശ്വസിപ്പിക്കാനും ബോധവത്കരിക്കാനുമെന്ന പേരില്‍ ബിജെപിക്കാരുടെ ഗൃഹസന്ദര്‍ശനവും പൊതുയോഗ വിശദീകരണവും. മറുവശത്ത് ഗുജറാത്ത് ഓര്‍മ്മയില്ലേയെന്ന് അവരോട് ഭീഷണി!

ഗുജറാത്തില്‍ തങ്ങള്‍ നടത്തിയ കൊലയും കൊള്ളിവെയ്പ്പും ബലാത്സംഗങ്ങളും ഓര്‍മ്മയില്ലേയെന്നാണ് പരസ്യമായി ചോദിക്കുന്നത്. ഏതറ്റം വരെ അധപ്പതിച്ച മനുഷ്യരാണെന്നു നോക്കൂ. മേല്‍പ്പറഞ്ഞ പാതകങ്ങളൊക്കെ സ്വന്തം പാര്‍ടിക്കാര്‍ നടത്തിയ ധീരകൃത്യങ്ങളായി കരുതി മനസില്‍ താലോലിക്കുകയും തക്കം കിട്ടിയാല്‍ അതൊക്കെ കേരളത്തിലും ആവര്‍ത്തിക്കാന്‍ വെമ്ബി നടക്കുകയും ചെയ്യുന്ന ഇരുകാലികള്‍ നമുക്കു ചുറ്റുമുണ്ട്. നാട് കേരളമായതുകൊണ്ടും ഇവിടെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് സംഘടനാശേഷിയുള്ളതുകൊണ്ടും മോഹം മനസില്‍ വെച്ചിരിക്കുന്നെന്നേയുള്ളൂ.

രാജ്യമെമ്ബാടും സംഘപരിവാര്‍ ഗുണ്ടകള്‍ അത്യാവേശത്തിലാണ്. നേതാവെന്നോ അണിയെന്നോ ഭേദമില്ലാതെ എല്ലാവരും കൊലവെറിയുടെ വ്യാകരണത്തിലാണ് സംസാരിക്കുന്നത്. ഇക്കഴിഞ്ഞ ദിവസം ഞാനൊരു വീഡിയോ കണ്ടു. നരേന്ദ്രമോദിയ്ക്കും അമിത്ഷായ്ക്കുമെതിരെ ശബ്ദമുയര്‍ത്തിയാല്‍ വീട്ടില്‍ കയറി തല്ലുമെന്നും കൊന്നു കളയുമെന്നുമൊക്കെ ഒരുത്തന്‍ ഒരു കൂസലുമില്ലാതെ കാമറയെ നോക്കി ഭീഷണി മുഴക്കുന്നു. ബിജെപിയ്‌ക്കെതിരെ സംസാരിക്കാന്‍ അമ്മയുടെ മുലപ്പാല്‍ കുടിച്ച ആരുണ്ടെന്നാണ് വെല്ലുവിളി. പോലീസും പട്ടാളവുമടക്കം എല്ലാ സംവിധാനങ്ങളുമെല്ലാം തങ്ങളുടെ കൈയിലാണെന്നൊരു മുന്നറിയിപ്പും.

ഈ ഭാഷയില്‍ സംസാരിക്കുന്ന ബിജെപിയുടെ മന്ത്രിമാരെയും നാം കണ്ടു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ശബ്ദിക്കുന്നവരെ ജീവനോടെ കുഴിച്ചുമൂടുമെന്നാണ് ഉത്തര്‍പ്രദേശിലെ ബിജെപി മന്ത്രി രഘുരാജ് സിംഗിന്റെ ഭീഷണി. പൊതുമുതല്‍ നശിപ്പിച്ചവരെ ആസാമിലെയും ഉത്തര്‍പ്രദേശിലെയും കര്‍ണാടകത്തിലെയും ബിജെപി സര്‍ക്കാര്‍ പട്ടികളെപ്പോലെ വെടിവെച്ചു കൊന്നുവെന്നാണ് ബംഗാളിലെ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ വെളിപ്പെടുത്തല്‍. ഒരു കൂട്ടക്കൊലയ്ക്ക് തങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു എന്നാണോ സംഘപരിവാറിന്റെ അനുയായികളും നേതാക്കളും രാജ്യത്തിനു നല്‍കുന്ന മുന്നറിയിപ്പ്?

ഗോവധ നിരോധന നിയമത്തിന്റെ പേരില്‍ സംഘപരിവാര്‍ ഗുണ്ടകള്‍ തെരുവില്‍ അഴിഞ്ഞാടിയതുപോലൊരു സാഹചര്യം, പൌരത്വത്തിന്റെ പേരിലും രാജ്യത്താകെ സൃഷ്ടിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. നാലാള്‍ കൂടുന്നിടത്തെല്ലാം പൌരത്വത്തിന്റെ പേരില്‍ സംഘര്‍ഷമുണ്ടാക്കും. അതിനുള്ള റിഹേഴ്‌സലാണ് പ്രസംഗങ്ങളായും മുദ്രാവാക്യങ്ങളായും പുറത്തു വരുന്നത്.

പൌരത്വബില്ലിന്റെയും പൗരത്വ രജിസ്റ്ററിന്റെയും യഥാര്‍ത്ഥ ഉന്നം ആരാണെന്ന് ഈ മുദ്രാവാക്യങ്ങളും രക്തദാഹമിരമ്ബുന്ന പ്രസ്താവനകളും അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം തെളിയിക്കുന്നു. മറ്റ് രാജ്യങ്ങളില്‍ മതപീഡനം അനുഭവിക്കുന്നവര്‍ക്ക് പൗരത്വം നല്‍കി ഇന്ത്യാക്കാരനാക്കുകയൊന്നുമല്ല ലക്ഷ്യം. ഈ രാജ്യത്ത് ജീവിക്കുന്നവരെത്തന്നെയാണ് ഉന്നമിടുന്നത്.

ഗുജറാത്തൊന്നും ആരും മറന്നിട്ടില്ല. മറക്കാന്‍ ഉദ്ദേശിച്ചിട്ടുമില്ല. ജനങ്ങളെ നിരന്തരമായി ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ബിജെപിയുടെ വര്‍ഗീയ അജണ്ട പൊളിക്കാന്‍ ആ ഓര്‍മ്മ തന്നെയാണ് ഞങ്ങളുടെ ഏറ്റവും വലിയ ആയുധം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷൻ തൂഫാൻ:  (15 minutes ago)

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...  (18 minutes ago)

നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...  (24 minutes ago)

Palakkad മാതാവിന്റെ കുറ്റസമ്മതം  (24 minutes ago)

Thiruvananthapuram-dcc-office കേരളത്തിൽ അങ്ങോളം ഇങ്ങോളം പ്രതിഷേധം  (32 minutes ago)

Arabian sea ഓപ്പറേഷന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടു..  (54 minutes ago)

കേരള പൊലീസിന് 15,030 പിഴ  (2 hours ago)

ഇറാന്റെ കൂര ശിക്ഷ...  (2 hours ago)

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി.  (2 hours ago)

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (3 hours ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (4 hours ago)

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (4 hours ago)

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം  (4 hours ago)

Pathanamthitta ബ്രേക്കപ്പ് ആയപ്പോൾ ഭ്രാന്തിളകി ജിത്തു..  (5 hours ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌  (5 hours ago)

Malayali Vartha Recommends