ഗായത്രി കൊല്ലപ്പെട്ട സംഭവം ആസൂത്രിതമാണെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്തേക്ക്; ആരാണ് എന്ന ചോദ്യത്തിന് ഗായത്രിയെ വിവാഹം കഴിച്ചയാള്‍, ഫോൺ നൽകാനാകില്ലെന്ന് ബന്ധുവിനോട് പ്രവീൺ! ഭർത്താവ് കൊല നടത്തിയെന്നു വിശ്വസിക്കുന്നില്ലെന്ന് ഭാര്യ പൊലീസിനോട്

തിരുവനന്തപുരം നഗരത്തിലെ ഹോട്ടലിൽ ഇരുപത്തിനാലുകാരിയായ യുവതി കൊല്ലപ്പെട്ട സംഭവം ആസൂത്രിതമാണെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്തേക്ക്. കൊലപാതകത്തിന് തൊട്ടുമുന്നെ പ്രതി പ്രവീണുമായി ഗായത്രിയുടെ ബന്ധു നടത്തിയ ഫോണ്‍ സംഭാഷണം പുറത്ത് വന്നിരുന്നു.
ബന്ധു ആവശ്യപ്പെട്ടിട്ടും ഗായത്രിക്ക് ഫോണ്‍ കൈമാറാന്‍ പ്രവീണ്‍ വിസമ്മതിക്കുന്നത് ഫോണ്‍ ശബ്ദരേഖയില്‍ നിന്നും വ്യക്തമായി മനസിലാക്കാൻ കഴിയുന്നുണ്ട്. ആരാണ് എന്ന ചോദ്യത്തിന് ഗായത്രിയെ വിവാഹം കഴിച്ചയാള്‍ എന്നയിരുന്നു പ്രവീണ്‍ മറുപടി നല്‍കിയിരുന്നത്. ആരാണെന്ന് ബന്ധു ചോദിക്കുമ്പോള്‍ പ്രവീണ്‍ ആണെന്നും സ്ഥലം കൊല്ലമാണെന്നും പറയുന്നുണ്ട്. എങ്ങനെയാണ് ഗായത്രിയെ പരിചയം എന്നു ചോദിക്കുമ്പോൾ ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ടെന്നായിരുന്നു പ്രവീണിന്റെ മറുപടി.
എന്നാല്‍, പ്രവീണ്‍ കൊല നടത്തിയെന്നു വിശ്വസിക്കുന്നില്ലെന്ന് പ്രവീണിന്റെ ഭാര്യ ഐശ്വര്യ പൊലീസിനോടു പറഞ്ഞു. ഗായത്രിയുമായി അടുപ്പത്തിലാണെന്നു മനസ്സിലാക്കിയതിനെ തുടര്‍ന്ന് ഐശ്വര്യ പ്രവീണിനെതിരെ പരവൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്നു പ്രശ്നം പരിഹരിച്ചുവെന്നാണ് ഐശ്വര്യ പൊലീസിനോടു പറഞ്ഞത്. നേരത്തേ നല്‍കിയ പരാതിയുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടെ കേസില്‍, ഐശ്വര്യയുടെ മൊഴിയായി രേഖപ്പെടുത്തും.
പ്രതി പ്രവീണിന്റെ മൊഴി ഇന്നലെ പുറത്ത് വന്നിരുന്നു. നഗരത്തിലെ പള്ളിയില്‍ വച്ച് താലി കെട്ടിയതടക്കം ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടതാണു കൊലപാതകത്തിലേക്കെത്താനുണ്ടായ പ്രകോപനമെന്ന് പ്രവീണ്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























