Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..

13 MAY 2026 02:54 PM IST
മലയാളി വാര്‍ത്ത

പി.ബി യോഗത്തിന് ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണനയെന്ന് സൂചന. ഡൽഹിയിൽ നിന്നു തന്നെ തലസ്ഥാനത്തെ തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം.  പ്രതിപക്ഷ നേതാവാകുമ്പോൾ കന്റോൺമെന്റ് ഹൗസിൽ താമസിക്കാമെന്ന പ്ലാനാണ് വളരെ വേഗം അട്ടിമറിക്കപ്പെട്ടത്. എന്താണ് കാരണം? ഒരു കാലത്ത് തന്റെ ആശ്രിതവൽസലനായിരുന്ന എം എ ബേബിക്ക് മുന്നിൽ പോലും താൻ ചെറുതാകുന്നതായി പിണറായിക്ക് അനുഭവപ്പെട്ടോ? അങ്ങനെയാണ് പിണറായി വിജയൻ പ്രതിപക്ഷ നേതാവാകാനുള്ള സാധ്യത മങ്ങിയത് .  

 

ഡൽഹിയിൽ നിന്നും വാടക വീട്ടിലെത്താൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. പൊതുവേ ഇത്തരം കാര്യങ്ങളിൽ നിശബ്ദത പാലിക്കുന്ന പിണറായി ഇക്കാര്യം മാധ്യമങ്ങളെ അറിയിക്കാൻ നിർദ്ദേശവും നൽകി.താൻ പാർട്ടിയിൽ നിന്നും ഒറ്റപ്പെടുകയാണെന്ന് പിണറായി തിരിച്ചറിഞ്ഞിരിക്കുന്നു. മുന്നണിയിൽ നിന്നും അദ്ദേഹം ഒറ്റപ്പെടുകയായിരുന്നു. ശിഷ്ടകാലം ഇങ്ങനെയൊക്കെയായിരിക്കുമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരിക്കുന്നു. പാർട്ടിയിൽ ഒരു കാലത്ത് വി എസ് അനുഭവിച്ച അതേ ഒറ്റപ്പെടൽ തന്നെയാണ് പിണറായിയും ഇപ്പോൾ അനുഭവിക്കുന്നത്. ഒരു ദിവസത്തിൽ  ഒരിക്കലെങ്കിലും അദ്ദേഹം വി എസിനെ കുറിച്ച് ചിന്തിക്കുമായിരിക്കും. അതാണ് പ്രതിപക്ഷ നേതാവിന്റെ വിശാലമായ കന്റോൺമെന്റ് ഹൗസ്നിഷ്പ്രയാസം തനിക്ക് കിട്ടുമായിരുന്നിട്ടും അദ്ദേഹം അത് വേണ്ടെന്ന് വയ്ക്കുന്നത്. 

 

പിണറായി  പ്രതിപക്ഷനേത്യ സ്ഥാനം ഏറ്റെടുക്കരുതെന്ന അഭിപായം സി പി എമ്മിൽ മാത്രമല്ല സി പി ഐയിലും കേരളകോൺഗ്രസ് എമ്മിലും ശക്തമാണ്. പിണറായി ഇനി വിശ്രമ ജീവിതം അനുഭവിക്കട്ടെ എന്ന ചിന്തയിലാണ് സി പി എം അണികൾ. സി പി ഐയും കേരള കോൺഗ്രസ്സും തന്നെ തള്ളി പറയുമെന്ന് അദ്ദേഹം സ്വപ്നത്തിൽ പോലും കരുതിയില്ല. കണ്ണൂരിലും  ഇതു തന്നെയാണ് അവസ്ഥ. സമൂഹമാധ്യമങ്ങളിലെ വ്യാജ ഐഡികളിൽനിന്ന് നേതാക്കൻമാരെ അപകീർത്തിപ്പെടുത്തരുതെന്ന സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഫെയ്സ്ബുക് പോസ്റ്റിനു താഴെ വൻ  പ്രതിഷേധമുണ്ടായത് ഈ സാഹചര്യത്തിലാണ്. വ്യാജ ഐഡികളല്ലെന്നും യഥാർഥ ഐഡികളാണെന്നും അറിയിച്ചാണ് നിരവധിപ്പേർ കമന്റ് ചെയ്തിരിക്കുന്നത്. നേതൃത്വത്തിനെതിരെ രൂക്ഷമായ ഭാഷയിലാണു പലരും പ്രതികരിച്ചിരിക്കുന്നത്.

