Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോന്നി പാറമടയിലെ അപകടത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളിക്കായി തെരച്ചില്‍ തുടങ്ങി....വീണ്ടും പാറയിടിയുന്നത് വെല്ലുവിളിയാകുന്നു , വലിയ ക്രെയിന്‍ എത്തിക്കും


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..

ഹൈറേഞ്ചുകളിലെ നിശാപാർട്ടികളിൽ ലഹരി ഒഴുകുമെന്ന് സൂചന...കൊച്ചിയിലേക്ക് ലഹരി ഒഴുക്കി പാകിസ്ഥാൻ തീവ്രവാദികൾ..ന്യൂ ഇയർ പാർട്ടികളിൽ യുവാക്കളെ കാത്തിരിക്കുന്നത് മുട്ടൻ പണി

27 DECEMBER 2021 07:10 PM IST
മലയാളി വാര്‍ത്ത

വലിച്ച് പുകയ്ക്കുന്ന കാലത്തിന് ഇടവേളയിട്ടിട്ടുണ്ട് ന്യൂജന്‍ സംഘങ്ങള്‍. മേലാകെ കുത്തിവെച്ച് പാട് വീഴ്ത്തി ലഹരി നുണയുന്ന പഴയ കാലവും പുതിയ പരീക്ഷണത്തിലാണ്‌. പകരക്കാരായി സാധനങ്ങള്‍ സുലഭമായി. പല പേരുകളില്‍, പല നിറങ്ങളില്‍, കാഴ്ചയില്‍ സുന്ദരനായി. കോവിഡ് കാലത്തും തളരാതെ വളര്‍ന്നു നാട്ടിലെ മയക്ക് മരുന്ന് വ്യാപാരം. ഒപ്പം കൂടാന്‍ ആളുകളുംകൂടി. സിന്തറ്റിക് ലഹരികളെന്ന് പേരിട്ട് പോലീസും എക്സൈസും ഇതിന്റെ പുറകിലുണ്ടെങ്കിലും ലഹരി നുകര്‍ന്ന് തളരുകയാണ് നമ്മുടെ യുവജനങ്ങള്‍.  

 

2021 ല്‍ പുതുവത്സരത്തെ വരവേല്‍ക്കാന്‍ വിപുലമായ ആഘോഷ പരിപാടികൾ അണിയറയിൽ ഒരുങ്ങുമ്പോൾ ഒളിഞ്ഞും തെളിഞ്ഞും ആഘോഷത്തിന്റെ മറവിൽ സംസ്ഥാനത്തേക്ക് ഒഴുകിയത് കോടിക്കണക്കിനു രൂപയുടെ ലഹരി മരുന്നുകളാണ്.ഇവയിൽ കൂടുതലും സിന്തറ്റിക് ലഹരികളാണ്. കൊച്ചിയിലേക്കാണ് ലഹരി മരുന്നുകൾ നിർബാധം ഒഴുകിയെത്തിയത് .ന്യൂ ഇയർ ആഘോഷത്തിന്റെ പേരിൽ സംഘടിപ്പിക്കുന്ന പാർട്ടികളാണ് ലഹരി മാഫിയകളുടെ ലക്ഷ്യം.കടൽ വഴിയും,ആകാശ മാർഗ്ഗവും കോടിക്കണക്കിന് രൂപയുടെ ലഹരി മരുന്നുകൾ അന്താരാഷ്‌ട്ര ലഹരി മാഫിയ കേരളത്തിൽ എത്തിച്ചിട്ടുണ്ടെന്നാണ് രഹസ്യാനേഷണ ഏജൻസികൾ കരുതുന്നത്.

 

