Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് വീണ്ടും  പ്രോസിക്യൂഷൻ... ഹർജിയിൽ ആക്ഷേപമുണ്ടെങ്കിൽ 30 ന് ബോധിപ്പിക്കാൻ കോടതി ഉത്തരവ്


തമിഴ്നാട് പൊള്ളാച്ചി വാൽപ്പാറയിൽ 9 മലയാളികൾക്ക് ജീവൻ നഷ്ടമായ വാഹനാപകടത്തിൽ വേദന പങ്കുവച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമടക്കമുള്ളവർ രം​ഗത്ത്...


കേരളത്തെ നടുക്കിയ വാൽപ്പാറ വാഹനാപകടം.... മരിച്ച ഒൻപതു പേരുടെയും പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി... പൊതുദര്‍ശനത്തിനുശേഷം സംസ്കാരചടങ്ങുകൾ നടക്കും


റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ വയോധിക ട്രെയിനിടിച്ച് മരിച്ചു


സംസ്ഥാനത്ത് താപനിലയിൽ വർദ്ധനവ്.... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ്‌സ്: ചെറിയ ആശുപത്രികള്‍ക്ക് പ്രത്യേക പരിഗണന

15 MARCH 2026 07:46 AM IST
മലയാളി വാര്‍ത്ത

More Stories...

ലോകമെമ്പാടുമുള്ള ഹീമോഫിലിയ ബാധിതർ ലോക ഹീമോഫിലിയ ദിനം ഇന്ന് ആചരിക്കുന്നു.. “രോഗനിർണയം: പരിചരണത്തിലേക്കുള്ള ആദ്യ ചുവട്” എന്നതാണ് ഈ വർഷത്തെ മുഖ്യ പ്രമേയം

ഹൃദയം വീണ്ടും മിടിച്ചു തുടങ്ങി.... മസ്തിഷ്കമരണം സംഭവിച്ച കിളിമാനൂർ സ്വദേശി ജയി ജയകുമാറിന്റെ ഹൃദയം ഇനി മലപ്പുറം സ്വദേശിയായ പതിനഞ്ചുകാരിക്ക് സ്വന്തം...

രാജ്യത്തെ ആദ്യ ഐ.എൽ.ഡി ഡിജിറ്റൽ രജിസ്ട്രി അമൃത ആശുപത്രിയിൽ...

അപൂർവ ജനിതക രോഗം: അമൃതയിൽ ചികിത്സയിലായിരുന്ന മാലിദ്വീപ് സ്വദേശിയായ അഞ്ചു വയസ്സുകാരന് അദ്ഭുതകരമായ രോഗമുക്തി...

അപൂര്‍വ രോഗങ്ങളുടെ പരിചരണവും നിരീക്ഷണവും ശക്തിപ്പെടുത്താന്‍ കെയര്‍ പോര്‍ട്ടല്‍

2018ലെ കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ്‌സ് (രജിസ്‌ട്രേഷന്‍ ആന്‍ഡ് റെഗുലേഷന്‍) ആക്ട് പ്രകാരം സംസ്ഥാനത്തെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ കൂടുതല്‍ ലളിതവും വേഗത്തിലുമായ രീതിയില്‍ നടപ്പിലാക്കുന്നതിനായി 15 കിടക്കകള്‍ വരെയുള്ള ചെറുകിട ആശുപത്രികള്‍ക്കായുള്ള അസസ്സ്‌മെന്റ് നടപടികള്‍ക്ക് പരിഷ്‌കരിച്ച ചെക്ക് ലിസ്റ്റ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ചെറിയ ആശുപത്രികളെ പ്രത്യേകം സംരക്ഷിക്കണമെന്ന കാഴ്ചപ്പാടോടെയാണ് ഈ തീരുമാനമെടുത്ത്. ഇതോടെ ചെറിയ ആശുപത്രികള്‍ക്ക് ബുദ്ധിമുട്ടില്ലാതെ അസസ്‌മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കാനാകും.

