സൂര്യ-ആര്‍.ജെ. ബാലാജി ചിത്രം 'കറുപ്പ്' തിയേറ്ററുകളിലേക്ക്

ആര്‍.ജെ. ബാലാജി സംവിധാനം ചെയ്യുന്ന സൂര്യ നായകനാകുന്ന 'കറുപ്പ്' മെയ് 14ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തും. മാസ്സ് ഘടകങ്ങളാല്‍ സമ്പന്നമായ ഒരു പൂര്‍ണ്ണ എന്റര്‍ടൈനറായി ഒരുങ്ങുന്ന ചിത്രം, പ്രേക്ഷകര്‍ക്ക് വലിയ ആഘോഷാനുഭവം നല്‍കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ ഓരോ കോണ്‍ടെന്റ് റിലീസിലൂടെയും ഉറപ്പുനല്‍കുന്നത്.
രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. ഇരുവരും ഇതുവരെ ചെയ്ത വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലും മേക്കോവറിലുമായാണ് 'കറുപ്പ്'യില്‍ എത്തുന്നത്. വൈറല്‍ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകന്‍ സായ് അഭ്യാങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
ഇന്ദ്രന്‍സ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. സൂര്യ–തൃഷ കൂട്ടുകെട്ടിന്റെ മാജിക് വീണ്ടും വലിയ സ്‌ക്രീനില്‍ കാണാന്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പി ആര്‍ ഓ : പ്രതീഷ് ശേഖര്‍
https://www.facebook.com/Malayalivartha























