വാക്കുതര്‍ക്കം കയ്യാങ്കളിയായി..... അതിസമ്പന്ന കുടുംബത്തില്‍ നടന്ന കൊലപാതകവാര്‍ത്ത കേട്ട് ഞെട്ടി നാട്ടുകാര്‍..... സ്വത്ത് തര്‍ക്കത്തിനിടെ വെടിയേറ്റ മാതൃസഹോദരനും മരിച്ചതോടെ മരണം രണ്ടായി.... സംഭവത്തില്‍ പ്രതി ജോര്‍ജ് കുര്യന്‍ പോലീസ് കസ്റ്റഡിയില്‍...

അതിസമ്പന്ന കുടുംബത്തില്‍ നടന്ന കൊലപാതകവാര്‍ത്ത കേട്ട് ഞെട്ടി നാട്ടുകാര്‍..... സ്വത്ത് തര്‍ക്കത്തിനിടെ വെടിയേറ്റ മാതൃസഹോദരനും മരിച്ചതോടെ മരണം രണ്ടായി.... സംഭവത്തില്‍ പ്രതി ജോര്‍ജ് കുര്യന്‍ പോലീസ് കസ്റ്റഡിയില്‍...
കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ സ്വത്തു തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ വെടിവയ്പില്‍ മരണം രണ്ടായി. ജോര്‍ജ് കുര്യന്റെ വെടിയേറ്റ മാതൃസഹോദരന്‍ കൂട്ടിക്കല്‍ പൊട്ടംകുളം മാത്യൂസ് സ്‌കറിയയും (പൂച്ചക്കല്ലില്‍ രാജു, 78) മരിച്ചു. സ്വത്ത് തര്‍ക്കത്തിനിടെ ജ്യേഷ്ഠന്‍ ജോര്‍ജിന്റെ വെടിയേറ്റ് സഹോദരന്‍ കാഞ്ഞിരപ്പള്ളി മണ്ണാറക്കയം കരിന്പനാല്‍ രഞ്ജു കുര്യന്‍ മരിച്ചിരുന്നു. ജോര്‍ജിനെ തടുക്കാനെത്തിയ മാതൃസഹോദരന്‍ മാത്യു സ്‌കറിയയുടെ തലയ്ക്കും ദേഹത്തും വെടിയേല്‍ക്കുകയായിരുന്നു.
ഇയാള്‍ അതീവ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയവെയാണ് മരണം സ്ഥിരീകരിച്ചിരിക്കുന്നത്. സംഭവത്തില്‍ പ്രതി ജോര്‍ജ് കുര്യനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇന്നലെ വൈകുന്നേരം 4.30 ന് കാഞ്ഞിരപ്പള്ളി മണ്ണാറക്കയത്താണ് സംഭവം. മണ്ണാറക്കയം കരിന്പനാല്‍ കെ.വി. കുര്യന്റെയും റോസ് കുര്യന്റെയും മക്കളാണ് രഞ്ജുവും ജോര്‍ജും. മക്കളുടെ പഠനവുമായി ബന്ധപ്പെട്ട് രഞ്ജു ഊട്ടിയിലാണ് താമസഹിക്കുന്നത്
. കൊച്ചിയില്‍ താമസിച്ച് റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന ജോര്‍ജ് കുര്യന്‍ സാമ്പത്തിക ബാധ്യതയിലായിരുന്നു. കുടുംബവീടിനോട് ചേര്‍ന്ന് പിതാവിന്റെ ഉടമസ്ഥതയിലുള്ള രണ്ട് ഏക്കര്‍ 48 സെന്റ് സ്ഥലം ജോര്‍ജിനു നല്‍കി. ഈ സ്ഥലം പ്ലോട്ട് തിരിച്ച് വീട് നിര്‍മിച്ചു വില്‍ക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്.
എന്നാല്‍, കുടുംബവീടിനോടു ചേര്‍ന്ന് വീടുകള്‍ വരുന്നതിനാല്‍ 48 സെന്റ് സ്ഥലം ഒഴിവാക്കി പ്ലോട്ട് തിരിക്കണമെന്ന് ജോര്‍ജിന്റെ മാതാപിതാക്കളും സഹോദരന്‍ രഞ്ജുവും ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് മാതൃസഹോദരന്‍ മാത്യൂസിന്റെ മധ്യസ്ഥതയില്‍ തര്‍ക്കം പരിഹരിക്കാനാണ് രഞ്ജു കാഞ്ഞിരപ്പള്ളിയിലെ വീട്ടിലെത്തിയത്.
ഇതിനിടെ, രഞ്ജുവും ജോര്‍ജും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ജോര്‍ജ് റിവോള്‍വര്‍ എടുത്ത് വെടിവയ്ക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























