ഞെട്ടലോടെ നാട്ടുകാര്‍... സിനിമാ സംഘട്ടനം പോലെ സഹോദരങ്ങള്‍ ഏറ്റുമുട്ടി; സ്വത്ത് തര്‍ക്കത്തിനിടെ സഹോദരനെയും മാതൃസഹോദരനേയും വെടിവച്ചുകൊന്നു; ക്ലോസ് റേഞ്ചില്‍ വെടിയേറ്റതു പോലെ ശരീരത്തിലെ മുറിവുകള്‍; രക്തത്തില്‍ കുളിച്ച് നിന്ന സഹോദരനെ പോലീസ് പൊക്കി

സിനിമയില്‍ കാണുന്ന സംഘട്ടനങ്ങളുടെ ക്ലൈമാക്‌സായിരുന്നു കോട്ടയം കഞ്ഞിരപ്പള്ളിയില്‍ നടന്നത്. സ്വത്ത് തര്‍ക്കത്തിനിടെ കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ സഹോദരനെ വെടിവച്ചുകൊന്നു. കാഞ്ഞിരപ്പള്ളി കരിമ്പാനയില്‍ രഞ്ജു കുര്യനാണ് മരിച്ചത്. രഞ്ജുവിന്റെ സഹോദരന്‍ ജോര്‍ജ് കുര്യന്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇവരുടെ മാതൃ സഹോദരനും വെടിയേറ്റു. ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഇദ്ദേഹവും മരണമടഞ്ഞു ജോര്‍ജിനെ പൊലീസ് പിടികൂടി.
അതേസമയം സ്വത്തിനെച്ചൊല്ലി സഹോദരങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അനുജനും മാതൃസഹോദരനും വെടിയേറ്റു കൊല്ലപ്പെട്ടത് ചര്‍ച്ച നടത്തുന്നതിനിടെയാണെന്നാണ് വെളിപ്പെടുത്തല്‍.
തൊട്ടടുത്തുനിന്നു വെടിയുതിര്‍ത്തതുപോലെയാണു രഞ്ജുവിന്റെ ശരീരത്തിലെ മുറിവുകളെന്നു പൊലീസ് പറയുന്നു. വെടിയൊച്ച കേട്ട് ആദ്യം ഓടിയെത്തി മുറി തുറന്നത് ഇരുവരുടെയും മാതാപിതാക്കളാണ്. സംഭവം കണ്ടു ഭയന്ന അവര്‍ കതകടച്ച് ഓടിമാറി.
വെടിവയ്പിനു മുന്‍പു മല്‍പിടിത്തം നടന്നതായും പൊലീസ് സംശയിക്കുന്നു. ജോര്‍ജ് കുര്യന്റെ ഷര്‍ട്ടിലും ചോര പുരണ്ടിരുന്നു. പൊലീസ് എത്തിയപ്പോള്‍ രക്തം പുരണ്ട ഷര്‍ട്ടുമായി ജോര്‍ജ് വീട്ടിനുള്ളിലെ കസേരയില്‍ ഇരിക്കുകയായിരുന്നു.
സ്വത്തു വിറ്റതിനെ ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാന്‍ 3 ദിവസം മുന്‍പ് എറണാകുളത്തു നിന്നെത്തിയ ജോര്‍ജ് കുര്യന്‍ കാഞ്ഞിരപ്പള്ളിയില്‍ മുറിയെടുത്തു താമസിക്കുകയായിരുന്നു. സഹോദരങ്ങള്‍ പരസ്പരം സംസാരിച്ചിട്ടും തര്‍ക്കത്തിനു പരിഹാരം കാണാന്‍ കഴിയാതെ വന്നതോടെയാണ് ഇന്നലെ മാതൃസഹോദരന്‍ മാത്യു സ്‌കറിയ മധ്യസ്ഥതയ്ക്കായി എത്തിയത്.
ജോര്‍ജ് കുര്യന്‍ ഉപയോഗിച്ച റിവോള്‍വറില്‍നിന്നു 4 വെടി ഉതിര്‍ത്തതായി പൊലീസ് കണ്ടെത്തി. രണ്ടെണ്ണം രഞ്ജുവിന്റെയും രണ്ടെണ്ണം മാത്യു സ്‌കറിയയുടെയും ശരീരത്തില്‍ തുളഞ്ഞു കയറിയതായി പൊലീസ് കരുതുന്നു. ഫൊറന്‍സിക് പരിശോധനയ്ക്കു ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ.
സ്വത്തിനെച്ചൊല്ലി സഹോദരങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ അനുജനും മാതൃസഹോദരനും ഇന്നലെയാണ് വെടിയേറ്റത്. ജ്യേഷ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണാറക്കയം കരിമ്പനാല്‍ രഞ്ജു കുര്യന്‍ 50 വയസ്, മാതൃസഹോദരന്‍ കൂട്ടിക്കല്‍ പൊട്ടംകുളം മാത്യു സ്‌കറിയ (പൂച്ചക്കല്ലില്‍ രാജു 78 വയസ് എന്നിവരാണു കൊല്ലപ്പെട്ടത്.
സംഭവ ശേഷം രഞ്ജുവിന്റെ ജ്യേഷ്ഠന്‍ 52 വയസുള്ള ജോര്‍ജ് കുര്യനെ പോലീസ് അറസ്റ്റ് ചെയ്തു. തടസ്സം പിടിക്കുന്നതിനിടെയാണു മാത്യുവിനു വെടിയേറ്റത്. രഞ്ജു സംഭവസ്ഥലത്തും അതീവ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്ന മാത്യു ഇന്നു പുലര്‍ച്ചെ 12.30നുമാണു മരിച്ചത്. ഇന്നലെ വൈകിട്ടു 4നു മണ്ണാറക്കയത്തെ കുടുംബവീട്ടിലാണു സംഭവം.
കൊച്ചിയില്‍ താമസിച്ച് റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് നടത്തുകയാണു ജോര്‍ജ് കുര്യന്‍. ബിസിനസില്‍ നഷ്ടം വന്നതോടെ കുടുംബവക സ്ഥലത്തില്‍നിന്നു രണ്ടര ഏക്കര്‍ കഴിഞ്ഞ ദിവസം ജോര്‍ജ് പിതാവില്‍നിന്ന് എഴുതിവാങ്ങിയിരുന്നു.
ഈ സ്ഥലത്തു വീടുകള്‍ നിര്‍മിച്ചു വില്‍ക്കാനായിരുന്നു ജോര്‍ജിന്റെ പദ്ധതിയെന്നും ഇതെച്ചൊല്ലിയുള്ള തര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.
"
https://www.facebook.com/Malayalivartha

