ഇന്നലെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവന കെ.കെ. രാഗേഷ് ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തിരുന്നു. ‘‘പയ്യന്നൂരിൽ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ എൽഡിഎഫ് സ്ഥാനാർഥിക്കെതിരെയും വോട്ടെണ്ണി കഴിഞ്ഞപ്പോൾ പാർട്ടി നേതാക്കൾക്കെതിരെയും വ്യാജ ഐഡികൾ ഉപയോഗിച്ചു നടത്തുന്ന വ്യക്തിഹത്യ അടക്കമുള്ള സൈബർ പ്രചാരണങ്ങൾ പ്രതിഷേധാർഹമാണ്. അത്തരം പ്രചരണങ്ങൾ ജനങ്ങൾ തള്ളിക്കളയണം. പാർട്ടി പ്രവർത്തകർ ഇത്തരം പ്രചരണങ്ങളിൽ കുടുങ്ങിപ്പോകരുത്. ബിഹാറിലും മറ്റും റജിസ്റ്റർ ചെയ്ത ഫോൺ നമ്പറുകൾ ഉപയോഗിച്ചാണ്, പരാജയത്തിന് ഉത്തരവാദികൾ പാർട്ടി നേതാക്കളാണെന്ന മട്ടിൽ ഫോട്ടോ സഹിതം ഉപയോഗിച്ചു കള്ളം പ്രചരിപ്പിക്കുന്നത്. ഇത് അത്യന്തം അപലപനീയമാണ്’’ – എന്നായിരുന്നു പ്രസ്താവന. ഇതിനു താഴെയാണ് പ്രതിഷേധ കമന്റുകൾ നിറഞ്ഞത്. 

 

‘എന്റേത് വ്യാജ ഐ‍ഡി അല്ല. സിപിഎം അനുഭാവിയാണ്. നിങ്ങൾക്കു നേരം പുലർന്നില്ല. പറ്റിയ തെറ്റു തിരുത്താൻ ശ്രമിക്കാതെ വീണ്ടും അവിടെത്തന്നെ ഇരുന്ന് ഇതുപോലുള്ള ന്യായീകരണങ്ങൾ നടത്തുന്നതു വീണ്ടും തോൽവിയിലേക്കു തന്നെ എത്തിക്കും. വെറുതെ ബിഹാർ, യുപി എന്നൊക്കെ പറയാൻ നിൽക്കേണ്ട’’– എന്നായിരുന്നു ഒരു കമന്റ്. ആയിരത്തോളം പേരാണ് സമാനമായ രീതിയിൽ കമന്റ് ചെയ്തിരിക്കുന്നത്.സിപിഎമ്മിന്റെ കുത്തക മണ്ഡലങ്ങളായിരുന്ന തളിപ്പറമ്പും പയ്യന്നൂരും യുഡിഎഫ് സ്വതന്ത്രർ ജയിച്ചതിൽ അണികൾക്കിടയിൽ നേതൃത്വത്തിനെതിരെ വലിയ പ്രതിഷേധമുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയും ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെയും മാറ്റണമെന്നാണ് വ്യാപകമായി ആവശ്യം ഉയരുന്നത്. ഇവരെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പലയിടത്തും ഫ്ലെക്സുകളും സ്ഥാപിച്ചിരുന്നു. ഇതിന് പിന്നാലെ പിണറായിയെ മാറ്റണം എന്ന ഫ്ലക്സ് ഉയരാം.

