Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...


തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...


അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും.. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ..മുദ്രാവാക്യം വിളിച്ച് നടന്നു പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്..

മജീഷ്യനായി ആസിഫ് അലി; പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ഫസ്റ്റ് ലുക്ക് പുറത്ത്!!!

04 MAY 2026 07:05 PM IST
മലയാളി വാര്‍ത്ത

മാജിക്ക് പ്രധാന പശ്ചാത്തലമാക്കി പ്രജേഷ് സെൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഹൗഡിനി എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. കൈ പിന്നിൽച്ചേർത്ത് മജിഷ്യന്മാർ പൊതുവേപ്രത്യഷ പ്പെടുന്ന കോട്ടും തൊപ്പിയും ധരിച്ച് പിൻതിരിഞ്ഞു നിൽക്കുന്ന ആസിഫ് അലിയുടെ ലുക്കാണ് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

വേഷത്തിലും ഭാവത്തിലുമെല്ലാം ഒരു മജീഷ്യൻ്റെ തികഞ്ഞ ലുക്ക് പ്രകടമാകുന്നു. എന്നും മനസ്സിൽ ചേർത്തുവയ്ക്കാവുന്ന ക്യാപ്റ്റൻ, വെള്ളം, മേരി ആവാസ് സുനോ, സീക്രട്ട് ഓഫ് വിമൻ, എന്നീ ചിത്രങ്ങൾക്കു ശേഷം മാന്ത്രിക വിദ്യകളുമായി ഒരു ത്രില്ലർ സിനിമ ഒരുക്കുകയാണ് പ്രജേഷ് സെൻഹൗഡിനിയിലൂടെ.

ഇതുവരെ ചെയ്തുപോന്ന സിനിമകളിൽ നിന്നും വ്യത്യസ്ഥമായ ഒരു പ്രമേയമാണ് ഹൗഡിനിയിലൂടെ അവതരിപ്പിക്കുന്നത്. കണ്ണിനും മനസ്സിനും കുളിർമ്മ പകരുന്ന ഒരു ദൃശ്യാനുഭവം തന്നെയായിരിക്കും ഹൗഡിനി. ബ്ലൂ ഹിൽ നൈൽ പ്രൊഡക്‌ഷൻസിൻ്റെ ബാനറിൽ ജോബി. പി. സാം നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ കോ പ്രൊഡ്യൂസർ - പ്രജേഷ് സെൻ മൂവി ക്ലബ്ബാണ്. എക്സിക്യൂട്ടിവ് പ്രൊഡ്യൂസേർസ് - അബ്ബാസ് സിറാജ്, ഷംസീർ ഹംസ. പ്രശസ്‌ത നടി ജലജയുടെ മകൾ ദേവിയാണ് ഈ ചിത്രത്തിലെ നായിക.

ഗുരു സോമസുന്ദരം പ്രശാന്ത് അലക്സാണ്ടർ, ക്രിസ് വേണുഗോപാൽ എന്നിവർക്കൊപ്പം മൺമറഞ്ഞുപോയ പ്രശസ്‌ത നാടക സംവിധായകൻ പ്രശാന്ത് നാരായണനും ഈ ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇവർക്കു പുറമേ ഡോ അമർ രാമചന്ദ്രൻ, വിവി ശാന്ത്, ഗീതി സംഗീത, ഡോ പ്രസീത, ട്വിങ്കിൾ ജോബി, അഞ്ജു ഏബ്രഹാം, ശ്രീറാം, അധിഷ് ദാമോദരൻ, ഡോ ഷിനു മോഹൻ, ജോഹൻ സാം ജോബി, മാസ്റ്റർ വൈഭവ് സുരേഷ് ജിതേന്ദ്രൻ, സുചിത്ര, സന്ധ്യാ രമേശ് സാക്കിർ മനോളി, ജിജിന, അമര എസ് പല്ലവി, മനോജ് മാത്രാടൻ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ഗാനങ്ങൾ - നിധീഷ് നടേരി, സംഗീതം - ബിജിപാൽ, ഛായാഗ്രഹണം - നൗഷാദ് ഷെരീഫ്, എഡിറ്റിംഗ്-ബിജിത്ത് ബാല, കലാസംവിധാനം - ത്യാഗു തവനൂർ, മേക്കപ്പ് - റഷീദ് അഹമ്മദ്, കോസ്‌റ്റ്യും ഡിസൈൻ - അഫ്രിൻ കല്ലൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ഗിരീഷ് മാരാർ, ഓഡിയോ ഗ്രാഫി- അജിത്. എ. ജോർജ്, സെക്കൻ്റെ യൂണിറ്റ് ക്യാമറ - ലെബി സൺ ഗോപി, സ്റ്റിൽസ്- ലെബിസൺ ഫോട്ടോസ്-അജീഷ് കടയ്ക്കൽ, ത്രിൽസ് - മാഫിയാ ശശി, പ്രൊജക്റ്റ് കോഓർഡിനേറ്റർ - പ്രദീപ് മേനോൻ, പ്രൊഡക്‌ഷൻ കോ ഓർഡിനേഷൻ - ഷിബി രാജ്, പ്രൊഡക്‌ഷൻ കൺടോളർ - ജിത്ത് പിരപ്പൻകോട്, പി ആർ - വാഴൂർ ജോസ്.

