ഗവ.സൈബർപാർക്കിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു...

ഗവ. സൈബർപാർക്കും അരോഹ ക്ലിനിക്കും സംയുക്തമായി ഐടി ജീവനക്കാർക്കായി സൗജന്യ വൈദ്യപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. സൈബർപാർക്കിലെ സഹ്യ ക്യാമ്പസിൽ നടന്ന ക്യാമ്പിൽ 500 ലധികം പേർ പങ്കെടുത്തു. തൈറോയ്ഡ് പരിശോധന അടക്കമുള്ള 5 ടെസ്റ്റുകൾ ആണ് മെഡിക്കൽ ക്യാമ്പിൽ ക്രമീകരിച്ചിരുന്നത്. ലാബ് പരിശോധനകളും ഡോക്ടർ കൺസൾട്ടേഷനും പൂർണ്ണമായും സൗജന്യമായിരുന്നു.
https://www.facebook.com/Malayalivartha























