ഉക്രൈനില്‍ നിന്ന് മടങ്ങിയെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വേണ്ട സഹായം ചെയ്യുന്നില്ല; ഭരണ പരാജയമെന്ന് കെ സുരേന്ദ്രന്‍

ഉക്രൈനില്‍ നിന്ന് മടങ്ങിയെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വേണ്ട സഹായം ചെയ്യുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.
ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍ എത്തുന്ന വിദ്യാര്‍ത്ഥികളെ നാട്ടില്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കാത്തത് ഭരണ പരാജയമാണെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് ഭരണ സ്തംഭനമാണെന്നും, സംസ്ഥാനത്തിന്‍റെ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഫണ്ടുകള്‍ ചെലവഴിക്കാത്തതിനാല്‍ മാര്‍ച്ച് 31ന് ശേഷം ലാപ്സാകുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. കെ - റെയില്‍ വിഷയത്തില്‍ ബിജെപി സമരം ശക്തമാക്കാന്‍ തീരുമാനിച്ചതായും സുരേന്ദ്രന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























