പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍.... ഐ.ഐ.ടി അടക്കമുള്ള ഉന്നത എന്‍ജിനിയറിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്നതിനുള്ള ജോയിന്റ് എന്‍ട്രന്‍സ് പ്രിലിമിനറി പരീക്ഷ (ജെ.ഇ.ഇ) ഏപ്രില്‍ 16 മുതല്‍ 21 വരെ

ഐ.ഐ.ടി അടക്കമുള്ള ഉന്നത എന്‍ജിനിയറിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്നതിനുള്ള ജോയിന്റ് എന്‍ട്രന്‍സ് പ്രിലിമിനറി പരീക്ഷ (ജെ.ഇ.ഇ) ഏപ്രില്‍ 16 മുതല്‍ 21 വരെ നടത്താനുള്ള തീരുമാനം സംസ്ഥാനത്തെ പ്‌ളസ് ടു വിദ്യാര്‍ത്ഥികളെ ആശങ്കയിലാക്കി.
ഏപ്രില്‍ 18നും 20നും പ്‌ളസ് ടു പരീക്ഷയുണ്ട്. 18ന് ഇംഗ്‌ളീഷും 20ന് ഫിസിക്‌സും. ഇതിനിടെ എങ്ങനെ എന്‍ട്രന്‍സ് എഴുതുമെന്നാണ് ആശങ്ക. ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷാ തീയതി പുറത്തുവന്നതോടെ, ഏപ്രിലിലെ പരീക്ഷകളില്‍ മാറ്റം വരുത്താന്‍ ഒരുങ്ങുകയാണ് സി.ബി.എസ്. ഇ സ്‌കൂളുകള്‍.
കുട്ടികള്‍ക്ക് ബുദ്ധിമുട്ടാകാത്ത വിധത്തിലാകും പരീക്ഷാ ടൈംടേബിള്‍ . തീയതി തിരഞ്ഞെടുക്കാന്‍ അവസരമുണ്ടെങ്കിലും രണ്ട് പരീക്ഷാ തീയതികളില്‍ ഒരെണ്ണമെങ്കിലും പ്രശ്‌നമാകുമെന്ന് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ പറയുന്നു.
ജെ.ഇ.ഇ മെയിന്‍ പരീക്ഷ മേയ് 24 മുതല്‍ 29 വരെയാണ് . പ്രിലിമിനറിയില്‍ മികച്ച റാങ്ക് നേടുന്നവര്‍ക്കേ മെയിന്‍ പരീക്ഷ എഴുതാനാവൂ. പ്രിലിമിനറി പാസാകുന്നവര്‍ക്ക് എന്‍.ഐ.ഐ.ടി പോലുള്ള എന്‍ജിനിയറിംഗ് വിദ്യാഭ്യാസ കേന്ദ്രങ്ങളിലും മെയിന്‍ വിജയിക്കുന്നവര്‍ക്ക് ഐ.ഐ.ടിയിലും പ്രവേശനം നേടാനാവും..
"
https://www.facebook.com/Malayalivartha

