അതിനുമുമ്പ് രക്ഷപ്പെടുക എന്നതാണ് പിണറായിയുടെ  ലക്ഷ്യം. സി പി എമ്മിൽ തന്റെ കാലം അസ്തമിച്ചതായി പിണറായി മനസിലാക്കിയിരുന്നു. താൻ മൂന്നാമതും അധികാരത്തിൽ വരുമെന്ന് ചില വ്യാജവസ്ത്രധാരികളായ ഐ പി എസ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിരുന്നു. ഇന്റലിജൻസ് എന്ന പേരിൽ വേഷമിട്ട ചിലരാണ് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചത്. മുഖ്യമന്ത്രി ഇവരുടെ വലയിൽ വീഴുകയായിരുന്നു. സാധാരണ ഭരിക്കുന്ന സർക്കാരിന് അനുകൂലമായിരിക്കും രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടുകൾ. രഹസ്യാന്വേഷണ വിഭാഗത്തിൽ പ്രവർത്തിക്കുന്നത് സി പി എമ്മുകാരായ ഉദ്യോഗസ്ഥരാണ്. അവർ അവരുടെ ആഗ്രഹം എഴുതി സി എമ്മിന് നൽകി. സി എം അത് വെള്ളം തൊടാതെ കുടിച്ചു.

 

ഇതാണ് യഥാർത്ഥത്തിൽ സംഭവിച്ചത്.തന്നെ ചതിച്ചവരെ ഒരിക്കൽ കൂടി കാണാൻ മുഖ്യമന്ത്രി ആഗ്രഹിക്കുന്നുണ്ടോ എന്നറിയില്ല. 2021 ൽ സ്വപ്‌ന തുല്ല്യമായ സമ്മതിപത്രമാണ് കേരളം പിണറായി വിജയൻ നേതൃത്വം നൽകിയ ഇടത് മുന്നണിക്ക് നൽകിയത്. പക്ഷേ, ആ ജനവികാരത്തിന്റെ സത്ത ഉൾക്കൊള്ളാൻ പിണറായിക്കും സിപിഎമ്മിനുമായില്ല. കെ കെ ശൈലജ, തോമസ് ഐസക്, ജി സുധാകരൻ എന്നിവരെയൊക്കെ മാറ്റിനിർത്തിയപ്പോൾ പ്രാമുഖ്യം ലഭിച്ചത് ആർക്കൊക്കെയാണെന്ന് ശ്രദ്ധേയമായിരുന്നു. അധികാരമത്രയും പിണറായി വിജയൻ എന്ന ഒരൊറ്റ വ്യക്തിയിലേക്ക് കേന്ദ്രീകരിക്കപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസ് പാർട്ടിക്ക് മുകളിലായി.യുഎപിഎ ആയാലും മറ്റേത് വിവാദമായാലും മുഖ്യമന്ത്രിക്ക് പ്രതിരോധം തീർക്കുകയെന്ന ഏക ദൗത്യത്തിലേക്ക് പാർട്ടി ചുരുക്കപ്പെട്ടു.

 

അധികാരമാണ് മൂർത്തിയെന്ന് വരുമ്പോൾ കാരണഭൂതനും ചെങ്കനലും ചോദ്യങ്ങൾക്കും വിമർശങ്ങൾക്കും അതീതമായി.പിഎം ശ്രീയിലെ പാലത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി തുറന്നുകാട്ടിയപ്പോൾ അന്തർധാരകളുടെയും കൊടുക്കൽ വാങ്ങലുകളുുടെയും മുഖംമൂടികൾ ഒരിക്കൽ കൂടി അഴിഞ്ഞുവീണു. പാളിയ ഈ സിസ്റ്റത്തിനെ ഉടച്ചുതകർത്ത് നവീകരിക്കുന്നതിനുപകരം ഉത്സവക്കാഴ്ചകൾ സംഘടിപ്പിക്കാനായിരുന്നു സർക്കാരിന് ഉത്സാഹം. ഒരു ദിവസത്തെ കൂലി 232 രൂപയിൽ നിന്നും 700 രൂപയാക്കാൻ സമരം ചെയ്ത ആശാ തൊഴിലാളികൾക്ക് മുന്നിലായിരുന്നു ഈ മെഗാ മേളകൾ എന്നതിലെ അശ്ലീലം ഭരണകൂടത്തെയും പാർട്ടിയെയും അലട്ടിയില്ല. മോഹൻലാലിന് ഫാൽക്കെ പുരസ്‌കാരം കിട്ടിയത് മുതൽ അതിദാരിദ്ര്യ നിർമ്മാർജ്ജനം വരെ മേളകളായി.