കൊച്ചിയിലെ ലഹരി ഇടപാടുകാരുടെ കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം-ബാംഗ്ലൂർ,കൊച്ചി യൂണിറ്റുകൾ സംയുക്തമായി പരിശോധന നടത്തിയിരുന്നു.ഇവിടെ നിന്നും ലഹരി ഉപയോഗത്തിന്റെ അളവുകൾ രേഖപ്പെടുത്തിയ ചാർട്ടുകളും മറ്റും കസ്റ്റംസ് കണ്ടെത്തിയിരുന്നു.
അഫ്ഗാനിസ്ഥാൻ,പാകിസ്ഥാൻ,സ്പെയിൻ,കാനഡ അടക്കമുള്ള വിദേശ രാജ്യങ്ങളിൽ നിന്നുമാണ് ഭീകര വാദ സംഘടനകൾ സംസ്ഥാനത്ത് ലഹരി എത്തിക്കുന്നത്.അഫ്ഗാനിസ്ഥാനിൽ നിന്നും പാകിസ്താനിലെ കറാച്ചി തുറമുഖം വഴി ഗുജറാത്ത് തീരത്ത് എത്തുന്ന മയക്ക് മരുന്നുകൾ ഗോവയിലേക്ക് കടത്തുന്നു.ഗോവയിൽ നിന്നും കേരളത്തിലേക്ക് ലഹരി കടത്താൻ നിരവധി ഏജന്റ്മാരുണ്ട്.

 

ആകാശ മാർഗം ലഹരി എത്തുന്നതിൽ പ്രധാന കേന്ദ്രം ബാംഗ്ലൂർ ആണ്.നിരവധി മലയാളികൾ ലഹരി കടത്തിന്റെ ഏജന്റുമാരായും,സാമ്പത്തിക സ്രോതസ്സായും പ്രവർത്തിക്കുന്നുണ്ട്.
ബാംഗ്ലൂരിൽ പിടിയിലായ മയക്ക് മരുന്ന് സംഘങ്ങളിൽ നിന്നും കൊച്ചിയിലെ സംഘത്തെക്കുറിച്ച് എൻസിബി ക്ക് വിവരം ലഭിച്ചിരുന്നു .കൊച്ചിയിലേക്ക് ഒഴുകിയ ലഹരി മരുന്നിന് പിന്നിൽ പാക് ഭീകര വാദ സംഘടനകളുടെ സാന്നിദ്ധ്യം വ്യക്തമായതോടെ ബാംഗ്ലൂർ എൻസിബി യൂണിറ്റ് കൊച്ചിയിൽ ക്യാമ്പ് ചെയ്തുകൊണ്ടുള്ള പരിശോധനയാണ്‌ നടത്തുന്നത്.

 

ലഹരി കടത്തും,ലഹരിക്കടത്തിലെ തീവ്രവാദ-ഭീകര ബന്ധവും ശക്തമായതോടെ കോസ്റ്റ് ഗാർഡ്,കസ്റ്റംസ്,എൻസിബി,ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്,എന്നീ ഏജൻസികൾ സംയുക്തമായി അന്വേഷണം നടത്താൻ ഒരുങ്ങുകയാണ്.കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന യോഗത്തിൽ ഇത് സംബന്ധിച്ചു ധാരണയായിട്ടുണ്ട്.അന്താരാഷ്‌ട്ര ലഹരിക്കടത്തിലെ പ്രധാന കണ്ണിയും,ശ്രീലങ്കയിൽ ക്രിസ്ത്യൻ പള്ളികളിൽ നടന്ന സ്‌ഫോടനത്തിന് പിന്നിലെ ആസൂത്രകനുമായ ഡി ജെ സജാങ്കെ കഴിഞ്ഞ വർഷം കൊച്ചിയിൽ എത്തിയതായി രഹസ്യാനേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.ഇയാൾ ഇത്തവണയും കൊച്ചിയിൽ എത്താനുള്ള സാധ്യത രഹസ്യാനേഷണ ഏജൻസികൾ തള്ളിക്കളയുന്നില്ല.


ഭീകരവാദ സംഘടനകളുടെ പ്രധാന വരുമാന സ്രോതസ്സാണ് ലഹരി കടത്ത്.യുവാക്കളെ ലക്ഷ്യമിട്ടെത്തുന്ന ലഹരിക്കടത്തിന് പിന്നിൽ രാജ്യത്തിന്റെ ബൗദ്ധിക സമ്പത്ത് തകർക്കുകയെന്ന സുപ്രധാന ലക്ഷ്യവും ഭീകര സംഘടനകൾക്കുണ്ട്.പുതുവത്സരത്തിന്റെ ഭാഗമായി മയക്കുമരുന്ന് പാർട്ടികൾ സംഘടിപ്പിക്കാനുള്ള ലഹരി മാഫിയയുടെ നീക്കങ്ങൾക്കെതിരെ പോലീസും കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗവും ജാഗ്രതയിലാണ്.നിരവധി ലഹരി കടത്തുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ കസ്റ്റംസും,പോലീസും പിടികൂടിയത്.ന്യൂ ഇയർ പാർട്ടികൾ നിരീക്ഷണത്തിൽ ആയതോടെ പ്രധാന നഗരങ്ങളിൽ നിന്നും മാറി,മൂന്നാർ,കുമരകം അടക്കമുള്ള ഹൈറേഞ്ച്-കായൽ മേഖലകളിൽ ആണ് ലഹരി പാർട്ടികൾ നടത്താൻ മയക്ക് മരുന്ന് മാഫിയകൾ തയ്യാറെടുക്കുന്നത്.ലക്ഷങ്ങൾ ചിലവിട്ടുള്ള ഇത്തരം മയക്ക് മരുന്ന് പാർട്ടികൾ സംഘടിപ്പിക്കുന്നത് പോലും അതീവ രഹസ്യമായാണ്.

