രാജ്യസഭാ സീറ്റ് നിര്‍ണയവുമായി ബന്ധപ്പെട്ട വിഷയം എല്‍ഡിഎഫ് ചര്‍ച്ച ചെയ്യും; എല്ലാവര്‍ക്കും അവകാശവാദം ഉന്നയിക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ

സംസ്ഥാനത്ത് ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളില്‍ ഒരെണ്ണത്തില്‍ സിപിഐ അവകാശവാദമുന്നയിക്കും എന്നതിനോട് പ്രതികരിച്ച് സിപിഎം. എല്ലാവര്‍ക്കും അവകാശവാദം ഉന്നയിക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
സീറ്റ് നിര്‍ണയവുമായി ബന്ധപ്പെട്ട വിഷയം എല്‍ഡിഎഫ് ചര്‍ച്ച ചെയ്യും. എല്ലാവര്‍ക്കും അവകാശവാദം ഉന്നയിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. വിഷയം മുന്നണി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