ചെറിയ ആശുപത്രികളും ക്ലിനിക്കുകളും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനിടെ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രതിനിധികളും, കേരള അസോസിയേഷന്‍ ഓഫ് സ്‌മോള്‍ ഹോസ്പിറ്റല്‍സ് ആന്റ് ക്ലിനിക്‌സ് അസോസിയേഷന്‍ പ്രതിനിധികളും നടത്തിയ ചര്‍ച്ചയില്‍ കേരള ഹൈക്കോടതിയുടെ ബന്ധപ്പെട്ട ഉത്തരവ് കൂടി പരിഗണിച്ചു കൊണ്ടാണ് ഇപ്രകാരമൊരു തീരുമാനമെടുത്തത്. ചെറുകിട ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങള്‍, രോഗി സുരക്ഷ, ശുചിത്വം, ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍, അടിസ്ഥാന ചികിത്സാ സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന പ്രധാന മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തിയ ലഘൂകരിച്ച പരിശോധനാ ചെക്ക് ലിസ്റ്റ് ആണ് തയ്യാറാക്കിയിരിക്കുന്നത്.

ഈ സംവിധാനം വഴി 15 കിടക്കകള്‍ വരെയുള്ള ചെറുകിട ആശുപത്രികള്‍ക്ക് അസസ്സ്‌മെന്റ് നടപടികള്‍ കൂടുതല്‍ കാര്യക്ഷമവും സമയബന്ധിതവുമായ രീതിയില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഇതിലൂടെ ചെറിയ ആരോഗ്യ സ്ഥാപനങ്ങള്‍ നിയമപരമായി രജിസ്റ്റര്‍ ചെയ്യപ്പെടുകയും പൊതുജനങ്ങള്‍ക്ക് നിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് സഹായകരമാകുകയും ചെയ്യും.

ചെക്ക് ലിസ്റ്റ് അനുസരിച്ച് അസസ്സ്‌മെന്റ് നടപടികള്‍ നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ജില്ലാ രജിസ്റ്ററിംഗ് അതോറിറ്റികള്‍ക്ക് നല്‍കിയിട്ടുണ്ട്. കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ്‌സ് ആക്ട്, 2018 പ്രകാരമുള്ള രജിസ്‌ട്രേഷന്‍ പ്രക്രിയ കൂടുതല്‍ സുഗമവും സൗഹൃദപരവുമായ രീതിയില്‍ നടപ്പിലാക്കുന്നതിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് വീണ്ടും  പ്രോസിക്യൂഷൻ  (5 minutes ago)

പയ്യോളി സ്വദേശിയായ ലോറി ഡ്രൈവറെ എറണാകുളത്ത് മരിച്ച നിലയില്‍ കണ്ടെത്തി‌  (16 minutes ago)

സർക്കാർ ജോലിക്കും ആനുകൂല്യങ്ങൾക്കും അനുകൂല സമയം! കർക്കിടകം രാശിക്കാർക്ക് നേട്ടം!  (31 minutes ago)

  തമിഴ്നാട് പൊള്ളാച്ചി വാൽപ്പാറയിൽ 9 മലയാളികൾക്ക് ജീവൻ നഷ്ടമായ വാഹനാപകടത്തിൽ വേദന പങ്കുവച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമടക്കമുള്ളവർ രം​ഗത്ത്...  (39 minutes ago)

മരിച്ച ഒൻപതു പേരുടെയും പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി... പൊതുദര്‍ശനത്തിനുശേഷം സംസ്കാരചടങ്ങുകൾ നടക്കും  (1 hour ago)

അമരാവതിയിലെ അപാര്‍ട്‌മെന്റില്‍ നടന്നത് അതിക്രൂര പീഡനം  (5 hours ago)

രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് കോടതി  (5 hours ago)

ഹോട്ടലിന്റെ പോസ്റ്ററില്‍ വിഷു ആശംസയില്‍ ശ്രീകൃഷ്ണനെ മോശമായി ചിത്രീകരിച്ച റസ്റ്ററന്റ് ഉടമ അറസ്റ്റില്‍  (5 hours ago)

സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ക്ക് അനുമതി നല്‍കി ഹൈക്കോടതി  (6 hours ago)

ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യ; പ്രിന്‍സിപ്പലിന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (6 hours ago)

ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസില്‍ 10 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി  (6 hours ago)

ഒരു നാട് മുഴുവന്‍ കണ്ണീരില്‍: വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകരും നാട്ടുകാരും; ഞങ്ങളും പോകേണ്ടതായിരുന്നു  (6 hours ago)

വാല്‍പ്പാറയില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് വീണജോര്‍ജ്  (6 hours ago)

അനുശ്രീയും മഹീന്ദ്ര ഥാര്‍ ഗാരേജിലെത്തിച്ചു  (6 hours ago)

മൊബൈല്‍ ഷോറൂമില്‍ കവര്‍ച്ച നടത്തിയ യുവാവ് പിടിയില്‍  (6 hours ago)

Malayali Vartha Recommends