Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ഗുണ്ടകളെ അമർച്ച ചെയ്യാൻ തിരുവനന്തപുരം റെയ്‍ഞ്ചിൽ നടപ്പാക്കിയ ഓപ്പറേഷൻ ട്രോജന്‍റെ ഭാഗമായി കഴിഞ്ഞ 10 ദിവസത്തിനിടെ പിടിയിലായത് 279 ഗുണ്ടകളാണ്...വാറണ്ടുണ്ടായിട്ടും മുങ്ങി നടന്ന 468 പിടികിട്ടാപ്പുള്ളികളെയും അറസ്റ്റ് ചെയ്തു...തിരുവനന്തപുരം റൂറല്‍ കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ഓപ്പറേഷൻ ട്രോജൻ തുടരുന്നത്....

27 DECEMBER 2021 08:36 PM IST
മലയാളി വാര്‍ത്ത

More Stories...

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചിട്ടുണ്ട്

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ

ദൈവത്തി​ന്റെ സ്വന്തം നാടെന്ന് അറിയപ്പെടുന്ന കേരളത്തിൽ സാധാരന് കുടുംബവുമായി രാത്രിയെന്നോ പകലെന്നോ ഇല്ലാതെ പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയാണ് നില നിൽക്കുന്നത്. ജനങ്ങളുടെ സമാധാന ജീവിതത്തിന് വലിയ വെല്ലുവിളിയാവുകയാണ് കേരളത്തിൽ നാൾക്കു നാൾ നടന്നു കൊണ്ടിരിക്കുന്ന ഗുണ്ടാ വിളയാട്ടം.

 

ജനങ്ങളെ ഭയപ്പെടുത്തി നടു റോട്ടിലും കവലകളിലും ഗുണ്ടകൾ അഴിഞ്ഞാടുമ്പോൾ പിണറായി പോലീസ് ചെയ്യുന്നത് ജനങ്ങളെ പിഴിഞ്ഞ് പെറ്റിയടിയുമായി മുന്നോട്ട് പോവുകയാണ് എന്നുള്ള വിമർശനമായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉയർന്നിരുന്നത്.കയറി കയറി മുറത്തിൽ കയറി കൊത്തി എന്ന് പറയുന്നത് പോലെ ഒടുവിൽ പൊലീസിന് നേരെയും കയ്യാങ്കളിയും ആക്രമണവും അഴിച്ചു വിട്ടു.

 

സഹികെട്ട് കേരള പോലീസ് 18 അടവും പയറ്റി.തെരുവിൽ അഴിഞ്ഞാടുന്ന ഗുണ്ടാ സസംഘങ്ങളെ തൂത്തുവാരി അകത്തിടുകയാണിപ്പോൾ.ഗുണ്ടകളെ അമർച്ച ചെയ്യാൻ തിരുവനന്തപുരം റെയ്‍ഞ്ചിൽ നടപ്പാക്കിയ ഓപ്പറേഷൻ ട്രോജന്‍റെ ഭാഗമായി കഴിഞ്ഞ 10 ദിവസത്തിനിടെ പിടിയിലായത് 279 ഗുണ്ടകളാണ്. വാറണ്ടുണ്ടായിട്ടും മുങ്ങി നടന്ന 468 പിടികിട്ടാപ്പുള്ളികളെയും അറസ്റ്റ് ചെയ്തു.തിരുവനന്തപുരം റൂറല്‍ കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ഓപ്പറേഷൻ ട്രോജൻ തുടരുന്നത്. പോത്തൻകോട് സുധീഷ് കൊലക്കേസിന് ശേഷമാണ് ഓപ്പറേഷൻ തുടങ്ങിയത്. 1650 സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. ഡിഐജി സഞ്ചയ് കുമാർ ഗുരുഡിൻെറ നേതൃത്വത്തിലാണ് ഓപ്പറേഷൻ ട്രോജൻ നടക്കുന്നത്.

