ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

മങ്കട പന്തല്ലൂര്‍ മലയിലെ കുരുങ്ങന്‍ചോല വ്യൂ പോയിന്റില്‍ ഇടിമിന്നലേറ്റ് ഉറ്റസുഹൃത്തുക്കളായ നാല് വിദ്യാര്‍ഥികള്‍ മരിച്ചതിന്റെ നടുക്കത്തിലാണ് പ്രദേശവാസികള്‍. ഏഴംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. വെള്ളില സ്വദേശികളായ റഹീസ് (20), സിയാദ് (18), ബഹാസ് (18), ഫഹദ് (22) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ വെള്ളില സ്വദേശികളായ റോഷന്‍ (20), ഇഷ്ഹാത് (19), സല്‍മാനുല്‍ ഫാരിസ് (21) എന്നിവര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ അപകടനില തരണം ചെയ്തതായാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം.
മരിച്ച ഫഹദിന്റെ ഇരട്ടസഹോദരനാണ് റോഷന്‍. പരിക്കേറ്റ റഹീസിന്റെ സഹോദരനാണ് സല്‍മാനുല്‍ ഫാരിസ്. ഉറ്റവരുടെ വിയോഗമറിയാതെ ആശുപത്രി കിടക്കയില്‍ റോഷന്‍ ഇടയ്ക്കിടെ തിരഞ്ഞുകൊണ്ടിരുന്നത് തന്റെ ഇരട്ടസഹോദരനെയായിരുന്നു.പന്തല്ലൂര്‍ മലനിരകളിലെ കുണ്ടന്‍ചോല വ്യൂ പോയിന്റില്‍ അപ്രതീക്ഷിതമായി പാഞ്ഞെത്തിയ ഒറ്റ മിന്നല്‍പ്പിണറില്‍ പൊലിഞ്ഞത് നാലു കൗമാരപ്രായക്കാരുടെ സ്വപ്നങ്ങള്‍. കേരളത്തിന്റെ ദുരന്തചരിത്രത്തില്‍ ഇതാദ്യമായാണ് ഒരൊറ്റ മിന്നലില്‍ നാലുപേര്‍ക്ക് ജീവന്‍ നഷ്ടമാകുന്നത്.
മലമുകളില്‍ തുറസ്സായ സ്ഥലത്ത് മഴക്കാറിന്റെ ഭംഗി ആസ്വദിക്കാനിരുന്ന ഏഴ് സുഹൃത്തുക്കളുടെ സംഘത്തിലേക്കാണ് മരണം തീപ്പന്തമായി പതിച്ചത്.തുറസ്സായ മലമുകളിലെ വ്യൂ പോയിന്റുകള്‍ മിന്നല്‍ ഏല്‍ക്കാന്‍ഏറ്റവും സാധ്യതയുള്ള ഇടങ്ങളാണെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മങ്കട കുണ്ടന്‍ചോലയില്‍ മിന്നല്‍ അതിതീവ്രമാകാന്‍ കാരണം ഇവിടത്തെ ഭൂപ്രകൃതിയാണെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞദിവസം മംഗളാദേവിയില്‍ മലയിറങ്ങുന്നതിനിടെ ഏതാനും പേര്‍ക്ക് മിന്നലേറ്റിരുന്നെങ്കിലും ആരും മരിച്ചിരുന്നില്ല.
എന്നാല്‍ മങ്കടയിലേത് തീവ്രമായ 'ഡയറക്ട് ഹിറ്റ്' ആയതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്.ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. സായാഹ്നം ചെലവഴിക്കാനായി പന്തല്ലൂര്‍ മലമുകളിലെ പാറപ്പുറത്ത് ഇരിക്കുകയായിരുന്നു വിദ്യാര്‍ത്ഥികള്‍. ഈ സമയത്ത് പ്രദേശത്ത് അതിശക്തമായ കാറ്റും ഇടിമിന്നലോടു കൂടിയ മഴയുമുണ്ടായി. ആദ്യമുണ്ടായ ഇടിമിന്നലില്‍ത്തന്നെ പാറപ്പുറത്തിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മിന്നലേല്‍ക്കുകയും അവര്‍ കുഴഞ്ഞുവീഴുകയുമായിരുന്നു. ആളൊഴിഞ്ഞ മലമുകളിലായതിനാല്‍ അപകടവിവരം പുറത്തറിയാന്‍ വൈകി.
ഇതുവഴിയെത്തിയ യാത്രക്കാരാണ് വിദ്യാര്‍ത്ഥികള്‍ നിലത്തുവീണു കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ നാട്ടുകാരുടെ സഹായത്തോടെ ഒരു ആംബുലന്‍സിലും രണ്ട് ജീപ്പുകളിലുമായി ഇവരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും നാലുപേരെ രക്ഷിക്കാനായില്ല. രണ്ട് പേര്‍ ആശുപത്രിയിലെത്തും മുന്‍പേ മരണമടഞ്ഞിരുന്നു.
https://www.facebook.com/Malayalivartha

