 

ഒരു വശത്ത് അയ്യപ്പ സംഗമം നടത്തിയും മറുവശത്ത് ജമാഅത്തെ ഇസ്ലാമിയെ തള്ളിപ്പറഞ്ഞും ഹിന്ദുത്വയെ മൃദുവത്കരിക്കാനുള്ള നീക്കവും വിജയിച്ചില്ല.ഇപ്പോൾ വർഗീയ പ്രീണനത്തിലും മാറ്റം സംഭവിച്ചു.  പിണറായി വിജയൻ എന്ന നേതൃ ബിംബമാണ് മേയ് 4ന് കേരളത്തിന് മുന്നിൽ ഉടഞ്ഞുപോയതെന്ന് അംഗീകരിക്കാനുള്ള ആർജ്ജവം സിപിഎമ്മിനുണ്ടായില്ല. തദ്ദേശത്തിൽ തോറ്റെങ്കിലും ആത്മവിശ്വാസം ഒട്ടും കുറഞ്ഞിട്ടില്ല. ഒരു പരാജയത്തിൽ ഇല്ലാതാവുന്ന പ്രസ്ഥാനമല്ല സിപിഎം. തിരിച്ചടികൾ താണ്ടി വളർന്ന പാർട്ടിയാണത്. ആഴത്തിലുള്ള ആത്മപരിശോധനയാണ് ഈ പരാജയം സിപിഎമ്മിനോട് ആവശ്യപ്പെടുന്നത്. എവിടെയാണ് പാർട്ടിക്ക് ഒരു രണ്ടാം നിര നേതൃത്വവും ആഭ്യന്തര വിമർശവും ഇല്ലാതായതെന്ന ചോദ്യമുയരണം. അഖിലേന്ത്യ ജനറൽ സെക്രട്ടറി പോലും കേരള മുഖ്യമന്ത്രിക്ക് വിധേയനാവുന്നതിലെ പരിഹാസ്യത തിരിച്ചറിയണം.

 

കേരളത്തിന്റെ മനസ്സും ഭാവനയും പിടച്ചെടുക്കാൻ കഴിയുന്ന പുതിയൊരു നേതൃനിരക്ക് രൂപം നൽകാനായാൽ മാത്രമേ ഈ കടുത്ത പ്രതിസന്ധിയിൽ നിന്ന് സിപിഎമ്മിന് തിരിച്ചുവരാനാവുകയുള്ളു. അവശേഷിക്കുന്ന ഏക തുരുത്തിലും അപ്രസക്തമാവാതിരിക്കാൻ അനിതരസാധാരണമായ ജാഗ്രത പുലർത്തേണ്ട നിമിഷങ്ങളുമായാണ് സിപിഎം ഇപ്പോൾ മുഖാമുഖം നിൽക്കുന്നത്. ഇതാണ് പിണറായി ഉറ്റു നോക്കുന്നത്. താൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്താൽ അവശേഷിക്കുന്ന ജന വിഭാഗം തന്നെ തള്ളി പറയുമെന്ന് പിണറായി കരുതുന്നു. ഇതൊന്നും മനസോടെ ചെയ്യുന്ന കാര്യങ്ങളല്ല. ചെയ്യാൻ നിർബന്ധിതനാവുന്നു എന്നേയുള്ളു.തനിക്കും തന്റെ പാർട്ടിക്കും സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ മുൻ മുഖ്യമന്ത്രിക്കറിയാം. ആഭ്യന്തരവകുപ്പിന് കീഴിലുള്ള പോലീസ് കൂട്ടിയും ഗുണിച്ചും നോക്കിയിട്ടും ഇടതുമുന്നണി ജയിക്കുമെന്ന് ഉറപ്പില്ല.

