പുലർച്ചെ വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നത് ആദ്യം കണ്ടത് അയൽവാസിയായ ശശാങ്കൻ; തീ കണ്ട ഉടനെ ശശാങ്കന്റെ മകൻ പ്രതാപന്റെ മകൻ നിഖിലിനെ ഫോൺ ചെയ്തു, നിഖിൽ ഫോൺ എടുത്ത് വന്നപ്പോഴേക്കും കണ്ടത് തീ കത്തുന്ന കാഴ്ച! കുഞ്ഞിനെ എടുക്കട്ടെയെന്ന് പറഞ്ഞ് വീണ്ടും വീടിന്റെ അകത്തേയ്ക്ക് പോയപ്പോഴേയ്ക്കും തീ ആളിപ്പടർന്നു, പിഞ്ചുകുഞ്ഞടക്കം ഒരു കുടുംബത്തിലെ അഞ്ചുപേർ വെന്തുമരിച്ച സംഭവത്തിന്റെ നടുക്കത്തിൽ പ്രദേശവാസികൾ

ഒരു കുടുംബത്തിലെ അഞ്ചുപേർ വെന്തുമരിച്ച സംഭവത്തിന്റെ നടുക്കത്തിലാണ് കേരളം മുഴുവൻ. ഇന്ന് രാവിലെ ഇത്തരത്തിൽ വാർത്ത കേട്ടുകൊണ്ടാണ് ഉണർന്നത്. വർക്കല ദളവാപുരത്ത് രാഹുൽ നിവാസിൽ പ്രതാപന്റെ വീടിനാണ് തീകത്തിപടർന്നത്. പ്രതാപൻ (62), ഭാര്യ ഷേർളി (53), മരുകൾ അഭിരാമി (25), ഇളയമകൻ അഖിൽ (29), അഭിരാമിയുടെ എട്ട് മാസം പ്രായമുള്ള കുട്ടി റയാൻ എന്നിവരാണ് തീയിൽ മരിച്ചത്. എന്നാൽ ഗുരുതരമായി പൊള്ളലേറ്റ മൂത്തമകൻ നിഖിലിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.
അതോടൊപ്പം തന്നെ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് തീപിടുത്തം ഉണ്ടായതെന്നാണ് ലഭ്യമാകുന്ന വിവരം. എന്നാൽ സംഭവം അയൽവാസികൾ പറഞ്ഞാണ് വീട്ടിലുള്ളവരും അറിഞ്ഞതെന്നാണ് സൂചന. പുലർച്ചെ വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട അയൽവാസികളാണ് വിവരം അഗ്‌നിരക്ഷാസേനയെ വിളിച്ചറിയിച്ചത് പോലും. പിന്നാലെ അഗ്‌നിരക്ഷാസേന എത്തുമ്പോഴേയ്ക്കും വീട്ടിൽ തീ ആളിക്കത്തുകയായിരുന്നു. വീടിന്റെ മുഴുവൻ മുറികളിലേയ്ക്കും തീ പടർന്നിരുന്നതായാണ് അധികൃതർ അറിയിച്ചത്. ഏറെ പണിപ്പെട്ടാണ് വെളുപ്പിന് ആറു മണിയോടെ ഒരുവിധം തീയണയ്ക്കാൻ കഴിഞ്ഞത് പോലും.
അതേസമയം അയൽവാസിയായ ശശാങ്കൻ എന്നയാളാണ് വീടിന് തീപിടിച്ചത് ആദ്യം കണ്ടത്. ശശാങ്കൻ ബഹളം വച്ചാണ് സമീപത്തെ മറ്റ് വീട്ടുകാരെ ഉണർത്തിയത്. തീ കണ്ട ഉടനെ തന്നെ ശശാങ്കന്റെ മകൻ പ്രതാപന്റെ മകൻ നിഖിലിനെ ഫോൺ ചെയ്യുകയുണ്ടായി. നിഖിൽ ഫോൺ എടുക്കുകയും വീടിന് തീപിടിച്ചുവെന്ന് പറഞ്ഞ താഴേയ്ക്ക് ഇറങ്ങിവരികയും ചെയ്തിരുന്നുവെന്നും കുഞ്ഞിനെ എടുക്കട്ടെയെന്ന് പറഞ്ഞ് വീണ്ടും വീടിന്റെ അകത്തേയ്ക്ക് പോവുകയും ചെയ്തുവെന്ന് ശശാങ്കൻ മാധ്യമങ്ങളോട് പറഞ്ഞു. അപ്പോഴേക്കും വീട്ടിലാകെ തീ ആളിപ്പടർന്നിരുന്നു.
ഇതിനുപിന്നാലെ ഗുരുതരമായി പൊള്ളലേറ്റ നിഖിലിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകൾക്കാണ് ആദ്യം തീപിടിച്ചതെന്നാണ് സൂചന. അവിടെ നിന്ന് ഇരുനില വീട്ടിലേക്ക് തീപടരുകയായിരുന്നു എന്നാണ് ലഭിക്കുന്ന സൂചനകൾ. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി അന്വേഷണത്തെ നടത്തിവരുകയാണ്.
അതോടൊപ്പം തന്നെ വീടിന്റെ ഉൾഭാഗം പൂർണമായി കത്തിയ നിലയിലാണെന്ന് റൂറൽ എസ്‌പി ദിവ്യ ഗോപിനാഥ് പറഞ്ഞു. തീപിടിത്തതിന്റെ കാരണം അറിയാൻ വിശദമായ അന്വേഷണം വേണമെന്നും മുറികളിലെ എസികൾ ഉൾപ്പെടെ കത്തി നശിച്ചിട്ടുണ്ടെന്നും എസ്‌പി വ്യക്തമാക്കി. സ്ഥലത്ത് പൊലീസ് പരിശോധന തുടരുകയാണ്. അപകടകാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് അഗ്‌നിരക്ഷാസേനയും പൊലീസും ചൂണ്ടിക്കാണിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























