കണ്ണൂരിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; പരുക്കേറ്റവരെ തലശ്ശേരിയിലെ ആശുപത്രിയിലേക്ക് മാറ്റി

കണ്ണൂരിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനം ഇടിച്ച് അപകടം. കണ്ണൂർ പാനൂർ തങ്ങൾപീടികയിൽ വെച്ചാണ് അപകടമുണ്ടായത്. ഭക്തർ സഞ്ചരിച്ച ബസും മിനി ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. പിന്നാലെ പരുക്കേറ്റവരെ തലശ്ശേരിയിലെ ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം കർണാടകയിലെ രാംനഗറിൽ നിന്നുമെത്തിയ അയ്യപ്പ ഭക്തരാണ് അപകടത്തിൽപെട്ടത്. തുടർന്ന് പരുക്കേറ്റവരെ തലശ്ശേരിയിലെ ആശുപത്രിയിലേക്ക് മാറ്റി. നേരത്തെയും ശബരിമലയ്ക്ക് പോയിരുന്ന ബസ് മറിഞ്ഞ് വൻ അപകടമാണ് ഉണ്ടായിരുന്നത്.
മാത്രമല്ല നിലവിൽ ശബരിമലയിൽ അരവണ ക്ഷാമം ഉണ്ടായതായാണ് റിപ്പോർട്ട്. പത്ത് ദിവസത്തേക്കുള്ള അരവണ മാത്രമാണ് ഇനി സ്റ്റോക്കുള്ളത്. ദേവസ്വം ബോർഡ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പത്ത് ദിവസത്തേക്ക് മാത്രമുള്ള അരവണയേ സ്റ്റോക്കുള്ളുവെന്ന് ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു.
https://www.facebook.com/Malayalivartha