 

തിരുവനന്തപുരത്ത് ഗുണ്ടാ വിളയാട്ടം വർദ്ധിച്ച സാഹചര്യത്തിൽ ഓപ്പറേഷൻ ട്രോജൻ എന്ന പേരിലാണ് പോലീസ് സംസ്ഥാന വ്യാപക പരിശോധന നടത്തിയത്. ക്രിസ്മസ് ദിവസം മാത്രം 30 പിടികിട്ടാപ്പുള്ളികളെയാണ് തിരുവനന്തപുരം റേഞ്ചിൽ പിടികൂടിയത്. ഇതിൽ വാറന്റുള്ള ഏഴ് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. നാല് മയക്കുമരുന്ന് കേസുകളും രജിസ്റ്റർ ചെയ്തു. 61 ലഹരി വിൽപനക്കാരെയാണ് പരിശോധിച്ചത്.

 

പോത്തൻകോട് സുധീഷ് വധത്തിന് പിന്നാലെയാണ് തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുഡിൻ ഓപ്പറേഷൻ ട്രോജൻ എന്ന പേരിൽ നടപടി ആരംഭിച്ചത്. പത്ത് ദിവസം കൊണ്ട് 279 പിടികിട്ടാപ്പുള്ളികളും വാറന്റുള്ള 468 ഗുണ്ടകളും അറസ്റ്റിലായി. ലഹരി ഇടപാട് സംബന്ധിച്ച കേസുകൾ കൂടിയിട്ടുണ്ടെന്ന് ഓപ്പറേഷൻ ട്രോജന്റെ കണക്കുകളിൽ വ്യക്തം.ഇത്തരത്തിൽ 802 ലഹരി ഇടപാടുകാരെയാണ് പരിശോധിച്ചത്. ഈ വർഷം ഇതുവരെ മാത്രം 90 കൊലപാതക, അസ്വഭാവിക മരണങ്ങളിൽ തിരുവനന്തപുരം റേഞ്ചിൽ 162 പേർ അറസ്റ്റിലായിട്ടുണ്ട്. 761 വധശ്രമ കേസുകളിലായി 921 അറസ്റ്റ് നടന്നു.

 

ഏറ്റവും കൂടുതൽ കൊലപാതക കേസുകൾ തിരുവനന്തപുരം റൂറൽ പരിധിയിലാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 42 കേസുകളാണ് കൊലപാതകവുമായി ബന്ധപ്പെട്ട് റൂറലിൽ രേഖപ്പെടുത്തിയത്. തൊട്ടുപിന്നിലായി കൊല്ലം റൂറലാണ്. വധശ്രമ കേസുകളിലും തിരുവനന്തപുരമാണ് മുന്നിൽ.

 

രണ്ട് മാസത്തിനിടെ അരങ്ങേറിയ ഗുണ്ടാ ആക്രമണങ്ങൾ

ഡിസംബർ 20: തിരുവനന്തപുരം ബാലരാമപുരത്ത് ലഹരിക്കടിമകളായ യുവാക്കൾ വാഹനങ്ങൾ വെട്ടി തകർത്തു. ബൈക്കിലെത്തിയ രണ്ടു യുവാക്കളാണ് പത്തിലധികം വാഹനങ്ങൾ തകർത്തത്. ഒൻപത് ലോറിയും, മൂന്നു കാറും, നാല് ബൈക്കുമാണ് തകർത്തത്. ആക്രമണത്തിനിടെ വാഹന യാത്രക്കാർക്കും പരിക്കേറ്റു. പൊലീസ് പിന്തുടരുന്നതിനിടെ ബൈക്ക് ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെ നരുവാമൂട് സ്വദേശി മിഥുനെ പൊലീസ് പിടികൂടി.

 

ഡിസംബർ 13: നെയ്യാറ്റിൻകര ആറാലുംമൂട്ടിൽ വീട് കയറി ഗുണ്ടാ ആക്രമണം. ആറാലുംമൂട് സ്വദേശി സുനിലിന് തലയ്ക്ക് വെട്ടേറ്റു. നാലംഗം സംഘമാണ് മുളക് പൊടി വിതറിയ ശേഷം ആക്രമണം നടത്തിയത്. ആക്രമണത്തിൽ സുനിലിന്റെ മകൾക്കും പരിക്കേറ്റു. അക്രമി സംഘം ആറാലുംമൂട് ഭാഗത്ത് കഞ്ചാവ് വിൽപ്പന നടത്തിയിരുന്നു. ഇക്കാര്യം സുനിൽ പൊലീസിനെ അറിയിച്ചതാണ് പ്രകോപനത്തിന് കാരണം.

