പെരുമ്പാവൂരില്‍ നടി ലക്ഷ്മിപ്രിയയ്ക്ക് പകരം ജിബി വര്‍ഗീസ് ട്വന്റി20 സ്ഥാനാര്‍ത്ഥി

പെരുമ്പാവൂരില്‍ നടി ലക്ഷ്മിപ്രിയയ്ക്ക് പകരം ജിബി വര്‍ഗീസ് പാത്തിക്കലിനെ ട്വന്റി 20 സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ട്വന്റി 20 സ്ഥാനാര്‍ത്ഥിയായി ആദ്യം ലക്ഷ്മി പ്രിയയെ ആയിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ മത്സരിപ്പിക്കാന്‍ പറ്റാത്തതുകൊണ്ട് പകരം ജിബി വര്‍ഗീസിനെ തിരഞ്ഞെടുക്കുകയായിരുന്നു.
ഏറ്റുമാനൂരില്‍ നടി വീണ നായരെ ആയിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ വീണക്കും വോട്ടര്‍ ലിസ്റ്റില്‍ പേരില്ല. അതിനാല്‍ മത്സരിക്കാന്‍ ഇല്ലെന്ന് വീണ അറിയിച്ചു. വീണക്ക് പകരം മത്സരാര്‍ത്ഥിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇരുവരും വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള അപേക്ഷകളൊക്കെ കൊടുത്തിരുന്നെങ്കിലും അതിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ ഇനിയും സമയമെടുക്കും . അതിനാലാണ് സ്ഥാനാര്‍ത്ഥികളെ മാറ്റിയത്.
https://www.facebook.com/Malayalivartha