 

മുൻ മുഖ്യമന്ത്രി പ്രത്യേക സംഘത്തെ നിയോഗിച്ചാണ് സർവേ നടത്തിയത്. നിരവധി ഉദ്യോഗസ്ഥർ രംഗത്തിറങ്ങി. ഇതിൽ മുൻ മുഖ്യമന്ത്രിയുടെ വിശ്വസ്തർ നിരവധിയുണ്ടായിരുന്നു. കൃത്യമായ സർവേ ഫലം മനസിലാക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ ചെയ്തത്. സർക്കാർ ഏതായാലും  രഹസ്യാന്വേഷണ വിഭാഗം ഇത്തരത്തിൽ അന്വേഷണങ്ങൾ നടത്താറുണ്ട്. ചിലപ്പോൾ ഇത് പാളാറുണ്ട്. ഭരണകക്ഷിക്ക് അനുകൂലമായി റിപ്പോർട്ട് എഴുതേണ്ടി വരുമ്പോഴാണ് ഇത്  പാളുന്നത്. എന്നാൽ പിണറായി ഒരു പി.ആർ. റിപ്പോർട്ട് അല്ല ആവശ്യപ്പെട്ടത്. കൃത്യമായ വിവരങ്ങൾ നൽകണമെന്ന മുൻമുഖ്യമന്ത്രിയുടെ നിർദ്ദേശം പോലീസ് അക്ഷരം പ്രതി പാലിച്ചു. അതാണ് എൽ ഡി എഫിന് മുൻതൂക്കം  പ്രവചിച്ചത്. ഇത് ആദ്യത്തെ ഐ.ബി റിപോർട്ടായിരുന്നു.

 

ഇത്തരം  ഒരു റിപ്പോർട്ട്  കൈയിലിരിക്കുമ്പോൾ എങ്ങനെയാണ് മുഖ്യമന്ത്രി അസമാധാനത്തോടെ ഇരിക്കുക? താൻ നടത്തിയ പരിഷ്ക്കാരങ്ങളെല്ലാം വിജയിച്ചതായി മനസിലാക്കിയ ഭരണാധികാരിയുടെ സ്വാഭാവിക പ്രതികരണങ്ങളാണ് മുൻമുഖ്യമന്ത്രി നടത്തികൊണ്ടിരിക്കുന്നത്. കേരളത്തിൽ തോറ്റ സാഹചര്യത്തിൽ  എം എ  ബേബിയോട് വരെ പിണറായിക്ക് മറുപടി പറയേണ്ടിവരും. മാധ്യമങ്ങൾ തന്റെ വലിയ ശത്രുക്കളാണെന്ന് മുൻ മുഖ്യമന്ത്രി കരുതുന്നു. പത്രസമ്മേളനത്തിൽ താൻ ഭയക്കുന്ന ചോദ്യങ്ങൾ വരുമെന്ന് മുൻ മുഖ്യമന്ത്രി കരുതുന്നു. അതിനാലാണ് പാർട്ടി മാധ്യമങ്ങളെ കൊണ്ടുവന്ന് പത്രസമ്മേളനങ്ങൾക്ക് സംരക്ഷണകവചം തീർക്കുന്നത്.  തന്നെ ചോദ്യം ചെയ്യാൻ പാടില്ലെന്ന മുൻ  മുഖ്യമന്ത്രിയുടെ കടുത്ത നിലപാടിനേറ്റ പ്രഹരമായി മാറി കൊല്ലത്തെ വാർത്താസമ്മേളനം.102 സീറ്റുകളുമായി യു.ഡി.എഫ് കൊടുങ്കാറ്റായപ്പോൾ ഇടതുപക്ഷത്തിന് 35 സീറ്റുകൾ മാത്രമാണ് നേടാനായത്.