 

കൊറോണ മൂലം തടസ്സപ്പെട്ട പുതുവത്സരാഘോഷം രണ്ടു വർഷത്തിന് ശേഷം തിരിച്ചെത്തുമ്പോൾ നിശാ പാർട്ടികളിൽ ലഹരി ഒഴുകുമെന്നാണ് പോലീസിന്റെ കണക്ക് കൂട്ടൽ. സംസ്ഥാനത്ത് പുതുവത്സാരാഘോഷത്തോടനുബന്ധിച്ചുള്ള ഡിജെ പാർട്ടികൾക്ക് കർശന നിയന്ത്രണ മേർപ്പെടുത്താനും ,ലഹരി ഉപയോഗിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഹോട്ടലുകളിൽ വ്യാപകമായി പരിശോധന നടത്താനും ഡിജിപി നിർദേശം നൽകിയിട്ടുണ്ട്.പാർട്ടികളിൽ ലഹരിമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയാൽ ഹോട്ടലുടമയെ ഉൾപ്പടെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാമ്പ്യന്‍ കാര്‍ലോസ് അല്‍കാരസും നൊവാക് ജൊകോവിച്ചും  (22 minutes ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി......  (49 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ലുല ദ സില്‍വയുമായി ഇന്ന് ചര്‍ച്ച നടത്തും  (1 hour ago)

കണ്ണൂരും കോഴിക്കോട്ടും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച  (1 hour ago)

യാത്രക്കാര്‍ വലിയ പ്രതിസന്ധിയില്‍  (1 hour ago)

വാനും കാറും കൂട്ടിയിടിച്ച് യുവാവിന്  (2 hours ago)

ഹേമചന്ദ്രന്റെ കൊലപാതകത്തിലെ മുഖ്യപ്രതി നൗഷാദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്...  (2 hours ago)

പവന് 400 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

ബ്ലാക്ക് ബോക്‌സ് മെമ്മറി കഴിഞ്ഞ 25 ന് ഡീകോഡ് ചെയ്തു.  (2 hours ago)

ആറ് വര്‍ഷത്തോളമായി സലാലയില്‍ ജോലി ചെയ്ത്  (2 hours ago)

നാളെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും..  (3 hours ago)

അപകടത്തില്‍ പത്തോളം കുട്ടികള്‍ക്ക് പരുക്ക്  (3 hours ago)

ചുറ്റിനുമുള്ളവരുടെ സംസാരം തർജമ ചെയ്യാം..!, കണ്ണടയിലൂടെ കാണുന്ന ദൃശ്യങ്ങളെ സോഷ്യൽ മീഡിയ വഴി ലൈവ് സ്ട്രീം ചെയ്യാം,മധുര ,രാമേശ്വരം വഴി തിരുവനന്തപുരത്ത് എത്തിയത്ത് 36000 രൂപയുടെ കണ്ണടയുമായി  (3 hours ago)

മഹാരാഷ്ട്ര തീരം മുതൽ ഗോവ തീരം വരെ തീരത്തോട് ചേർന്നുള്ള ന്യുനമർദ്ദപാത്തി; വരും മണിക്കൂറിൽ ഈ ജില്ലകളിൽ മഴ  (3 hours ago)

കേസ് ഡയറി ഹാജരാക്കി... ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 10 കോടിയുടെ തട്ടിപ്പ് കേസ്  (3 hours ago)

Malayali Vartha Recommends