 

ഡിസംബർ 12: ബാലരാമപുരം മുക്കംപാലമൂട് ജൂവലറി ഉടമയുടെ വീടിന് നേരെ ഗുണ്ടാ ആക്രമണം. അന്ന് തന്നെ നെയ്യാറ്റിൻകര ആലുമൂട്ടിൽ നാലംഗ സംഘം വീട് കയറി ഓട്ടോറിക്ഷാ തൊഴിലാളിയെ വെട്ടിപ്പരിക്കേൽപ്പിച്ചു.

 

ഡിസംബർ 11 : ഓട്ടോ റിക്ഷയിലും ബൈക്കുകളിലുമെത്തിയ 11 അംഗ ഗുണ്ടാ സംഘം പോത്തൻകോട് സ്വദശി സുധീഷിനെ വെട്ടിക്കൊല്ലുന്നു. ഇടത് പാദം വെട്ടിമാറ്റി റോഡിലെറിഞ്ഞു. ഗുണ്ടാക്കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിൽ. സുധീഷിന്റെ സഹോദരി ഭർത്താവടക്കം 12 പേരാണ് പ്രതികൾ. മുഖ്യപ്രതി ഒട്ടകം രാജേഷിനെ അന്വേഷിച്ച് പോയ പൊലിസുകാരൻ കായലിൽ വീണ് മരിച്ചു. സംഭവം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷം എല്ലാ പ്രതികളും പിടിയിലായി.

 

ഡിസംബർ 7: തിരുവനന്തപുരം പുത്തൻ തോപ്പിൽ പിരിവ് നൽകാത്തതിനാൽ കോഴിക്കട ഉടമയെ ഗുണ്ടാ സംഘം മർദ്ദിച്ച് അവശനാക്കി .ഹസൻ എന്നയാൾക്കാണ് മർദ്ദനമേറ്റത്. സ്ഥിരം കുറ്റവാളികളായ രാജേഷ്, സച്ചു, അപ്പുക്കുട്ടൻ എന്നിവരാണ് അക്രമം നടത്തിയത്. കടയിലെ ജീവനക്കാരനായ ഇതര സംസ്ഥാന തൊഴിലാളിക്കും മർദ്ദനമേറ്റു. ഇറച്ചിക്കടയിലെ വെട്ടുകത്തിയുമായി രക്ഷപ്പെട്ട സംഘം വഴിയരികിൽ നിന്ന പലരേയും ആക്രമിച്ചു.

 

ഡിസംബർ 6: ആറ്റിങ്ങൽ മങ്കാട്ട്മൂലയിൽ ഗുണ്ടാസംഘം 2 പേരെ വെട്ടിപ്പരിക്കേൽപ്പിച്ചു. പോത്തൻകോട് കൊല്ലപ്പെട്ട സുധീഷാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്. ഇതിന്റെ തുടർച്ചയായാണ് മറു ചേരി സുധീഷിനെ വെട്ടിക്കൊന്നത്.

 

നവംബർ 29: നെടുമങ്ങാട് അടിപിടി കേസിൽ സാക്ഷി പറഞ്ഞ യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു. നെടുമങ്ങാട് സ്വദേശി അരുണിനാണ് കുത്തേറ്റത്. നെടുമങ്ങാട് സ്വദേശി ഹാജയും സുഹൃത്തുമാണ് ആക്രമിച്ചത്.

 

നവംബർ 26: തിരുവനന്തപുരം പോത്തൻകോട്ട് കഞ്ചാവ് മാഫിയ വിദ്യാർത്ഥിയെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദ്ദിച്ചു. വാവറമ്പലം സ്വദേശി മുഹമ്മദ് ഷിബിനാണ് മർദ്ദനമേറ്റത്. മർദ്ദിച്ച ശേഷം ബലമായി ലഹരിവസ്തുക്കളും നൽകി. കൈവശമുണ്ടായിരുന്ന മൂവായിരം രൂപയും മൊബൈൽ ഫോണും തട്ടിയെടുത്ത പ്രതികൾ മർദ്ദനം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ മംഗലപുരം പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.