 

മൂന്ന് സീറ്റുകൾ നേടി ബിജെപി കേരളത്തിൽ ചുവടുറപ്പിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ പലനിലയ്ക്കും കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന് നിർണായകമായിമാറി ഈ തിരഞ്ഞെടുപ്പ്.  മറ്റു സംസ്ഥാനങ്ങളിലെല്ലാം ഇടതുപക്ഷം ദുർബലമായപ്പോഴും, കേന്ദ്രത്തിൽ ബി.ജെ.പിയുടെ അപ്രമാദിത്വത്തിനിടയിലും കേരളത്തിലെ ഇടതുപക്ഷം ശക്തമായി  നിന്നിരുന്നു. ഇടവിട്ടുള്ള കാലയളവുകളിൽ ഭരണം നഷ്ടപ്പെടുകയും വീണ്ടും ഭരണത്തിൽ വരികയും ചെയ്തപ്പോഴും അവരുടെ വോട്ട് അടിത്തറയ്ക്ക് ഇളക്കമുണ്ടായില്ല. 2010-ലെ തദ്ദേശതിരഞ്ഞെടുപ്പിലും 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിലുമുണ്ടായ പരാജയം ഒഴിച്ചാൽ മറ്റെല്ലാ തിരഞ്ഞെടുപ്പുകളിലും എൽഡിഎഫിനായിരുന്നു ആധിപത്യം. ഏറ്റവും ഒടുവിൽ 2021-ലെ രണ്ടാം വിജയം അതിന്റെ ഏറ്റവും ഉജ്ജ്വലമായ ഏടായിരുന്നു.

എന്നാൽ, ഇപ്പോഴത്തെ പരാജയം ഇടതുപക്ഷ രാഷ്ട്രീയചരിത്രത്തിലെ ഒരു വഴിത്തിരിവിനെ കുറിക്കുന്നു.ഖജനാവിൽനിന്നുള്ള കോടികൾ എറിഞ്ഞ് സിപിഎം ആസൂത്രണംചെയ്ത തിരഞ്ഞെടുപ്പ് പ്രചാരണം  പ്രധാനമായും കേന്ദ്രീകരിച്ചത് പിണറായി വിജയന്റെ പ്രതിച്ഛായാ പുനർനിർമിതിക്കായിരുന്നു. വികസന നായകൻ, കരുത്തുറ്റ നേതാവ്, കരുതലിന്റെ പ്രതീകം എന്നിങ്ങനെയുള്ള ഇമേജുകൾ സോഷ്യൽ മീഡിയിലൂടെയും പത്ര ദൃശ്യമാധ്യമങ്ങളൂലൂടെയും പ്രചരിപ്പിച്ചു. അഹങ്കാരം, ധാർഷ്ട്യം തുടങ്ങി പിണറായിക്കുമേൽ ആരോപിക്കപ്പെട്ടിരുന്ന മോശം പ്രതിച്ഛായകളെ മാറ്റാനും സാത്വികനായ, കാരുണ്യവാനായ ഒരാളായി പുനഃപ്രതിഷ്ഠിക്കാനും കൊണ്ടുപിടിച്ച ശ്രമം നടന്നു. ചാനലുകളെയും വ്ളോഗർമാരെയും സൂപ്പർതാരങ്ങളെയുമൊക്കെ കൂട്ടുപിടിച്ച് പ്രചാരണവീഡിയോകൾ നിർമിച്ച് വ്യാപകമായി പ്രചരിപ്പിച്ചു.

