ജാമ്യം നിലനിൽക്കും; അതിജീവിതയുടെ നമ്പറുകൾ ഡിലീറ്റ് ചെയ്യാൻ രാഹുൽ മാങ്കൂട്ടത്തിലിന് കോടതി നിർദ്ദേശം...

പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന അന്വേഷണ സംഘത്തിന്റെ ഹർജി തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. രണ്ടാമത്തെ ബലാത്സംഗക്കേസുമായി ബന്ധപ്പെട്ടാണ് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്. രാഹുലിന്റെ മുൻകൂർ ജാമ്യം നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി.
ജാമ്യം ലഭിച്ച ശേഷം രാഹുൽ പരാതിക്കാരിയെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ഇത് വ്യവസ്ഥകളുടെ ലംഘനമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ ഈ വാദം കോടതി അംഗീകരിച്ചില്ല. പരാതിക്കാരിയുടെ ഫോൺ നമ്പറുകൾ രാഹുലിന്റെ കൈവശമുള്ള എല്ലാ ഫോണുകളിൽ നിന്നും ഉടനടി ഡിലീറ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടു. നമ്പറുകൾ നീക്കം ചെയ്ത ശേഷം അത് സ്ഥിരീകരിച്ചുകൊണ്ട് കോടതിയിൽ സത്യവാങ്മൂലം നൽകണമെന്നും മജിസ്‌ട്രേറ്റ് നിർദ്ദേശിച്ചു.
https://www.facebook.com/Malayalivartha























