കോടികൾ വിലമതിക്കുന്ന മയക്കുമരുന്നുകളുമായി കണ്ണൂരിൽ ദമ്പതികൾ പിടിയിൽ; കൈയ്യിലുണ്ടായിരുന്നത് 1.95 കിലോ എം.ഡി.എം.എ, ബ്രൗണ്‍ഷുഗര്‍, ഒ.പി.എം, കുടുംബംഗങ്ങള്‍ക്കും ലഹരിക്കടത്തില്‍ പങ്കുള്ളതായി സംശയുമണ്ടെന്ന് പൊലീസ്

കണ്ണൂരിൽ ഏറ്റവും വലിയ എം.ഡി.എം.എ വേട്ടയില്‍ ദമ്പതികൾ അറസ്റ്റിലായി. മുഴപ്പിലങ്ങാട് തോട്ടന്‍റവിട ഹൗസില്‍ അഫ്സല്‍ (33), ഭാര്യ ബള്‍കീസ് ചരിയ (31) എന്നിവരെയാണ് കണ്ണൂര്‍ നഗരത്തിലെ തെക്കിബസാറില്‍ വെച്ച് പൊലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്.
പ്രതികളില്‍നിന്ന് 1.95കിലോ എം.ഡി.എം.എ, 67ഗ്രാം ബ്രൗണ്‍ഷുഗര്‍, ഏഴര ഗ്രാം ഒ.പി.എം എന്നിവ പിടിച്ചെടുത്തു. വിപണിയില്‍ രണ്ട് കോടി മുതല്‍ ആറു കോടി രുപ വരെ വിലമതിക്കുന്ന മയക്കുമരുന്നുകളാണ് പിടികൂടിയത്.
ബംഗളൂരുവില്‍നിന്ന് ബസ് വഴി കൊറിയര്‍ സര്‍വീസിലുടെ പാര്‍സലായി മയക്കുമരുന്നുകള്‍ നഗരത്തില്‍ എത്തിച്ച് വില്‍പ്പന നടത്തിവരുകയായിരുന്നു ദമ്ബതികള്‍. സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ ഇരുവരെയും ഏതാനും നാളുകളുമായി പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ തെക്കിബസാറിലെ ഒരു കൊറിയര്‍ സര്‍വീസില്‍നിന്നും പാര്‍സലായി എത്തിയ മയക്കുമരുന്ന് കൈപറ്റി മടങ്ങുന്നതനിനിടയൊണ് ഇന്‍സ്പെക്ടര്‍ പൊലീസ് ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്.
വാട്സ്‌ആപ്പ് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് ഇവര്‍ ആവശ്യക്കാരെ കണ്ടെത്തുന്നത്. ആവശ്യക്കാരും വില്‍പ്പന നടത്തുന്നവരും പരസ്പരം കാണാതെയുള്ള വിപണനമാണ് ഇവര്‍ നടത്തുന്നതെന്നും പൊലീസ് പറഞ്ഞു. ഏതാനും മാസങ്ങള്‍ക്ക് മുമ്ബ് എടക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ റോഡില്‍ എം.ഡി.എം.എ ഉപേക്ഷിച്ച് കടന്നുകളഞ്ഞത് ഇരുവരും ചേര്‍ന്നാണെന്ന് ചോദ്യം ചെയ്യലില്‍ ദമ്ബതികള്‍ സമ്മതിച്ചു.
കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ നര്‍ക്കോട്ടിക് ഡിപ്പാര്‍ട്ട്മെന്‍റിന് കൈമാറും. ഇവരുടെ കുടുംബംഗങ്ങള്‍ക്കും ലഹരിക്കടത്തില്‍ പങ്കുള്ളതായി സംശയുമണ്ടെന്നും ഇത് അന്വേഷിച്ച് വരികയാണെന്നും സിറ്റി പൊലീസ് കമീഷര്‍ ആര്‍. ഇളങ്കോ പറഞ്ഞു.
https://www.facebook.com/Malayalivartha

