 

‘കേറിവാടാ മക്കളേ..’ എന്നൊക്കെയുള്ള തിരക്കഥാ സംഭാഷങ്ങൾ പറയിപ്പിച്ചു. എന്നാൽ, ഒന്നും ഏശിയില്ല.സി പി എമ്മിന്റെ അഖിലേന്ത്യാ സെക്രട്ടറിയായ എം എ ബേബി ഉൾപ്പെടെയുള്ളവരുടെ എതിർപ്പുകൾ മറി കടന്നുകൊണ്ടാണ് സി പി എം സംസ്ഥാന നേതൃത്വം പിണറായിയുടെ പ്രതിഛായ നിർമ്മിതിക്ക് ഊന്നൽ നൽകിയത്. എം വി ഗോവിന്ദനെ പോലുള്ളവർ പിന്നറായിക്ക് ചൂടുപിടിച്ചു. ബേബി പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചിരുന്നില്ല.അപ്രകാരം എതിർപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിൽ തന്നെ ഫലമുണ്ടായിരുന്നില്ല.കണ്ണൂരിലെ ഉരുക്കുകോട്ടയായ ധർമടത്ത് കൈകാലിട്ടടിച്ചാണ് പിണറായി കരപറ്റിയത്. 19,000-ൽപരം വോട്ടുകളുടെ ഭൂരിപക്ഷം. കഴിഞ്ഞ തവണ ഉണ്ടായിരുന്നത് അൻപതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമാണ്.  2021-ലേതുപോലെ പിണറായിയുടെ വ്യക്തിപ്രഭാവത്തെ വോട്ടാക്കി മാറ്റാമെന്ന ആത്മവിശ്വാസം പക്ഷേ, ഇത്തവണ പാളിയെന്നു മാത്രമല്ല, വലിയതോതിൽ തിരിച്ചടിക്കുകയും ചെയ്തു.

 

സിപിഎമ്മുകാരിൽപോലും പിണറായി വിജയനെതിരായ ജനവികാരം രൂക്ഷമായിരുന്നു എന്ന് കണ്ണൂരിലെ സിപിഎം കോട്ടകൾക്കു സംഭവിച്ച വിള്ളലുകളിൽനിന്നു വ്യക്തം. അതുകൊണ്ടുതന്നെ സ്വാഭാവികമായും പരാജയത്തിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയനിലും സർക്കാരിലും വന്നുചേരുന്നു.പിണറായിക്ക് മാറി വീശിയ കാറ്റിനെ കുറിച്ച് നല്ല ധാരണയുണ്ട്. പല സി പി എം നേതാക്കളും തന്റെ പതനം ആഗ്രഹികുന്നതായി പിന്നറായിക്കറിയാം.അതാണ് അദ്ദേഹം വാടക വീട്ടിലേക്ക് മാറാൻ തീരുമാനിച്ചത്.നഗരത്തിന്റെ ഹൃദയ ഭാഗത്ത് പ്രതിപക്ഷ നേതാവിന് സ്വന്തമായുള്ള ഉപേക്ഷിക്കാൻ അദ്ദേഹം തീരുമാനിച്ചതും ഇതുകൊണ്ടാണ്.സി പി ഐ യും കേരള കോൺഗ്രസും കനത്തപരാജയത്തിന്റെ ഉത്തരവാദിത്വം  പിണറായിയുടെ തലയിൽ കെട്ടിയതും ഇതുകൊണ്ടുതന്നെയാണ്.  ഏതായാലും ഇനി പിണറായി മാധ്യമങ്ങളുടെ താരവെളിച്ചത്തിൽ നിന്നും ചിലപ്പോൾ അകന്നേക്കാം. സ്വയം ഒരു ഒഴിഞ്ഞുമാറലിന് ഇടമായി മാറുമോ പാരീസ് റോഡിലെ ആഡംബര ബംഗ്ലാവ്?

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (6 minutes ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (38 minutes ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (42 minutes ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (1 hour ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (3 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (4 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (4 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (5 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (5 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (5 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (6 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (6 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (6 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (6 hours ago)

Malayali Vartha Recommends