ടെക്നോപാര്‍ക്കില്‍ സൗജന്യ ടെക്നിക്കല്‍ സെഷനുകള്‍: പ്രതിധ്വനിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 25 ന്...

ടെക്നോപാര്‍ക്കിലെ ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനിയുടെ ടെക്നിക്കല്‍ ഫോറത്തിന്‍റെ ആഭിമുഖ്യത്തില്‍ ഐടി ജീവനക്കാര്‍ക്കായി മാര്‍ച്ച് 25 ന് സൗജന്യ ടെക്നിക്കല്‍ സെഷനുകള്‍ സംഘടിപ്പിക്കുന്നു. കുബെര്‍നെറ്റ്സ് കേരള കമ്മ്യൂണിറ്റിയുമായി സഹകരിച്ച് ടെക്നോപാര്‍ക്കിലെ സി-ഡാക് ഹാളില്‍ ഉച്ചയ്ക്ക് 3 മുതല്‍ 5 വരെയാണ് പരിപാടി. സാങ്കേതിക പ്രഭാഷണങ്ങള്‍, പ്രായോഗിക കാഴ്ചപ്പാടുകള്‍, വ്യവസായ മേഖലയില്‍ നിന്നുള്ളവരുടെ കുബെര്‍നെറ്റ്സുമായി ബന്ധപ്പെട്ട അനുഭവങ്ങളുടെ പങ്കിടല്‍ എന്നിവ പരിപാടിയുടെ ഭാഗമായുണ്ടാകും. കുബെര്‍നെറ്റ്സ് -ഡെവോപ്സ്, ക്ലൗഡ്-നേറ്റീവ് സൈബര്‍ സുരക്ഷ, പ്ലാറ്റ് ഫോം എഞ്ചിനീയറിംഗ്, സൈറ്റ് റിയലിബിലിറ്റി എഞ്ചിനീയറിംഗ്, എഐഓപ്സിന്‍റെ സാധ്യതകള്‍ തുടങ്ങിയവയും ചര്‍ച്ച ചെയ്യും.
കുബെര്‍നെറ്റ്സ് സംബന്ധിച്ച് പ്രായോഗിക ഉള്‍ക്കാഴ്ചകള്‍ നേടുന്നതിനൊപ്പം മികച്ച രീതികള്‍ കണ്ടെത്താനും മികച്ച ക്ലൗഡ്-നേറ്റീവ് സിസ്റ്റങ്ങള്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളുടെ ഭാഗമാകാനും പരിപാടി അവസരമൊരുക്കും. സൈബര്‍ റെസിലന്‍റ് എന്‍റര്‍പ്രൈസ് ബാക്കപ്പ്, എഞ്ചിനീയറിംഗ് റിയബിലിറ്റി, കുബെര്‍നെറ്റ്സ് എഞ്ചിനീയറിംഗുമായി ബന്ധപ്പെട്ട മിത്തുകള്‍ തുടങ്ങിയവയെ കുറിച്ച് വിദഗ്ധര്‍ സംസാരിക്കും.
സെഷനുകളെ അടിസ്ഥാനമാക്കിയുള്ള ക്വിസും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും. പങ്കെടുക്കുന്നവര്‍ക്ക് ലിനക്സ് ഫൗണ്ടേഷന്‍ സര്‍ട്ടിഫിക്കേഷന്‍ പരീക്ഷകളില്‍ പങ്കെടുന്നതിനുള്ള ഡിസ്കൗണ്ട് വൗച്ചറുകള്‍ ലഭിക്കും.
രജിസ്ട്രേഷന്: https://community.cncf.io/events/details/cncf-kubernetes-kerala-presents-kubernetes-kerala-trivandrum-meetup-25-march-2026-wednesday/
https://www.facebook.com/Malayalivartha























