ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

പാമ്പാടി .ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മല്ലപ്പള്ളി ആനിക്കാട് തുണ്ടിയിൽ അജേഷ് (30)ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടുമണിയോടെ ആലം പള്ളി മാന്തുരുത്തി റോഡിൽ പൊത്തൻപുറം ജംഗ്ഷനിലായിരുന്നു അപകടം. ഗുരുതര പരുക്കേറ്റ എസ് എൻ പുരം സ്വദേശി ബിനുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാമ്പാടിയിൽ ഉള്ള ബന്ധു വീട്ടിൽ വന്ന ശേഷം മല്ലപ പള്ളിയിലേക്ക് മടങ്ങുകയായിരുന്നു അജേഷ്.എതിർ ദിശയിൽ നിന്ന് ബിനു സഞ്ചരിച്ച ബൈക്കുമായി നേർക്കുനേർ കൂട്ടിയിടിച്ചായിരുന്നു അപകടം പാമ്പാടി ഗവൺമെൻറ് താലൂക്ക് ആശുപത്രിയിൽ ഉടൻ എത്തിച്ചെങ്കിലും ജിവ ൻ രക്ഷിക്കാനായില്ല.. ഭാര്യ വിജി. പാമ്പാടി പോലീസ് മേൽനടപടികൾ സ്വീകരിച്ചു
https://www.facebook.com/Malayalivartha


