 

നവംബർ 22: കണിയാപുരത്ത് വച്ച് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ ഗുണ്ടാ നേതാവായ കണിയാപുരം മസ്താൻ മുക്ക് സ്വദേശി ഫൈസൽ, അനസെന്ന വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചു. മർദ്ദനത്തിൽ അനസിന്റെ രണ്ട് പല്ലുകൾ നഷ്ടമായി. സുഹൃത്തിനൊപ്പം ബൈക്കിൽ പോകുമ്പോൾ താക്കോൽ ഊരിയെടുക്കാൻ ശ്രമിച്ചത് തടഞ്ഞതോടെയാണ് അനസിനെ ഫൈസൽ മർദ്ദിച്ചത്. ഫൈസലിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ച എസ്‌ഐ തുളസീധരൻ നായരെ പിന്നീട് സസ്‌പെന്റ് ചെയ്തു.

 

നവംബർ 21: കഴക്കൂട്ടത്ത് സിപിഎം പ്രവർത്തകന്റെ വീട് അടിച്ച് തകർത്തു. ഗൃഹനാഥനും ഭാര്യയും കുഞ്ഞും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. നെഹ്‌റു ജംഗ്ഷൻ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം ഷിജുവിന്റെ വീടിന് നേരേയാണ് മൂന്നംഗസംഘം ബോംബെറിഞ്ഞത്. ഷിജുവിന്റെ ബന്ധുവീട്ടിൽ വാടകക്ക് താമസിച്ചിരുന്ന ചന്ദു എന്നയാളുടെ നേതൃത്വത്തിലായിരുന്നു അക്രമം. മദ്യപാനം മൂലം ചന്ദുവിനെ വാടകവീട്ടിൽ നിന്നും ഒഴിപ്പിച്ചിരുന്നതിനുള്ള പകവീട്ടലായാണ് അക്രമി സംഘം ആക്രമിച്ചത്.

 

നവംബർ 16: കഴക്കൂട്ടം ഉള്ളൂർക്കോണം കട നടത്തുകയായിരുന്ന റംലാ ബീവിയുടെ കഴുത്തിൽ വാൾ വച്ച് ഗുണ്ടാ സംഘം ഭീഷണപ്പെടുത്തി. നിരവധി ക്രമിനൽ കേസുകളിലെ പ്രതി ഉള്ളൂർക്കോണം ഹാഷിമിന്റെ നേതൃത്വത്തലുള്ള സംഘമാണ് ആക്രമണം നടത്തിയത്. മൂന്ന് വീടുകളും മൂന്ന് ഇരുചക്രവാഹനങ്ങളും ഒരു കാറും ഗുണ്ടാ സംഘം അടിച്ച് തകർത്തു. പ്രദേശത്തെ ഒരു കടയും അക്രമികൾ നശിപ്പിച്ചു.

നവംബർ 11: നെടുമങ്ങാട് വലിയമലയിൽ പണയസ്വർണം തിരിച്ചെടുക്കാൻ എന്ന വ്യാജേന 5 ലക്ഷം രുപ തട്ടിയെടുത്ത ശേഷം യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു. ജീമോനാണ് പരിക്കേറ്റത്. ഷംനാദ്, റിയാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

 

നവംബർ 11: നെടുമങ്ങാട് വലിയമലയിൽ കോടതിയിൽ സാക്ഷി പറഞ്ഞതിന്റെ പേരിൽ വീട് കയറി ഗുണ്ടാ ആക്രമണം. വലിയമല സ്വദേശി കണ്ണൻ എന്നു വിളിക്കുന്ന സജിത് രാജ് അറസ്റ്റിലായി.

 

നവംബർ 1: തിരുവനന്തപുരം ഫോർട്ട് ആശുപത്രിക്ക് മുന്നിൽ ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് വെട്ടേറ്റു. ശ്രീകണ്‌ഠേശ്വരം സ്വദേശി പ്രദീപിനും വലിയശാല സ്വദേശി സന്തോഷിനുമാണ് വെട്ടേറ്റത്. കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചു തെറിപ്പിച്ചു. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (7 minutes ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (12 minutes ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (18 minutes ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (27 minutes ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (47 minutes ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (47 minutes ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (1 hour ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (1 hour ago)

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ  (1 hour ago)

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (3 hours ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (5 hours ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (5 hours ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (5 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (6 hours ago)

Malayali Vartha Recommends