പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...

പെരുമ്പാവൂരിൽ ഭാര്യയെയും ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി. ചന്ദ്രൻ, അംബിക ദമ്പതികളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അംബികയെ കൊലപ്പെടുത്തിയ ശേഷം ചന്ദ്രൻ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് സൂചന. വീട്ടിന് പുറത്തെ മരത്തിൽ തൂങ്ങിയ നിലയാണ് ചന്ദ്രൻറെ മൃതദേഹം കണ്ടെത്തിയത്.
ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മകനെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുടുംബപ്രശ്‌നമാണ് ആക്രമണത്തിലും കൊലപാതകത്തിലും കലാശിച്ചതെന്നാണ് സൂചന.
"
https://www.facebook.com/Malayalivartha



























