രാഹുൽ മാങ്കൂട്ടത്തിലിനെ തളയ്ക്കാൻ ഒരുങ്ങുന്ന തിരക്കഥകൾക്ക് പിന്നിലെന്ത്...? സ്വാതന്ത്രനായെങ്കിലും മത്സരിക്കൂവെന്ന് അണികൾ...

അധികാരത്തിന്റെ കരുത്തിൽ ജനഹൃദയങ്ങളെ അടിച്ചമർത്താൻ നോക്കിയപ്പോഴെല്ലാം വിസ്മയകരമായ തിരിച്ചുവരവുകൾക്ക് ചരിത്രം സാക്ഷിയായിട്ടുണ്ട്. ആ ചരിത്രത്തിന്റെ വർത്തമാനകാല സാക്ഷ്യമാവുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ എന്ന യുവനേതാവ്. പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് ശേഷവും രാഹുലിനെതിരെയുള്ള രാഷ്ട്രീയ നീക്കങ്ങൾ എന്തിന് തുടരുന്നു?
ഷാഫി പറമ്പിലിന് ശേഷം കോൺഗ്രസിന്റെ കുന്തമുനയാകേണ്ട ഈ പോരാളിയെ തളച്ചിടാൻ എതിരാളികൾ മെനയുന്ന തിരക്കഥകൾക്ക് പിന്നിലെ ലക്ഷ്യമെന്ത്? വെറും രാഷ്ട്രീയ പ്രസംഗങ്ങൾക്കപ്പുറം, 'സ്മൈൽ' പദ്ധതിയിലൂടെ സാധാരണക്കാരന് തലചായ്ക്കാൻ ഒരിടമൊരുക്കി ജനങ്ങളുടെ കണ്ണീരൊപ്പിയ രാഹുലിനെ ജനങ്ങൾ നെഞ്ചേറ്റുമ്പോഴും, രാഷ്ട്രീയ ചാണക്യന്മാർ അദ്ദേഹത്തെ ഭയപ്പെടുന്നത് എന്തുകൊണ്ടാണ്?
https://www.facebook.com/Malayalivartha
























