യുക്രെയ്നില്‍നിന്ന് 734 മലയാളികളെക്കൂടി സംസ്ഥാനത്ത് എത്തിച്ചു; തിരിച്ചെത്തിയവരുടെ ആകെ എണ്ണം 2816 ആയി

യുക്രെയിനില്‍നിന്ന് ഓപ്പറേഷന്‍ ഗംഗ രക്ഷൗദൗത്യത്തിന്റെ ഭാഗമായി ന്യൂഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലെത്തിയ 734 മലയാളികളെക്കൂടി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇന്നു കേരളത്തിലെത്തിച്ചു.
ഡല്‍ഹിയില്‍നിന്ന് 529 പേരും മുംബൈയില്‍നിന്ന് 205 പേരുമാണ് ഇന്നു സംസ്ഥാനത്ത് എത്തിയത്. ഇതോടെ യുക്രെയിനില്‍നിന്ന് എത്തിയവരില്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കേരളത്തിലേക്ക് എത്തിച്ചവരുടെ ആകെ എണ്ണം 2816 ആയി.
ഡല്‍ഹിയില്‍നിന്ന് ഞായറാഴ്ച രാത്രി ഷെഡ്യൂള്‍ ചെയ്ത രണ്ടു ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഇന്നു പുലര്‍ച്ചെ കൊച്ചിയില്‍ എത്തി. 1.20ന് എത്തിയ ആദ്യ വിമാനത്തില്‍ 178ഉം 2.30ന് എത്തിയ രണ്ടാമത്തെ വിമാനത്തില്‍ 173 ഉം യാത്രക്കാര്‍ ഉണ്ടായിരുന്നു. ഇന്ന് ഷെഡ്യൂള്‍ ചെയ്ത ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ആദ്യത്തേത് വൈകിട്ട് 6.30ന് കൊച്ചിയില്‍ എത്തി. ഇതില്‍ 178 യാത്രക്കാര്‍ ഉണ്ടായിരുന്നു. ഇന്നു രാത്രി ഒരു ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് കൂടി ഡല്‍ഹിയില്‍നിന്ന് കൊച്ചിയിലേക്ക് എത്തുന്നുണ്ട്. ഈ വിമാനത്തില്‍ 158 യാത്രക്കാരാണുള്ളത്.
https://www.facebook.com/Malayalivartha

























