കാനഡയില്‍ ചാലക്കുടി സ്വദേശി യുവതി മരിച്ചത് കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ്... ഭര്‍ത്താവിനായി അന്വേഷണം ആരംഭിച്ചു

കാനഡയില്‍ ചാലക്കുടി സ്വദേശി യുവതി മരിച്ചത് കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ്. പടിക്കല സാജന്റെയും ഫ്‌ലോറയുടെയും മകള്‍ ഡോണ സാജ (34)നെ മേയ് ഏഴിനാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭര്‍ത്താവ് കുറ്റിച്ചിറ കണ്ണമ്പുഴ ലാല്‍ കെ പൗലോസിനായി അന്വേഷണം ആരംഭിച്ചു. സംഭവ ദിവസം തന്നെ ലാല്‍ ഇന്ത്യയിലേക്ക് പോന്നതായാണ് കാനഡാ പൊലീസിനു വിവരം ലഭിച്ചിട്ടുള്ളത്. എട്ടുവര്‍ഷമായി ഇരുവരും കാനഡയില്‍ അക്കൗണ്ടന്റായി ജോലിചെയ്യുന്നു.
മൂന്നു വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. വീട് പൂട്ടിക്കിടക്കുന്നത് കണ്ട് സമീപവാസികള്‍ വിവരം നല്‍കിയതിനെ തുടര്‍ന്നാണ്് പൊലീസ് എത്തി വീട് കുത്തിത്തുറന്നുള്ള പരിശോധനയിലാണ് ഡോണയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
"
https://www.facebook.com/Malayalivartha


