കോഴിക്കോടും രാജസ്ഥാനിലെ ഉദയ്പ്പൂരിലുമായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്‌ഷൻ ജോലികൾ പൂർത്തിയായി വരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരിങ്കൊടിയെ തങ്ങള്‍ പേടിക്കുന്നില്ലെന്ന് മന്ത്രി കെ. മുരളീധരന്‍  (1 hour ago)

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു  (1 hour ago)

മന്ത്രി ഒജെ ജെനീഷിനെതിരെ കാസർകോട് തൃക്കരിപ്പൂരിലും ഡിവൈഎഫ്ഐ പ്രതിഷേധം. തൃക്കരിപ്പൂരിലെ  (1 hour ago)

വിനോദ യാത്രക്കെത്തിയ റായ്ഗഢ് ബീച്ചില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (1 hour ago)

"താൻ വന്നില്ലെങ്കിൽ റിപ്പോർട്ടറിൽ വന്ന് തൂക്കും.. പിന്നാലെ വാലും ചുരുട്ടി ആന്റോ എത്തി..! 10 മണിക്കൂർ ചോദ്യം ചെയ്യൽ"  (1 hour ago)

എന്‍റെ കുടുംബത്തിന് എന്തുപ്രശ്നം വന്നാലും CPMന്‍റെ സഹായം ചോദിക്കില്ല: പിണറായിയുടെ മുഖത്തടിച്ച് വിനോദിനിയുടെ മറുപടി  (2 hours ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ സിജെപി പ്രക്ഷോഭം  (2 hours ago)

പ്രവാസികളുടെ ജീവനവച്ച് കളി..!2 മണിക്കൂറിൽ വിമാനത്തിൽ ദുബായിൽ സംഭവിച്ചത് നാളെ മുതൽ ഈ മാറ്റം  (2 hours ago)

കൂറ്റന്‍ തിമിംഗലം ഇടിച്ചതിനെ തുടര്‍ന്ന് 52 അടി നീളമുള്ള യാച്ച് മുങ്ങി  (2 hours ago)

യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ മദ്യക്കുപ്പിയും ലഹരിയും എത്തിയത് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി  (3 hours ago)

ശബരിമലയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ക്ലീന്‍ കേരള കമ്പനിയുമായി ധാരണയായി  (4 hours ago)

മന്ത്രി ഒ ജെ ജനീഷിനെതിരായ ആക്രമണം സിപിഐ എം നേതൃത്വത്തിന്റെ അറിവോടെ എന്ന് മുഖ്യമന്ത്രി  (4 hours ago)

പോത്തുംപ്പാറയില്‍ ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!  (5 hours ago)

യുവകലാസാഹിതി യുകെ സാഹിത്യ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകന്‍ ജോണ്‍ ബ്രിട്ടാസ്  (5 hours ago)

Malayali Vartha Recommends